Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ദേശിയ പണിമുടക്കിൽ പങ്കെടുത്ത 14 മഹിളാ എയർപോർട്ട് ജീവനക്കാരെ സിയാൽ പിരിച്ചുവിട്ടു.
സന്ദേശം ആദ്യം ഷെയർ ചെയ്ത ടാക്സി ഡ്രൈവർ തന്നെ ഇത് വ്യാജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദേശിയ പണിമുടക്കിന്റെ ദിവസം വാഹനം തടഞ്ഞ14 മഹിളാ എയർപോർട്ട് ജീവനക്കാരെ നെടുമ്പാശ്ശേരി വിമാനത്താവളം എന്നറിയപ്പെടുന്ന കൊച്ചിൻ ഇന്റർനാഷണൻ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പിരിച്ചുവിട്ടുവെന്ന ഒരു വാർത്ത സമുഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“കൊടി പിടിച്ച 14 മഹിളാ എയർപോർട്ട് ജീവനക്കാരെ നെടുമ്പാശ്ശേരി എയർപോർട്ട് അതോറിറ്റി ജോലിയിൽനിന്നും പിരിച്ചുവിട്ടു,” എന്നാണ് പോസ്റ്റ് പറയുന്നത്.

കേന്ദ്ര സർക്കാരിന്റെ ‘തൊഴിലാളി വിരുദ്ധ നയങ്ങളിൽ’ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ജൂലൈ 9,2025ൽ ഒരു ദേശീയ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് പണിമുടക്ക് പൂർണമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക: സപ്ലൈകോ ജോലികൾക്ക് നേരിട്ടുള്ള നിയമനം ഇല്ല- ഒഴിവുകൾ ഉണ്ടെന്ന് പറയുന്ന വൈറൽ അവകാശവാദങ്ങൾ വ്യാജം
ഈ പ്രചരണം ശരിയാണോ എന്നറിയാൻ ഞങ്ങൾ ആദ്യം, കൊച്ചി ഇന്റര്നാഷണല് എയര്പോര്ട്ട് പിആർഒ പിഎസ് ജയനെ വിളിച്ചു. “വിമാനത്താവളത്തിൽ ടാക്സി ഓടിക്കുന്ന ഒരാൾ തമാശയ്ക്ക് സുഹൃത്തിനയച്ച ശബ്ദസന്ദേശമാണ് വ്യാജ പ്രചാരണത്തിന് ഇടയാക്കിയത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ആ ടാക്സി ഡ്രൈവർ തന്നെ മാറ്റി പറഞ്ഞിട്ടുണ്ട്,” ജയൻ പറഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിൽ, വിവാദമായ ശബ്ദ സന്ദേശം അയച്ച ടാക്സി ഡ്രൈവർ അജിത് വർഗീസ് മാപ്പ് പറഞ്ഞു കൊണ്ടിട്ട വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.
വീഡിയോയിൽ പറയുന്നത് ഒരു സുഹൃത്തിന് ഈ സന്ദേശം അയച്ചു കൊടുത്തുവെന്നും അയാൾ ഇത് പ്രചരിപ്പിച്ചതിന് മാപ്പ് പറയുന്നുവെന്നുമാണ്. താൻ ഇപ്പോൾ സംസാരിക്കുന്നത് സിഐടിവിന്റെ ഓഫീസിൽ നിന്നാണ് എന്നും ആരുടെയും പ്രേരണയില്ലാതെ വന്നതാണെന്നും സംഭവിച്ചതിൽ മാപ്പ് പറയുന്നുവെന്നും അയാൾ പറയുന്നുണ്ട്.
തുടർന്നുള്ള കീ വേർഡ് സെർച്ചിൽ, കേരള കൗമുദി ജൂലൈ 10,2025ൽ കൊടുത്ത വാർത്തയും കിട്ടി. “സിയാൽ 14 പേരെ പുറത്താക്കിയെന്ന് സന്ദേശം: വെട്ടിലായി ടാക്സി ഡ്രൈവർ,” എന്നാണ് നെടുമ്പാശേരി ഡേറ്റ്ലൈനിലുള്ള വാർത്തയുടെ തലക്കെട്ട്.
“പൊതുപണിമുടക്കിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് മുമ്പിൽ വഴി തടഞ്ഞ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലെ 14 വനിതകളെ സിയാൽ പുറത്താക്കിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച ടാക്സി ഡ്രൈവർ പുലിവാലുപിടിച്ചു,” എന്ന് വാർത്ത പറയുന്നു.
“കൂവപ്പടി സ്വദേശി അജിത്ത് വർഗീസാണ് സംഭവത്തിലെ നായകൻ. പണിമുടക്കിന്റെ ഭാഗമായിഎയർപോർട്ട് റോഡിൽ വഴി തടഞ്ഞ സിഐടിയു അംഗങ്ങളായ 14 പേരെ പുറത്താക്കിയെന്നായിരുന്നു സന്ദേശം. സമരക്കാരെയും സ്ത്രീകളെയും സിഐടിയുവിനെയും മോശമാകുന്ന പരാമർശങ്ങളും ഉന്നയിച്ചിരുന്നു,” വാർത്ത തുടരുന്നു.
“സുഹൃത്തിനാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശം അജിത്ത് അയച്ചത്. സത്യമാണെന്ന് വിശ്വസിച്ച സുഹൃത്ത് ഇത് സോഷ്യൽമീഡിയകളിൽ പങ്കുവച്ചതോടെ ദൃശ്യമാദ്ധ്യമങ്ങളിൽ വാർത്തയായി. സിയാലും പൊലീസും സിഐടിയു യൂണിയനും ശബ്ദസന്ദേശത്തിൻ്റെ ഉറവിടം തിരക്കാൻ ആരംഭിച്ചു. വൈകിട്ടാണ് ആളെ തിരിച്ചറിഞ്ഞത്,” വാർത്തയിൽ വ്യക്തമാക്കുന്നു.
“അജിത്ത് ക്ഷമാപണം നടത്തിയെങ്കിലും സിഐടിയു യൂണിയൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സിഐടിയു യൂണിയൻ സെക്രട്ടറി എ.എസ്. സുരേഷ് പറഞ്ഞു,” കേരളം കൗമുദി റിപ്പോർട്ട് പറയുന്നു.
“അങ്കമാലിയിൽ വച്ച് ചിലർ കാർ തടഞ്ഞ് മുൻ ഗ്ലാസിൽ കൈ ഉപയോഗിച്ച് തട്ടിയെന്നും വിമാനത്താവളത്തിന്റെ പരിസരത്തെത്തിയപ്പോൾ അവിടെയും പ്രതിഷേധം കണ്ടതോടെ തമാശയ്ക്കാണ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതെന്നും അജിത്ത് കേരളകൗമുദിയോട് പറഞ്ഞു,” റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ഇവിടെ വായിക്കുക:കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്തല്ല പിണറായി വിജയന് അമേരിക്ക സന്ദർശിക്കുന്നത്
ദേശീയ പണിമുടക്ക് ദിവസം എയർപോർട്ടിൽനിന്നുള്ള വാഹനങ്ങൾ തടഞ്ഞതിന് നെടുമ്പാശ്ശേരിയിലെ കൊച്ചീ രാജ്യാന്തര വിമാനത്താവളത്തിലെ 14 ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വാർത്ത വ്യാജമാണ്.
Sources
Telephone Conversation with P S Jayan PRO, CIAL
Video by Taxi Driver Ajith Varghese
News report by Kerala Kaumudi on July 10,2025
Sabloo Thomas
November 8, 2025
Tanujit Das
July 18, 2025
Sabloo Thomas
July 10, 2025