Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഒരു അഭിമുഖത്തിനിടെ ഒരു Journalist രാഷ്ട്രീയ നേതാവിനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നു. ആൾക്കൂട്ടത്തിൽ നിന്ന് അകറ്റി വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി മാസ്ക് ധരിക്കാത്തത്തിന് മാധ്യമപ്രപ്രവർത്തകൻ രാഷ്ട്രീയ നേതാവിനെ അടിക്കുന്നു. ഇതാണ് വീഡിയോയുടെ ഉള്ളടക്കം.
ഈ വർഷത്തെ മികച്ച റിപോർട്ടർക്കുള്ള അവാർഡിനായി ആരും മത്സരിക്കേണ്ട എന്ന തലവാചകത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
ആട് -1 എന്ന പ്രൊഫൈലിൽ നിന്നുള്ള വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 268 ഷെയറുകൾ ഉണ്ട്.

Factcheck / Verification
Sabani 06 എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചത്. അവർ വീഡിയോയ്‌ക്കൊപ്പം ഒരു വിശദീകരണം നൽകിയിട്ടുണ്ട്. ഈ വീഡിയോ വിനോദത്തിനായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ദയവായി തെറ്റായ അവകാശവാദങ്ങൾക്കോ കിംവദന്തികൾക്കോ ഒപ്പം ഇത് പങ്കിടരുത്.

ഹർഷ് രാജ്പുത് എന്ന ആളാണ് വീഡിയോ ചെയ്തത് എന്ന് വിവരണത്തിൽ നിന്നും മനസിലായി. ഗൂഗിൾ സെർച്ച് വഴി ഫേസ്ബുക്കിലും യൂട്യൂബിലും ഉള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ട് ഞങ്ങൾക്ക് കിട്ടി.
സെപ്റ്റംബർ 10 -ലെ ഈ വീഡിയോ “മുഖ്യാജിയുടെ ഫോട്ടോഷൂട്ട് ” എന്ന തലക്കെട്ടിൽ ഈ വീഡിയോ അദ്ദേഹം തന്റെ യുട്യൂബ് ചാനലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ തുടക്കത്തിൽകൊടുത്ത വിവരണം അനുസരിച്ചു ഇത് തിരക്കഥയ്ക്ക് അനുസരിച്ചു വിനോദത്തിന് പ്രാധാന്യം നൽകുന്ന ഒരു വീഡിയോ സിനിമാ ചിത്രീകരണമാണ്. ശ്രദ്ധേയമായി, ഹർഷ് രജ്പുത് ഒരു ഓൺലൈൻ ഉള്ളടക്ക നിർമ്മാതാവാണ് എന്ന് അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നിന്നും മനസിലാവും.
ഇത് ഒരു ആക്ഷേപഹാസ്യമായി പങ്ക് വെച്ചതാവാൻ സാധ്യത ഉണ്ട് . എന്നാൽ അത് ശരിക്കും നടന്ന ഒരു സംഭവം എന്ന് തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട്.

വായിക്കാം:താലിബാൻ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്
മാധ്യമ പ്രവർത്തകൻ രാഷ്ട്രീയ നേതാവിനെ തല്ലുന്ന വീഡിയോ അല്ല ഇത്. വിനോദ ആവശ്യങ്ങൾക്ക് എടുത്ത വീഡിയോ ആണ്. ആക്ഷേപ ഹാസ്യമാവാം ഇത്. എങ്കിലും ഒരു യഥാർഥ സംഭവമായി തെറ്റിദ്ധരിപ്പിക്കപ്പെടാം.
Youtube:Harsh Rajput
Youtube: Sabani 06
Facebook:Harsh Rajput
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
November 18, 2025
Sabloo Thomas
November 17, 2025
Sabloo Thomas
November 15, 2025