Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അതി ദാരിദ്ര്യം നേരിടുന്ന ഒരു വീടിന് മുന്നിൽ ഒരു കൂട്ടം ആളുകൾ വോട്ട് ചോദിച്ചു നിൽക്കുന്നുവെന്ന സൂചനയോടെ പ്രചരിക്കുന്ന ചിത്രം.
ചിത്രം 2020ലേതാണ്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുമായോ 2025ലെ അതിദാരിദ്ര്യ പ്രഖ്യാപനവുമായോ ഇതിന് ബന്ധമില്ല.
അതി ദാരിദ്ര്യം നേരിടുന്ന ഒരു വീടിന് മുന്നിൽ ഒരു കൂട്ടം ആളുകൾ വോട്ട് ചോദിച്ചു നിൽക്കുന്നുവെന്ന സൂചനയോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ നാല് മുതിർന്നവർ ഒരു ഓലമേഞ്ഞ മേൽക്കൂരയുള്ള, വീടിന് മുന്നിൽ നിൽക്കുന്നതും, വീടിന്റെ വാതിൽക്കൽ ഒരു സ്ത്രീയും ഒരു ചെറിയ കുട്ടിയും നിൽക്കുന്നതും കാണാം.
പോസ്റ്റിലെ വിവരണം:
“വോട്ടും ചോദിച്ചു ഇങ്ങനെ പോയി നിൽക്കാനും വേണം ഒരു തൊലിക്കട്ടി. ദാരിദ്യം ഇല്ലാത്ത കേരളത്തിലെ കാഴ്ച.”

ഈ വർഷം നവംബർ 1-ന് കേരളം , രാജ്യത്തെ ആദ്യത്തെ അതി ദാരിദ്ര്യ രഹിത സംസ്ഥാനമായി കേരളം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഈ പ്രഖ്യാപനം തെറ്റായിരുന്നു എന്ന് സൂചിപ്പിക്കാൻ കൂടിയാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്. കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക നിയമസഭാസമ്മേളനത്തിൽ ചട്ടം 300 പ്രകാരം ഈ പ്രഖ്യാപനം നടത്തി.തുടർന്ന് വൈകീട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുയോഗത്തിൽ ഇത് ആവർത്തിച്ച് പ്രഖ്യാപിച്ചു.
ലിങ്കുകൾ : https://www.facebook.com/reel/859918439722617
2021-ൽ ആരംഭിച്ച ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ലൈഫ് മിഷൻ, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കിയത്.ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് പ്രധാന ഘടകങ്ങളിലെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ കണ്ടെത്തിയത്.കുടുംബശ്രീയുടെയും (State Poverty Eradication Mission – SPEM) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ സർവേ നടത്തി. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും വാർഡ് സഭകളിൽ സൂക്ഷ്മപരിശോധന നടത്തി അന്തിമ പട്ടിക തയ്യാറാക്കുകയും ചെയ്തു.അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.കുടുംബശ്രീയുടെയും (State Poverty Eradication Mission – SPEM) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ സർവേ നടത്തി.സർവേയിലൂടെ 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും വാർഡ് സഭകളിൽ സൂക്ഷ്മപരിശോധന നടത്തി അന്തിമ പട്ടിക തയ്യാറാക്കുകയും ചെയ്തു.
ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി, ആരോഗ്യ ഇൻഷുറൻസ് കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാത്തവർക്ക് അവ ‘അവകാശം അതിവേഗം’ യജ്ഞത്തിലൂടെ ലഭ്യമാക്കി. പാചകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെ പാകം ചെയ്ത ഭക്ഷണം വീട്ടിലെത്തിച്ചു നൽകുന്നു. അല്ലാത്തവർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകുന്നതിന് സംവിധാനം ഒരുക്കി.
ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടും ഭൂമിയും ഇല്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുകയും നിലവിലുള്ള വീടുകൾ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.തൊഴിൽ ശേഷിയുള്ള കുടുംബാംഗങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്താനോ, തൊഴിലുറപ്പ് പദ്ധതിയിലോ ഉൾപ്പെടുത്തി വരുമാന മാർഗ്ഗം ഉറപ്പാക്കാനോ സഹായിച്ചു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നീതി ആയോഗിന്റെ (NITI Ayog) 2023-ലെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ ദാരിദ്ര്യ നിരക്ക് ഏറ്റവും കുറവായിരുന്നു.
അടിസ്ഥാന വരുമാനം പോലും ഇല്ലാത്ത അവസ്ഥയിലുള്ള കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്.
പദ്ധതിക്കായി വരുമാനത്തിന്റെ ഒരു പ്രത്യേക പരിധി (ഉദാഹരണത്തിന്, മാസം 1000 രൂപയിൽ താഴെ വരുമാനം) നിശ്ചയിച്ചിരുന്നില്ല. പകരം, യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തി പ്രാദേശികമായി സർവേ നടത്തിയാണ് കുടുംബങ്ങളെ കണ്ടെത്തിയത്. വരുമാനമില്ലായ്മ എന്നത് അതിലെ ഒരു പ്രധാന ഘടകം മാത്രമാണ്.
ലിങ്ക്: https://dhs.kerala.gov.in/wp-content/uploads/2022/11/Extreme-Poverty-Health-Needs-GO.pdf
തെൻഡുൽക്കർ കമ്മിറ്റി, ഏകദേശം ഗ്രാമങ്ങളിൽ പ്രതിമാസം ₹816-ഉം നഗരങ്ങളിൽ ₹1000-ഉം ചെലവഴിക്കാൻ കഴിയാത്തവരെ ദരിദ്രരായി കണക്കാക്കി.
നിലവിൽ, ദാരിദ്ര്യം അളക്കാൻ നിതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (National Multidimensional Poverty Index – MPI) ഉപയോഗിക്കുന്നുണ്ട്. ഇത് വരുമാനത്തോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ (ശുചിത്വം, കുടിവെള്ളം, വൈദ്യുതി) എന്നിവയും കണക്കിലെടുക്കുന്നു.
ചുരുക്കത്തിൽ, വരുമാനത്തിന്റെ ഒരു നിശ്ചിത തുകയേക്കാൾ, അടിസ്ഥാന ജീവിത സൗകര്യങ്ങൾ നേടാനുള്ള സാമ്പത്തിക ശേഷിയില്ലായ്മയാണ് അതിദാരിദ്ര്യത്തിന്റെ മാനദണ്ഡമായി ഇന്ത്യയിൽ പരിഗണിക്കുന്നത്.
ദാരിദ്ര്യം നിർണ്ണയിക്കാൻ ഇന്ത്യയിൽ പ്രധാനമായും ഉപയോഗിക്കുന്നത് വരുമാനം (income) എന്നതിനേക്കാൾ ഉപഭോഗച്ചെലവിനെയാണ് (consumption expenditure). അതായത്, ഒരു വ്യക്തിക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി പ്രതിമാസം എത്ര രൂപ ചെലവഴിക്കാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ദാരിദ്ര്യ നിർണ്ണയം.
ലിങ്കുകൾ:https://www.niti.gov.in/sites/default/files/2020-05/press-note-poverty-2011-12-23-08-16.pdf
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക:

ഇവിടെ വായിക്കുക:‘രാഹുല് ഗാന്ധി ബീഹാറിൽ തോൽവി ഉറപ്പിച്ച് വിദേശത്തേക്ക് മുങ്ങി’ എന്ന വാദം വ്യാജം
ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, 2020 നവംബർ 30ന് @KambaAmmad എന്ന എക്സ് അക്കൗണ്ടിൽ ഈ ചിത്രം അപ്ലോഡ് ചെയ്തതായി കണ്ടെത്തി.
പോസ്റ്റിന്റെ ക്യാപ്ഷൻ:
“തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണുന്ന പ്രതിഭാസം. ഇങ്ങനെ പോയി വോട്ട് ചോദിച്ച് നിൽക്കാനുള്ള ഇവരുടെയൊക്കെ തൊലിക്കട്ടി അപാരം.”
ലിങ്ക്: https://x.com/KambaAmmad/status/1333244152054571008

പ്രവീൺ വെള്ളനാട് എന്ന ഫേസ്ബുക്ക് ഐഡി 2020 ഡിസംബർ 1-ന് ‘ട്രോൾ മലയാളം’ പേജിലെ ഒരു പോസ്റ്റിന്റെ കമന്റായി ഈ ചിത്രം അപ്ലോഡ് ചെയ്തിരുന്നു.
കമന്റ്: “ഇവരുടെയൊക്കെ മുന്നിൽ കണ്ടാമൃഗം.. ഒന്നുമല്ല.”
ലിങ്ക്:
https://www.facebook.com/photo?fbid=907874613374543&set=p.907874613374543

കേരളത്തിലെ മുൻ തദ്ദേശ തെരഞ്ഞെടുപ്പ് 2020 ഡിസംബറിൽ മൂന്ന് ഘട്ടങ്ങളിലായി നടന്നു — ഡിസംബർ 8, 10, 14.ഫലം ഡിസംബർ 16 ന് പ്രഖ്യാപിച്ചു.
ആ തിരഞ്ഞെടുപ്പിന്റെ പ്രചരണം നടക്കുന്ന സമയത്തെ ചിത്രമാവാം ഇത്. എന്നാൽ അക്കാലത്തെ ചിത്രം തന്നെയാണിത് എന്ന് ഞങ്ങൾക്ക് സ്വതന്ത്രമായി കണ്ടെത്താനായില്ല.
ചിത്രം 2020ലേതാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോ ,സംസ്ഥാനത്തെ അതി ദാരിദ്ര്യ രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചതിനോ ശേഷമല്ല ഈ ഫോട്ടോ എടുത്തത്.
ഇവിടെ വായിക്കുക:ട്രെയിനിൽ നിസ്കാരം ചെയ്യുന്നതിൻ്റെ വൈറൽ ദൃശ്യം കേരളത്തിലേതോ?
FAQ
1,ചിത്രത്തിന് ഇപ്പോഴത്തെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടോ?
ഇല്ല. ഇത് 2020 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണകാലത്തേതാണ്.
2. ചിത്രം ഇപ്പോൾ വീണ്ടും എന്തുകൊണ്ട് വൈറൽ ആകുന്നു?
തദ്ദേശ തിരഞ്ഞെടുപ്പ് 2025 തീയതികൾ പ്രഖ്യാപിച്ചതും കേരളത്തെ അതിദാരിദ്ര്യ രഹിത സംസ്ഥാന പ്രഖ്യാപിച്ചതും ചിത്രം വീണ്ടും പ്രചരിക്കാൻ കാരണമായി.
3. ഈ ചിത്രം യഥാർത്ഥത്തിൽ ഏത് കാലഘട്ടത്തിലേതാണ്?
2020ലെ ചിത്രമാണിത്.
4. ഇപ്പോൾ പോസ്റ്റ് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്?
കേരളത്തെ അതിദാരിദ്ര്യ രഹിത സംസ്ഥാന പ്രഖ്യാപനം പരിഹസിക്കാൻ ചിത്രം ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.
Sources
X Post – @KambaAmmad – 30 Nov 2020
Facebook Post (Praveen Vellanad) – 1 Dec 2020
Sabloo Thomas
September 9, 2025
Sabloo Thomas
July 24, 2025
Sabloo Thomas
October 28, 2024