Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“500 കോടിയുടെ അഴിമതി കെ ഫോൺ ഓഫീസ് പൂട്ടി എന്തൊക്കെ തളളായിരുന്നു. എല്ലാം സ്വാഹ,” എന്ന പേരിൽ ഒരു പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ പിണറായി വിജയനെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചോ?
ഞങ്ങൾ ഒരു കീ വേർഡ് സെർച്ചിലൂടെ പരിശോധിച്ചപ്പോൾ, ഇത് വ്യാജമാണെന്ന് സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കിയതായി കണ്ടു.
‘കെ ഫോൺ ഓഫീസ് പൂട്ടി’ എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വ്യാജ സോഷ്യൽ മീഡിയ കാർഡുകൾ വിശ്വസിക്കരുത്. കെ ഫോൺ സംവിധാനങ്ങൾ സുശക്തമായ രീതിയിൽ അതിവേഗ ഇൻ്റർനെറ്റ് പ്രദാനം ചെയ്ത് മുന്നേറുകയാണ്,” എന്നാണ് അവരുടെ ഏപ്രിൽ 19,2025ലെ അറിയിപ്പ് പറയുന്നത്.
“നഗരങ്ങളിൽ മുതൽ മലയോര ഗ്രാമങ്ങളിലും, കാടിനകത്തെ സെറ്റിൽമെന്റുകളിലും, ഒറ്റപ്പെട്ട തുരുത്തുകളിലും വരെ ഇൻ്റർനെറ്റ് എത്തിച്ചുകൊണ്ട്, “ഇൻ്റർനെറ്റ് എല്ലാവരുടെയും അടിസ്ഥാന അവകാശമായിരിക്കണം” എന്ന ലക്ഷ്യത്തിലേയ്ക്ക് കെ ഫോൺ എന്ന കേരള ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് കുതിക്കുന്നത്. 90,000 ൽ അധികം സംതൃപ്ത ഉപഭോക്താക്കളാണ് കെ ഫോണിന് ഉള്ളത്. ഒട്ടനവധി സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും കെ ഫോണിൻ്റെ ഇൻ്റർനെറ്റ് സേവനമാണ് തടസ്സങ്ങളില്ലാതെ ഉപയോഗിക്കുന്നത്,” അറിയിപ്പ് വ്യക്തമാക്കി.
“ഇത്തരം വ്യാജവാർത്തകൾ തള്ളിക്കളയണം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം,”അറിയിപ്പ് തുടരുന്നു.
കേരള സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ സോഷ്യൽ മീഡിയ കാർഡുകൾ വ്യാജമാണെന്ന് ഒരു പോസ്റ്റ് ഏപ്രിൽ 19,2025ന് കണ്ടു.
Sources
Post in PRD factcheck website on April 19,2025
Facebook Post by Kerala Government on April 19,2025