Saturday, March 15, 2025
മലയാളം

Fact Check

ലഹരി ഉപയോഗം തടയുന്നതിനുള്ള കേരള പോലീസ് ഹെൽപ്‌ലൈനിന്റെ നമ്പരല്ലിത്

banner_image

Claim

image

ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള പോലീസിന്‍റെ നമ്പറുകൾ.

Fact

image

ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള പോലീസിന്‍റെ നമ്പര്‍ 9995966666 ആണ്.

ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാനുള്ള ഹെൽപ്‌ലൈനിന്റെ നമ്പര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ആ സന്ദേശം ഇങ്ങനെയാണ്: “നമുക്ക് ഒന്നിച്ചു മുന്നേറാം.. എല്ലാവരും സഹകരിക്കുക ലഹരി ഉപയോഗം പരാതി അറിയിക്കാൻ നമ്പർ. മടിക്കരുത്. Landline:0471 – 2721601, MOBILE : 94979 99999 ഡിജിപി കേരള, (പൊതുജനങ്ങൾക്ക്) നേരിട്ട്, ഫോൺ കോൾ, വാട്സ്ആപ്പ്, വഴി (പരാതി അറിയിക്കാം) പ്ലീസ് ഷെയർ,” എന്നാണ് ഈ പോസ്റ്റ് പറയുന്നത്.

Johnson Samuel's Post
Johnson Samuel’s Post

കേരളത്തില്‍ ലഹരി ഉപയോഗിച്ചതിന് ശേഷം നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന മാധ്യമ വാർത്തകൾ ജന ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.

ലഹരി ഉപയോഗത്തെ തുടർന്നുള്ള കുടുംബങ്ങളുടെത് അടക്കമുള്ള കൂട്ട കൊലകൾ അടക്കമുള്ള കൊലപാതകങ്ങൾ, ആത്മഹത്യകൾ, ലൈംഗിക അതിക്രമങ്ങൾ ഒക്കെ വർദ്ധിച്ച് വരുന്നുവെന്നാണ് മാധ്യമ വാർത്തകൾ പറയുന്നത്. ഈ സഹചര്യത്തിലാണ് പോസ്റ്റുകൾ.

കഴി‍ഞ്ഞ കുറച്ച് ആഴ്ച്ചകള്‍ കൊണ്ട് തന്നെ ഇത്തരം ധാരാളം കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക:അംഗനവാടി വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്ന് എംബി രാജേഷ് പറഞ്ഞിട്ടില്ല

Fact Check/Verification

ഞങ്ങൾ ഒരു കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ പോലീസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് ഫെബ്രുവരി 27, 20025ലെ പോസ്റ്റ് കണ്ടെത്തി. “ഡി.ജി.പിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം..പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും ശിക്ഷാർഹം,” എന്നാണ് പോസ്റ്റ് പറയുന്നത്.

Facebook Post by Kerala Police
Facebook Post by Kerala Police

പോരെങ്കിൽ, ലഹരി വസ്തുക്കളുടെ വില്‍പന, ഉപയോഗം എന്നിവയെ കുറിച്ചുള്ള ഫോട്ടോ, വീഡിയോ, വോയിസ് എന്നിവ പങ്കുവയ്ക്കാന്‍ കേരള പോലീസിന്‍റെ യോദ്ധാവ് എന്ന വാട്‌സാപ്പ് സേവനം 9995966666 എന്ന നമ്പറിൽ ലഭ്യമാണ്. ആ സേവനത്തെ കുറിച്ചുള്ള ഒരു വീഡിയോ കേരള പോലീസ് അവരുടെ ഫേസ്ബുക്ക് പേജിൽ ഒക്ടോബർ 20, 2022ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മലയാളികളുടെ പ്രിയ നടൻ മോഹൻലാലാണ് വീഡിയോ അവതരിപ്പിക്കുന്നത്. വിഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.


Facebook Post by Kerala Police


Facebook Post by Kerala Police

ഇപ്പോൾ പ്രചരിക്കുന്ന 0471 – 2721601, 94979 99999 എന്ന ഫോൺ നമ്പറുകൾ കേരള പോലീസിന്റെ കണക്റ്റിവിറ്റി പേജ്‌സ് എന്ന ലിങ്കിൽ കണ്ടു. അത് അനുസരിച്ച് ഇത് ഡിജിപിയുടെ നമ്പറുകളാണ്.


Connectivity Pages Kerala Police website


Connectivity Pages Kerala Police website

Conclusion

ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള പോലീസിന്‍റെ നമ്പര്‍ 9995966666 ആണ്. ഇപ്പോൾ പ്രചരിക്കുന്ന നമ്പറുകൾ അല്ല.

ഇവിടെ വായിക്കുക: പിസി ജോര്‍ജ്ജിന്റെ അറസ്റ്റിനെതിരെ കെ സുധാകരന്‍ പ്രതികരിക്കുന്ന വീഡിയോ പഴയതാണ്

Sources
Facebook Post by Kerala Police on February 27,2025
Facebook Post by Kerala Police on October 20,2022
Connectivity Pages Kerala Police website

RESULT
imageMissing Context
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.