Claim
സർദാർമാർ ഉക്രൈനിലും ലങ്കർ തുടങ്ങി എന്ന പേരിൽ ഒരുഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
Fact
ഉക്രയ്‌ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ ഫോട്ടോ വൈറലാവുന്നത്.
ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ Being Sikh എന്ന ഐഡിയിൽ നിന്നും നവംബർ 20, 2016ൽ പോസ്റ്റ് ചെയ്ത ഇതേ ഫോട്ടോ കിട്ടി.
തുടർന്നുള്ള തിരച്ചിലിൽ, ਸੌਖੀ ਨਹੀਉ ਟੱਕਰ ਲੈਣੀ “Kalgidhar” ਦੇ ਸ਼ੇਰਾ ਨਾਲ എന്ന ഫേസ്ബുക്ക് പേജിൽ നിന്ന് മറ്റൊരു ഫോട്ടോ കിട്ടി. അത് നവംബർ 20, 2016ലെ ഫോട്ടോ ആയിരുന്നു. സിഖ് സേവാ സൊസൈറ്റി ഒന്റാറിയോയിലെ ബ്രാംപ്ടണിലെ സാന്താ പരേഡിൽ ഭക്ഷണം വിളമ്പുന്നു എന്നാണ് ആ പോസ്റ്റ് പറയുന്നത്.
തുടർന്ന് ഞങ്ങൾ, സിഖ് സർവീസ് സൊസൈറ്റി ഓഫ് ബ്രാംപ്ടൺ പോസ്റ്റ് ചെയ്ത ചിത്രവുമായി വൈറൽ ചിത്രത്തെ ന്യൂസ്‌ചെക്കർ താരതമ്യപ്പെടുത്തി. അപ്പോൾ ഞങ്ങൾ ചില സമാനതകൾ കണ്ടെത്തി.

2016 ലെ സാന്താക്ലോസ് പരേഡിനിടയിൽ എടുത്തതാണ് വൈറലാകുന്ന ചിത്രം എന്ന് ഒന്റാറിയോയിലെ സിഖ് സർവീസ് സൊസൈറ്റി അറിയിച്ചു. Newschecker- സൊസൈറ്റിയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ സംഘടന ഒന്റാറിയോയ്ക്ക് പുറത്ത് സേവനം നടത്തുന്നില്ലെന്ന് സംഘടനയുടെ ഭാരവാഹി അറിയിച്ചു.
വൈറലാകുന്ന ചിത്രം ഉക്രെയ്നിൽ നിന്നുള്ളതല്ലെന്നും കാനഡയിലെ ബ്രാംപ്ടണിലെ ചർച്ച് സ്ട്രീറ്റ് വെസ്റ്റിൽ നിന്നുള്ള ചിത്രമാണെന്നും സിഖ് സേവാ സൊസൈറ്റി വ്യക്തമാക്കി.
ഇതിൽ നിന്നും ഒന്റാറിയോയിലെ ബ്രാംപ്ടണിലെ സാന്താ പരേഡിൽ ഭക്ഷണം വിളമ്പുന്ന ഫോട്ടോ ആണിത് എന്ന് മനസിലായി. ആ ഫോട്ടോയാണ് സർദാർമാർ ഉക്രൈനിൽ തുടങ്ങിയ ലങ്കർ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

Result: False Context /False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
Note: ഈ ലേഖനം ഫെബ്രുവരി 27-ന് പുതിയ വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.