“ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കേട്ടപ്പോൾ ചിരിവന്നുവെന്ന,” പേരിൽ മാതൃഭൂമി വെബ്‌സൈറ്റിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് എന്ന വ്യാജേന ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണി വന്ന സന്ദർഭത്തിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്.
മുസ്‌ലിം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന് കൂട്ടുനിൽക്കാത്തതാണ് തങ്ങൾക്കെതിരായ വധഭീഷണിക്ക് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.
പി എസ് സിയ്ക്ക് വഖഫ് ബോർഡ് നിയമനം കൈമാറുന്നതിനെതിരെ പള്ളികളിൽ നടത്തുന്ന ബോധവൽക്കരണ പരിപാടിയില്‍ നിന്ന് സമസ്ത പിന്മാറിയതിനെ തുടർന്ന് മുസ്ലിം ലീഗിന് രാഷ്ട്രീയമായി വലിയ തിരിച്ചടികൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരി മുസ്ലിം ലീഗിനെതിരെ ആരോപണവുമായി വന്നത്.
എന്നാൽ തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്കു പുല്ലുവിലയാണ് കൽപിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ വ്യക്തമാക്കിയിരുന്നു. വധഭീഷണിയിൽ ഒരു പാർട്ടിക്കെതിരെയും താൻ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഫേസ്ബുക്കിൽ ജിഫ്രി തങ്ങളെ പരിഹസിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത് വന്നു എന്ന പ്രചരണം നടക്കുന്നത്.
Abdul Abdul എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ,അതിനു 43 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കണ്ടപ്പോൾ Haneefa kpmന്റെ പോസ്റ്റിനു 39 ഷെയറുകൾ ഉണ്ടായിരുന്നു.

Ahsani Kpm Makhdoomiയുടെ പോസ്റ്റിനു 25 ഷെയറുകൾ ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു.

Fact Check/ Verification
ഞങ്ങൾ ഈ വിഷയത്തിന്റെ നിജസ്ഥിതിയറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മാതൃഭൂമിയുടെ വെബ്സൈറ്റിൽ നിന്നും ഒരു വാർത്ത കിട്ടി.

“സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കു നേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവനയെന്ന പേരില്‍ താഴെ കാണുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്.മാതൃഭൂമി ഡോട്ട് കോമിന്റേതെന്ന പേരിലാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്.
മാതൃഭൂമിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കും. മറ്റു നിയമ നടപടികളിലേക്കും കടക്കും. വ്യാജ വാര്‍ത്തയ്‌ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തുക. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കു നേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവനയെന്ന പേരില്‍ താഴെ കാണുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്,” മാതൃഭൂമി വെബ്‌സൈറ്റിലെ വാർത്ത പറയുന്നു.
തുടർന്ന് ഞങ്ങൾ പി എം എ സലാമിനെ നേരിട്ട് വിളിച്ചു. “താൻ സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ചു ഒന്നും പറഞ്ഞിട്ടില്ല,” അദ്ദേഹം വ്യക്തമാക്കി.
വായിക്കാം: K റെയിൽ 500 km 4 മണിക്കൂർ, K റോഡ് 4 km 4 മണിക്കൂർ എന്ന ട്രോളിലെ റോഡിന്റെ ഫോട്ടോ കേരളത്തിൽ നിന്നല്ല
Conclusion
ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ച് പിഎംഎ സലാം എന്ന മാതൃഭൂമി സ്ക്രീൻഷോട്ട് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: Fabricated News/False Content
Our Sources
Telephone conversation with PMA Salam
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.