(ഈ വീഡിയോ ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ് ആദ്യം പരിശോധിച്ചത്. അത് ഇവിടെ വായിക്കാം.)
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു കൂട്ടം ആളുകളുടെ അകമ്പടിയോടെ സ്‌കൂട്ടർ ഓടിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലാകുന്നുണ്ട്.”വിലാപയാത്രയല്ല , മമത ദീദി സ്‌കൂട്ടർ ഓടിക്കാൻ പഠിക്കുകയാണ് തലയ്ക്ക് ഓളം വട്ടായി,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്.
ഞങ്ങൾ പരിശോധിക്കുന്ന സമയത്ത്,മനു എറണാകുളം എന്ന ഐഡിയിൽ നിന്നും 1k പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Satheesan Mannuthy എന്ന ഐഡിയിൽ നിന്നും 113 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

14 പേരാണ് ഞങ്ങൾ പരിശോധിക്കുമ്പോൾ ഈ വീഡിയോ കാവിയണിഞ്ഞ കാളി എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്തിട്ടുള്ളത്.

Fact Check/Verification
മമത ബാനർജി സ്കൂട്ടർ” എന്ന കീവേഡുകൾ ഉപയോഗിച്ച് വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ന്യൂസ്‌ചെക്കർ ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് മമത ഇ- സ്കൂട്ടർ ഓടിക്കുന്നുവെന്ന കാപ്‌ഷനുള്ള 2021 ഫെബ്രുവരി 25-ന് ഹിന്ദുസ്ഥാൻ ടൈംസ് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയിലേക്ക് ഞങ്ങൾക്ക് ലഭിച്ചു.

വീഡിയോയുടെ 13 സെക്കൻഡുകൾക്കുള്ളിൽ, ബാനർജി സ്കൂട്ടർ ഓടിക്കുന്ന ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെത്തി. വീഡിയോ വിശകലനം ചെയ്യുകയും വൈറൽ ക്ലിപ്പുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ, രണ്ട് ദൃശ്യങ്ങളും ഒരേ സംഭവത്തിന്റെതാണെന്ന നിഗമനത്തിൽ എത്താൻ കഴിയും .
വിഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു, “പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ധന വിലവർദ്ധനവിനെതിരെ തനതായ ശൈലിയിൽ പ്രതിഷേധിച്ചു. വ്യാഴാഴ്ച, ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിലേക്കും തിരിച്ചും ഒരു ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്തു. രാവിലെ നബണ്ണയിലേക്കുള്ള യാത്രാമധ്യേ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-സ്‌കൂട്ടറിൽ പുറകിൽ മുഖ്യമന്ത്രിയെ കണ്ടത്. ഉച്ചകഴിഞ്ഞ്, കാളിഘട്ടിലെ വസതിയിലേക്ക് പോകുന്ന വഴിയിൽ ബാനർജി ഡ്രൈവർ സീറ്റിൽ കയറി. ബാനർജി വേഗത കുറഞ്ഞ സ്‌കൂട്ടർ ഓടിച്ചപ്പോൾ ചില സുരക്ഷാ ഉദ്യോഗസ്ഥർ കാൽനടയായി പിന്തുടർന്നു..”
ഗൂഗിളിൽ “ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇലക്ട്രിക് സ്കൂട്ടർ” എന്ന് കീവേഡ് സെർച്ച് നടത്തിയപ്പോൾ, ഈ സംഭവത്തെ കുറിച്ച് 2021 ഫെബ്രുവരി മുതൽ ഒന്നിലധികം വാർത്താ ഔട്ട്‌ലെറ്റുകൾ പ്രസിദ്ധീരികരിച്ച റിപ്പോർട്ടുകൾ കിട്ടി.വാർത്ത ഏജൻസിയായ എഎൻഎ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഇന്ധന വിലവർധനയ്‌ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ സംസ്ഥാന സെക്രട്ടേറിയറ്റായ ഹൗറയിലെ നബന്നയിലേക്ക് കാളിഘട്ടിലെ വസതിയിൽ നിന്ന്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച തൃണമൂൽ കോൺഗ്രസ് നേതാവിന്റെ പിന്നിൽ ഇരുന്നു ബാനർജി യാത്ര ചെയ്തു.

“കാളിഘട്ടിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ബാനർജി സ്വയം ഇ-സ്കൂട്ടർ ഓടിച്ചു. സവാരിക്കിടയിൽ, ബാനർജി വീഴാൻ പോയി, പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വേഗത്തിൽ ബാലൻസ് വീണ്ടെടുത്ത് സവാരി തുടർന്നു,” എന്നാണ് എഎൻഐ റിപ്പോർട്ട് പറയുന്നത്.
ഇന്ധന വിലവർധനയ്‌ക്കെതിരായ ബാനർജിയുടെ 2021 ലെ പ്രതിഷേധത്തെക്കുറിച്ചുള്ള മറ്റ് വാർത്താ റിപ്പോർട്ടുകൾ നിങ്ങൾക്ക് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
മമതാ ബാനർജിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് യാത്ര ലൈവ് സ്ട്രീം ചെയ്തിരുന്നു. പ്രതിഷേധത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളും മമതയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2021ലും ഇതേ വീഡിയോ വൈറലായിരുന്നു.
Conclusion
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സ്‌കൂട്ടർ ഓടിക്കാൻ പഠിക്കാൻ വേണ്ടി കൊൽക്കത്തയിലെ റോഡുകൾ അടച്ചവെന്ന അവകാശവാദവുമായി വൈറലായ വീഡിയോയിലെ വിവരങ്ങൾ തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
Sources
YouTube Video By Hindustan Times, Dated February 25, 2021
Article By ANI, Dated February 25, 2021
Facebook Post By @MamataBanerjeeOfficial, Dated February 25, 2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.