സ്വന്തം മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ ഒരു മുസ്ലീം പുരുഷനെ കുറിച്ചുള്ള ഒരു വീഡിയോ സമൂഹം മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പിതാവും മകളുമെന്ന് തോന്നിക്കുന്ന രണ്ടുപേര്‍ ഒരുമിച്ചിരുന്ന് ചിത്രീകരിച്ച രീതിയിലാണ് വീഡിയോ. വിഡിയോയിൽ മറ്റൊരാളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഹിന്ദിയിൽ സ്വന്തം മകളെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് മതഗ്രന്ഥത്തിൽ പറയുന്നില്ലെന്ന് പിതാവ് വ്യക്തമാക്കുന്നു.

“മാശാ അല്ലാ. എന്റെ മകളെ മറ്റൊരു വീട്ടിലേക്ക് അയയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല, അതിനാൽ ഞാൻ തന്നെ വിവാഹം കഴിച്ചു. ഇപ്പോൾ എന്റെ മകൾ 2 മാസം ഗർഭിണിയാണ്. എത്ര മഹത്തായ ഒരു ത്യാഗ മതം കാണൂ,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം.
ഇവിടെ വായിക്കുക: എമ്പുരാൻ സിനിമയുടെ നെഗറ്റിവ് റിവ്യൂ: വാസ്തവമെന്ത്?
Fact Check/ Verification
വൈറലായ വീഡിയോ കീഫ്രെയിമുകളായി വിഭജിച്ച് റിവേഴ്‌സ് സെർച്ചിന് വിധേയമാക്കിയപ്പോൾ, രാജ് താക്കൂർ എന്ന വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പേജിൽ അത് കണ്ടെത്തി.

“ഫുൾ വീഡിയോ ഓൺ ഫേസ്ബുക്ക് :- രാജ് താക്കൂർ. ഈ വീഡിയോ പൂർണ്ണമായും സ്ക്രിപ്റ്റ് ചെയ്തതാണ്, യഥാർത്ഥമല്ല,” എന്ന വിവരണം വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന്, ഇത് പോലെ വിവിധ സ്ക്രിപ്റ്റഡ് വീഡിയോകൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾ കണ്ടെത്തി. കൂടാതെ, ഈ വീഡിയോകൾ അദ്ദേഹത്തിന്റെ യൂട്യൂബ് പേജിലും കണ്ടെത്തി.
അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ അദ്ദേഹം ഒരു യൂട്യൂബർ ആണെന്ന് പരാമർശിച്ചിട്ടുണ്ട്. അതിനാൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ഇവിടെ വായിക്കുക:സുനിത വില്യംസും ഭർത്താവും നിൽക്കുന്ന ഫോട്ടോയല്ലിത്
Conclusion
ഒരു മുസ്ലീം പുരുഷൻ മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കി എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഞങ്ങൾക്ക് ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നു.
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Instagram Post From, Raj Thakur, Dated March 06, 2025
YouTube Video From, @RajThakurrrrOfficial, Dated March 05, 2025