Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അനധികൃത കുടിയേറ്റക്കാർക്കെതിരായ സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടികളെ പിന്തുണച്ച് അസമിൽ ജനങ്ങൾ തെരുവിലിറങ്ങിയതിന്റെ ദൃശ്യം.
ഈ അവകാശവാദം തെറ്റാണ്. വീഡിയോയിൽ കാണുന്നത് അസമിലെ ടിൻസുകിയയിൽ മോറാൻ സമുദായം നടത്തിയ പ്രതിഷേധമാണ്. അവർ ഷെഡ്യൂൾ ട്രൈബ് പദവി ആവശ്യപ്പെട്ടാണ് റാലി നടത്തിയത്.
കൈയിൽ പന്തം പിടിച്ച് വലിയ ജനക്കൂട്ടത്തിന്റെ പിന്തുണ ലഭിച്ച ഒരു റാലിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാർക്കെതിരായ സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടികളെ പിന്തുണച്ച് അസമിലെ പൗരന്മാർ വൻ പ്രതിഷേധ മാർച്ച് നടത്തുന്നുവെന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. #മുഖ്യമന്ത്രി #ഹിമന്തബിശ്വശർമ്മയോടൊപ്പം എന്ന ഹാഷ്ടാഗും വീഡിയോയിൽ ഉണ്ട്.
“ഐക്യമാണ് ശക്തി.അവരുടെ #സംസ്കാരം സംരക്ഷിക്കാൻ #മുഖ്യമന്ത്രി #ഹിമന്ത ബിശ്വ ശർമ്മയോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് അസമീസ് സഹോദരീ സഹോദരന്മാർ പ്രതിജ്ഞയെടുത്തു.നുഴഞ്ഞുകയറ്റക്കാരെയും #നിയമവിരുദ്ധരെയും #നാടുകടത്തണം.നിങ്ങൾ എല്ലാവരും അവരെ പിന്തുണച്ചുകൊണ്ട് അസമിലെ ജനങ്ങളുടെ ആത്മാവിനെ ഉത്തേജിപ്പിക്കണം. ആസാമികൾക്ക് #ദേശസ്നേഹി #യോദ്ധാക്കൾക്ക് അഭിവാദ്യം.നന്ദി.ജയ് ഹിന്ദ് ജയ് ഭാരത്,”എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
അസമിൽ ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചുള്ളത് എന്ന അവകാശവാദത്തോടെ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടികൾ വിവാദമായ പശ്ചാത്തലതിലാണ് ഈ പോസ്റ്റ് വൈറലായത്. ബംഗാളി സംസാരിക്കുന്ന മുസ്ലീം സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ബിജെപിക്ക് വോട്ടുകൾ ഏകീകരിക്കാനുള്ള ഒരു ഉപകരണമാണിതെന്നും വ്യവസായികൾക്ക് ഭൂമി കൈമാറാനുള്ള തന്ത്രമാണിതെന്നും ആരോപിച്ച് കുടിയൊഴിപ്പിക്കൽ നടപടികളെ പ്രതിപക്ഷം വിമർശിച്ചതായി റിപ്പോർട്ടുണ്ട്.

ഇവിടെ വായിക്കുക:സർക്കാർ അനുകൂല ടിവി അവതാരകനെ പ്രതിഷേധക്കാർ നേരിടുന്നതായി കാണിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാ
വീഡിയോയുടെ കീഫ്രെയിമിന്റെ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ DY365 യൂട്യൂബ് ചാനലിൽ സെപ്റ്റംബർ 4, 2025-ന് അപ്ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി. തലക്കെട്ട്: “അസമിലെ ടിൻസുകിയയിൽ മോറാൻ സമുദായം ഷെഡ്യൂൾ ട്രൈബ് (എസ്ടി) പദവിക്ക് വേണ്ടി നടത്തിയ ശക്തമായ പ്രതിഷേധം”.

India Today North-East സെപ്റ്റംബർ 6-ന് X-ൽ പോസ്റ്റ് ചെയ്ത വീഡിയോയും ഇതേ ദൃശ്യങ്ങൾ കാണിക്കുന്നു. ക്യാപ്ഷൻ: “മോർഗറിറ്റ, ടിൻസുകിയയിൽ മോറാൻ സമുദായം എസ്ടി പദവിക്ക് വേണ്ടി വലിയ പ്രതിഷേധം സംഘടിപ്പിച്ചു”.

Assam Tribune റിപ്പോർട്ട് പ്രകാരം, ഈ റാലി ഓൾ മോറാൻ ഓൾ lമോറാൻ സ്റ്റുഡന്റസ് യൂണിയൻ (AMSU) ആണ് സംഘടിപ്പിച്ചത്. റാലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസം സന്ദർശനം നടക്കുന്നതിന് തൊട്ടുമുമ്പാണ് റാലി നടന്നത്.
വീഡിയോ ഡോ ഹിമന്ത ബിസ്വ ശർമയ്ക്ക് പിന്തുണയുമായി ജനങ്ങൾ തെരുവിലിറങ്ങിയതിന്റെ ദൃശ്യമല്ല ഇത്, മോറാൻ സമുദായം എസ്ടി പദവിക്ക് വേണ്ടി നടത്തിയ പ്രതിഷേധമാണ്.
FAQs
Q1. വൈറലായ വീഡിയോ ഡോ. ഹിമന്ത ബിസ്വ ശർമയ്ക്ക് പിന്തുണയുമായി അസം പൗരന്മാർ തെരുവിലിറങ്ങിയതാണോ?
അല്ല. ഈ വീഡിയോ മോറാൻ സമുദായം ഷെഡ്യൂൾ ട്രൈബ് (ST) പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ്.
Q2. വൈറൽ വീഡിയോയിൽ കാണുന്ന പ്രതിഷേധം ആരാണ് സംഘടിപ്പിച്ചത്?
അസമിലെ ടിൻസുകിയയിൽ ഓൾ മോറാൻ സ്റ്റുഡന്റസ് യൂണിയൻ (AMSU) ആണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.
Q3. ഈ പ്രതിഷേധത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
മോറാൻ സമുദായത്തിന് ഷെഡ്യൂൾ ട്രൈബ് (ST) പദവി ലഭിക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന ഉദ്ദേശ്യം.
Q4. ഈ പ്രതിഷേധം അസം സർക്കാരിനെ പിന്തുണച്ചാണോ?
അല്ല. ഈ പ്രതിഷേധം എസ്ടി അംഗീകാരം ആവശ്യപ്പെട്ട് മോറാൻ സമുദായം നടത്തിയതാണ്.
Sources
Video by DY365 , dated September 4, 2025
Video by India Today North-East dated September 6, 2025
Report by Assam Tribune , dated September 11, 2025
Sabloo Thomas
November 5, 2025
Sabloo Thomas
October 8, 2025
Runjay Kumar
October 1, 2025