Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഇമ്രാൻ ഖാന്റെ ഫോട്ടോകളും കൂട്ടിച്ചേർത്ത് സൃഷ്ടിച്ച ഒരു മോർഫ്ഡ് ഇമേജാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
വൈറൽ പോസ്റ്റിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:
“ചിത്രം കുറച്ച് പഴയത് ആണെങ്കിലും ഒരു ഓർമ്മപ്പെടുത്തൽ… പാകിസ്ഥാനിൽ പോയി ഗോമാതാ ബിരിയാണി തട്ടുന്ന തിരക്കിലാണ് അണ്ണൻ…പച്ച കളർ തെപ്പിയും ഇട്ടിട്ടുണ്ട് നമ്മുടെ സ്വന്തം അൽ അണ്ണൻ. ഇവിടെ അണികൾ ജയ് ശ്രീറാം വിളിച്ച് പാവങ്ങളെ കൊല്ലുന്നു…”
Claim Post: Facebook Reel

ഇവിടെ വായിക്കുക:ട്രെയിനിൽ നിസ്കാരം ചെയ്യുന്നതിൻ്റെ വൈറൽ ദൃശ്യം കേരളത്തിലേതോ?
റിവേഴ്സ് ഇമേജ് സർച്ച് നടത്തുമ്പോൾ 20 ഏപ്രിൽ 2019-ലും ഇതേ രീതി ചിത്രമാറ്റി രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതായി കണ്ടെത്തി.
പോസ്റ്റ്: Link

റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ,ഈ വൈറൽ ചിത്രത്തിന്റെ ഒരു ഭാഗം ദുന്യ ന്യൂസ് പ്രസിദ്ധീകരിച്ച യഥാർത്ഥ ഫോട്ടോയിൽ നിന്നാണ് എടുത്തതാണെന്ന് മനസിലായി.
2019 ഒക്ടോബർ 6-ന് ദുന്യ ന്യൂസ് പോസ്റ്റ് ചെയ്ത വിഡിയോയിൽ ഇമ്രാൻ ഖാനും ഭാര്യ റേഹാം ഖാനും ഫൈസൽ വാവ്ഡയുടെ വസതിയിൽ സെഹ്രി കഴിക്കുന്ന ദൃശ്യമുണ്ട്.
യഥാർത്ഥ വീഡിയോ: Dunya News Link

കൂടുതൽ അന്വേഷിച്ചപ്പോൾ @SajidaBalouchന്റെ അക്കൗണ്ടിൽ 2015 ജൂലൈ 6-ന് ഇതേ സെഹ്രി ചിത്രങ്ങൾ പങ്കുവെച്ചിരുന്നതും കണ്ടു.
പോസ്റ്റ്: Tweet

റേഹാം ഖാനും ഇമ്രാൻ ഖാനും 2015 ഒക്ടോബറിൽ വിവാഹമോചിതരായി.
മോദിയുടെ ഫോട്ടോ 2013 നവംബർ 13-ന് The Indian Express പ്രസിദ്ധീകരിച്ച ഫോട്ടോ ഗാലറിയിൽ നിന്നുള്ളതാണ്.
അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു, ഗാന്ധിനഗർ വസതിയിൽ മാധ്യമപ്രവർത്തകരുമായി ലഞ്ച് കഴിക്കുന്നതിനിടെയാണ് ഈ ചിത്രം എടുത്തത്.
ഈ യഥാർത്ഥ ചിത്രത്തിൽ മോഡി പച്ച തൊപ്പി ധരിച്ചിട്ടില്ല, മാത്രമല്ല ചിത്രത്തിൽ ഇമ്രാൻ ഖാനും ഇല്ല.
യഥാർത്ഥ ചിത്രം: Indian Express Photo

കമ്പ്യൂട്ടർ ജനറേറ്റഡ് അല്ലെങ്കിൽ മോഡിഫൈഡ് ഇമേജ് പോലെ തോന്നിക്കുന്നുവെന്ന് ഫേക്ക് ഇമേജ് ഡിറ്റക്ടർ എന്ന ടൂൾ വഴി പരിശോധിച്ചപ്പോൾ,ഫലം ലഭിച്ചു.

വൈറൽ ചിത്രം വ്യാജമാണ്. പ്രധാനമന്ത്രി മോദിയും ഇമ്രാൻ ഖാനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം നിലവിലില്ല. പ്രചരിച്ചിരിക്കുന്ന ചിത്രം മോർഫ് ചെയ്തതാണ്.
ഇവിടെ വായിക്കുക:തമിഴ്നാട്ടിലെ കൂനൂരിലെ ഹൈവേയിൽ ആംബുലൻസിൽ നിന്ന് രോഗി പുറത്തേക്ക് വീഴുന്ന ദൃശ്യമാണോ ഇത്?
FAQ
1. PM മോദിയും ഇമ്രാൻ ഖാനും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടോ?
ഇല്ല. അതിന് യാതൊരു തെളിവുമില്ല. വൈറൽ ചിത്രം മോർഫ് ചെയ്തതാണ്.
2. വൈറൽ ചിത്രത്തിലെ ഇമ്രാൻ ഖാന്റെ ഭാഗം എവിടെയാണ് എടുത്തത്?
ഇമ്രാൻ ഖാനും ഭാര്യ റേഹാം ഖാനും ഫൈസൽ വാവ്ഡയുടെ വസതിയിൽ സെഹ്രി കഴിക്കുന്ന ചിത്രത്തിൽ നിന്നും.
3 മോദിയുടെ യഥാർത്ഥ ചിത്രം എപ്പോഴാണ് എടുത്തത്?
2013-ൽ, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മാധ്യമപ്രവർത്തകരുമായി ലഞ്ച് മീറ്റിംഗിനിടയിൽ.
4. ഈ ചിത്രം മുമ്പും വ്യാജമായി പ്രചരിപ്പിച്ചിട്ടുണ്ടോ?
അതെ. 2019-ൽ ഇത് രാഹുൽ ഗാന്ധിയുടെ ചിത്രം ചേർത്തും പ്രചരിച്ചിരുന്നു.
Sources
Dunya News – (06 Oct 2019)
Sajida Balouch Tweet (06 Jul 2015)
The Indian Express Photo Gallery – (13 Nov 2013)
Fake Image Detector tool
Sabloo Thomas
December 10, 2025
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025