Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേരളത്തിൽ ട്രെയിനിൽ നിസ്കാരം ചെയ്യുന്ന ദൃശ്യം.
ഉത്തർ പ്രദേശിലെ ഖഡ്ഡാ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്.
കേരളത്തിൽ ട്രെയിനിൽ നിസ്കാരം നടത്തുന്നത് എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട് പോസ്റ്റിന്റെ വിവരണം ഇങ്ങനെ:
“സഖാവേ അന്വേഷണം… പ്രതികരണം… പ്രതിഷേധം… വല്ലതുമുണ്ടോ ആവോ?”
ബാംഗ്ളൂർ-എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ ആർഎസ്എസ് ഗണഗീതം വിദ്യാർത്ഥികളെ കൊണ്ട് പാടിപിച്ച സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ നടപടിയെ വിമർശിച്ചു കൊണ്ടാണ് പോസ്റ്റുകൾ. കേരളത്തിൽ നിന്നുള്ളതാണ് എന്ന് പ്രത്യക്ഷത്തിൽ സൂചിപ്പിക്കുന്നിലെങ്കിലും സഖാവേ എന്ന അഭിസംബോധനയും അന്വേഷണം, പ്രതികരണം,പ്രതിഷേധം എന്നീ പ്രയോഗങ്ങളും കേരളത്തിലെ സംഭവ വികാസങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാക്കുന്നു.
വൈറൽ പോസ്റ്റ്:V S Bhagath kumar

ഇവിടെ വായിക്കുക: ചന്ദ്രപൂരിൽ കടുവ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചോ? വൈറൽ വീഡിയോ എഐ സൃഷ്ടി
വീഡിയോയുടെ റിവേഴ്സ് ഇമേജ് പരിശോധനയിൽ ഇതേ ദൃശ്യങ്ങൾ 2022 ഒക്ടോബറിൽ തന്നെ നിരവധി ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
@ANINewsUP ഇങ്ങനെ റിപ്പോർട്ട് ചെയ്തു:“ഗോരഖ്പൂർ, ഉത്തർപ്രദേശ് | കുശിനഗറിൽ ട്രെയിനിൽ വെച്ച് ഏതാനും പുരുഷന്മാർ നമസ്കാരം നടത്തുന്നത് വൈറലായ ഒരു വീഡിയോയിൽ കാണാം. അന്വേഷിച്ച് ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കും,” ട്രെയിനിൽ വെച്ച് നമസ്കാരം നടത്തുന്നതിന്റെ വൈറലായ വീഡിയോയെക്കുറിച്ച് എസ്പി അവദേശ് സിംഗ് പറഞ്ഞു.”

എൻഡിടിവിയും അതേ ദൃശ്യം പ്രസിദ്ധീകരിച്ചു.“ട്രെയിനിനുള്ളിൽ നമസ്കാരം ചെയ്യുന്നവരെക്കുറിച്ചുള്ള വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് യുപി പോലീസ് അറിയിച്ചു.”
വീഡിയോ കാണുക

“നാലു മുസ്ലീം പുരുഷന്മാർ ട്രെയിനിനുള്ളിൽ നമസ്കാരം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഖഡ്ഡ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരിക്കുമ്പോൾ മുൻ എംഎൽഎ ദീപ്ലാൽ ഭാരതി ചിത്രീകരിച്ചതാണെന്ന്,” റിപ്പോർട്ട് പറയുന്നു.

Maktoob Media റിപ്പോർട്ട് അനുസരിച്ച്, ”ട്രെയിൻ കോച്ചിന്റെ ഇടനാഴിയിൽ ആളുകൾ നമസ്കാരം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച കുശിനഗറിലെ ഖദ്ദ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഒരു ഹിന്ദുത്വ രാഷ്ട്രീയക്കാരൻ ചിത്രീകരിച്ച സത്യഗ്രഹ എക്സ്പ്രസിലെ (15273) വീഡിയോയാണിതെന്ന് പറയപ്പെടുന്നു.ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, രേഖാ മൂലമുള്ള പരാതിയും ഫയൽ ചെയ്തിട്ടില്ലെങ്കിലും, റെയിൽവേ പോലീസ് ഇക്കാര്യം അന്വേഷിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

വൈറലായ നമസ്കാര വീഡിയോ കേരളത്തിലേതല്ല. ഇത് ഉത്തർപ്രദേശിലെ ഖഡ്ഡാ റെയിൽവേ സ്റ്റേഷനിൽ 2022 ഒക്ടോബറിൽ പകർത്തിയ പഴയ ദൃശ്യമാണ്. കേരളത്തിലെ ഏതെങ്കിലും സംഭവവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
FAQ
1. കേരളത്തിൽ ട്രെയിനിൽ നിസ്കാരം നടത്തിയെന്ന വൈറൽ വീഡിയോ യഥാർത്ഥമാണോ?
അല്ല. അത് 2022ൽ ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ്.
2. സംഭവം എവിടെയാണ് നടന്നത്?
ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ ഖഡ്ഡാ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
3. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടന്നോ?
അതെ. യുപി പൊലീസ് 2022ൽ അന്വേഷണം ആരംഭിച്ചിരുന്നു.
4. ഇപ്പോൾ ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നതെന്തുകൊണ്ട്?
വന്ദേ ഭാരത് ട്രെയിനിൽ ആർഎസ്എസ് ഗാനം പാടിയ സംഭവത്തെ ചൊല്ലി ഉണ്ടായ വിവാദത്തിനുശേഷം ഇത് വീണ്ടും പ്രചരിക്കുകയാണ്.
Sources
ANI News UP – 22 October 2022
NDTV – 22 October 2022
India Today – 22 October 2022
Maktoob Media – 22 October 2022
Sabloo Thomas
November 15, 2025
Sabloo Thomas
October 8, 2024
Sabloo Thomas
September 14, 2024