Saturday, March 22, 2025
മലയാളം

Fact Check

Fact Check:സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പ്രധാനമന്ത്രി മോദി പരിഗണന പട്ടികയിൽ? വസ്തുത അറിയുക 

banner_image

Claim

 
സമാധാനത്തിന്റെ നൊബേൽ സമ്മാനനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയും.

Fact



അങ്ങനെ നോബേൽ കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ പറഞ്ഞിട്ടില്ല.


നൊബേൽ കമ്മിറ്റിയുടെ ഉപനേതാവ് അസ്ലെ ടോജെ സമാധാനത്തിന്റെ നൊബേൽ സമ്മാനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയുമുണ്ടെന്ന്  പ്രഖ്യാപിച്ചു എന്ന “വാർത്ത” ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചയായി.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. 

Message we got in our tipline
Message we got in our tipline

ആരാണ് അസ്ലെ ടോജെ?


സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ  തിരഞ്ഞെടുക്കുന്ന അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവാണ് അസ്ലെ ടോജെ. 2024 വരെ അദ്ദേഹം ഈ പദവിയിൽ തുടരുന്നു. ഈ ആഴ്ച ആദ്യം ഇന്ത്യ സെന്റർ ഫൗണ്ടേഷൻ (ഐസിഎഫ്) എന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്യാൻ ടോജെ ഇന്ത്യയിൽ എത്തിയിരുന്നു.

Fact Check/Verification

ഇന്ത്യാ സെന്റർ ഫൗണ്ടേഷൻ ഇവന്റിലെ ടോജെയുടെ സമീപകാല പ്രസംഗം വിശകലനം ചെയ്തുകൊണ്ടാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിലോ ചോദ്യോത്തര സെഷനിലോ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാനുള്ള പ്രധാനമന്ത്രി മോദിയുടെ സാധ്യതകളെക്കുറിച്ച് ഒരു പരാമർശവും കണ്ടെത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം  ചുവടെ കാണാം:

Full speech of  Asle Toje

ന്യൂസ് ഔട്ട്‌ലെറ്റുകൾ തങ്ങളുടെ പ്രതിയോഗികൾ നൽകിയത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കുന്നു

“സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായുള്ള ഏറ്റവും പ്രധാന  മത്സരാർത്ഥി” എന്ന് ടോജെ പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിച്ചതായി ഒരു വിഭാഗം ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്  ശേഷം, മറ്റ് നിരവധി വാർത്താ മാധ്യമങ്ങൾ അത്  “വ്യാജ വാർത്ത” ആണെന്ന് ആരോപിച്ചു.

2023 മാർച്ച് 16-ന് “ടൈംസ് നൗ, സമാധാനത്തിനുള്ള  നൊബേൽ സമ്മാനത്തിനായുള്ള ഏറ്റവും പ്രധാന മത്സരാർത്ഥിയായി പ്രധാനമന്ത്രി മോദി എന്ന  വ്യാജവാർത്ത പുറത്തുവിടുന്നു” എന്ന തലക്കെട്ടിൽ News Laundry ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഈ വിഷയത്തിൽ ടൈംസ് നൗ, എബിപി, ഇക്കണോമിക് ടൈംസ് എന്നിവയുടെ വിവിധ റിപ്പോർട്ടുകൾ അവർ വിശകലനം ചെയ്തു. ”  നൊബേൽ സമ്മാന നോമിനികളെയോ അവരുടെ സാധ്യതകളെയോ പരസ്യമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന്  നൊബേൽ പാനലിലെ അംഗങ്ങൾക്ക് കഴിയില്ലെന്ന വാദം  മാധ്യമങ്ങൾക്കൊന്നും പരിശോധിക്കാൻ കഴിയില്ല” എന്ന് റിപ്പോർട്ട് പറയുന്നു.

Screengrab from News Laundry website
Screengrab from News Laundry website

2023 മാർച്ച് 16 ലെ ഒരു റിപ്പോർട്ടിൽ , Zee News ഇങ്ങനെ പറയുന്നു. “ടോജെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചപ്പോൾ, സമാധാനത്തിനുള്ള  നൊബേൽ സമ്മാനത്തിനായുള്ള മത്സരാർത്ഥി എന്ന നിലയിൽ പ്രധാനമന്ത്രി മോദിയെക്കുറിച്ച് അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. അതിനാൽ വാർത്തകൾ വ്യാജമായിരുന്നു.”

 ഇന്ത്യൻ ടിവി ചാനലുകൾ ടോജെയെ തെറ്റായി ഉദ്ധരിച്ചു:IFC ചെയർമാൻ

2023 മാർച്ച് 16 ലെ ഒരു റിപ്പോർട്ടിൽ, ഐസിഎഫ് ചെയർമാൻ വിഭവ് കെ ഉപാധ്യായയെ ഉദ്ധരിച്ച് The Print  റിപ്പോർട്ട് ചെയ്തു, “ഇന്ത്യൻ ടിവി ചാനലുകൾ മിസ്റ്റർ ടോജെയെ തെറ്റായി ഉദ്ധരിച്ചു. അദേഹം  ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അബദ്ധത്തിലോ  അധിക ഉത്സാഹം കൊണ്ടോ വന്ന തെറ്റാണീതെന്ന് ഞാൻ  കരുതുന്നു, പക്ഷേ ഇത് മനപൂർവം ചെയ്തതാണെങ്കിൽ, അത് കുറ്റകരമാണ്. സെൻസേഷണലിസത്തിനായി ചില മാധ്യമങ്ങൾ തെറ്റായ തലക്കെട്ടുകൾ പ്രചരിപ്പിക്കുന്നതായി താൻ സംശയിക്കുന്നതായും,” ഉപാധ്യായ കൂട്ടിച്ചേർത്തു.

 “ഐസിഎഫ് തെറ്റായ വിവരണം പങ്കുവെച്ച ചില വ്യക്തികൾക്കെതിരെ  ഡൽഹി പോലീസിന്റെ സൈബർ ക്രൈം ബ്രാഞ്ച്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ട്വിറ്റർ എന്നിവയ്ക്ക് പരാതി നൽകിയെന്നും ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് അവരോട് അഭ്യർത്ഥിച്ചുവെന്നും,” റിപ്പോർട്ട്  പറയുന്നു.

Screengrab from The Print website
Screengrab from The Print website

കൂടാതെ,  BoomLive-ന്റെ ഒരു റിപ്പോർട്ടിൽ പരിപാടി സംഘടിപ്പിച്ച കോർ കമ്മിറ്റിയുടെ ഭാഗമായിരുന്ന മനോജ് കുമാർ ശർമ്മയുടെ വിശദീകരണം നൽകിയിട്ടുണ്ട്. ടോജെതന്റെ അറിവിൽ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തുടർന്ന്, ശർമ്മ പറഞ്ഞു, “ ടൈംസ് നൗ മാധ്യമപ്രവർത്തകൻ അഭിമുഖം എടുക്കാൻ വന്നപ്പോൾ  ഐടിസി മൗര്യ ഷെറാട്ടൺ ഹോട്ടലിൽ നൊബേൽ സമ്മാന സമിതിയുടെ നോർവീജിയൻ ഡെപ്യൂട്ടി ലീഡർ മിസ്റ്റർ അസ്ലെ ടോജെയ്‌ക്കൊപ്പം.ഞാനും ഉണ്ടായിരുന്നു, മാർച്ച് 14ന് ഐഐസിയിൽ നടത്തിയ മുഖ്യപ്രഭാഷണത്തിലോ ഇന്നലെ രാത്രി ടൈംസ് നൗ മാധ്യമപ്രവർത്തകനുമായുള്ള അഭിമുഖത്തിലോ മിസ്റ്റർ ടോജെ ഇങ്ങനെ  പറഞ്ഞിട്ടില്ല.”

നൊബേൽ സമ്മാന വെബ്‌സൈറ്റ്: 50 വർഷം വരെ നോമിനികളുടെ പേരുകൾ വെളിപ്പെടുത്താൻ പാടില്ല

Nobel Prizeന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, “2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് 305 സ്ഥാനാർത്ഥികളുണ്ട്. അതിൽ 212 പേർ വ്യക്തികളും 93 സംഘടനകളുമാണ്. നോബൽ സമാധാനത്തിനുള്ള  നോമിനികളുടെയോ അവരെ നോമിനേറ്റ് ചെയ്തവരുടെയോ പേരുകൾ  50 വർഷം കഴിയുന്നത് വരെ  വെളിപ്പെടുത്താൻ പാടില്ല.”

Screengrab from Nobel Prize website
Screengrab from Nobel Prize website

 ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ  അഭിപ്രായം അറിയാൻ  ന്യൂസ്‌ചെക്കർ അസ്ലെ ടോജെയെ സമീപിച്ചിട്ടുണ്ട്. അത് ലഭിക്കുമ്പോൾ ഈ ലേഖനം ലഭിക്കുമ്പോൾ അപ്ഡേറ്റ് ചെയ്യും.

വായിക്കുക:Fact Check:ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നോ? ഒരു വസ്തുത അന്വേഷണം

Conclusion

നൊബേൽ കമ്മിറ്റിയുടെ ഉപനേതാവ് അസ്ലെ ടോജെ പ്രധാനമന്ത്രി മോദിയെ നൊബേൽ സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥിയായി വിശേഷിപ്പിച്ചുവെന്ന വൈറൽ അവകാശവാദം തെറ്റാണ്. പല അഭിമുഖങ്ങളിലും ടോജെ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുന്നത് കേൾക്കാമെങ്കിലുംലും, അദ്ദേഹം അത്തരമൊരു പ്രസ്താവന നടത്തുന്നത് കേൾപ്പിയ്ക്കുകയോ കാണിക്കുകയോ ചെയ്യുന്ന  ഒരു ഓഡിയോ/വീഡിയോ  ലഭ്യമല്ല.

Result: False

Sources

Report By News Laundry, Dated March 16, 2023

Report By Zee News, Dated March 16, 2023

Report By The Print, Dated March 16, 2023

Report By BoomLive, Dated March 16, 2023

Nobel Prize Website

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ്  ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറി ആണ്. അത് ഇവിടെ വായിക്കാം.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.