Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നു.
Fact
ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നെന്ന വാർത്ത വ്യാജമാണ്. ഈ അവകാശവാദം ഇമാം ബുഖാരിയും ഡൽഹി ബിജെപി വർക്കിംഗ് പ്രസിഡന്റും തള്ളിയിട്ടുണ്ട്.
“ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം ജനാബ് അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നുവെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
“എവിടെങ്കിലും നടക്കുന്ന ചില സംഭവങ്ങൾ പെരിപ്പിച്ചുകാട്ടി മുതലെടുപ്പ് നടത്തുന്ന ഒരു വിഭാഗം എതിരായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനാധിപത്യബോധവും ദേശീയബോധവും ഉള്ളവർ NDA ക്ക് ഒപ്പം.” എന്ന വിവരണത്തോടെയാണ് പ്രചരണം.
ഡൽഹി ജുമാമസ്ജിദിലെ ഷാഹി ഇമാം മൗലാന സയ്യിദ് അഹമ്മദ് ബുഖാരി ബിജെപി എംഎൽഎ ഹർഷ് വർദ്ധനൊപ്പം നിൽക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും ബാനർ കെട്ടിയിരിക്കുന്നതും വീഡിയോയിൽ കാണാം. അഹമ്മദ് ബുഖാരി പൂമാല അണിയിച്ച് സ്വീകരിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നുവെന്ന് അവകാശപ്പെടുന്നത്.
Anoj Kumar Ranny എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 2.4 k ഷെയറുകൾ ഉണ്ടായിരുന്നു.
@Ramith18 എന്ന ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിന് ഞങ്ങൾ കാണും വരെ 2,037 വ്യൂസും 6 റീട്വീറ്റ്സും 3 ക്വോട്ട് റീട്വീറ്റ്സും ഉണ്ടായിരുന്നു.
Sunilkumar Pg എന്ന ഐഡിയിൽ നിന്നും Metroman എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ് 15 പേർ വീണ്ടും ഷെയർ ചെയ്തു.
Rajeev Lal എന്ന ഐഡി Metroman എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് 6 പേർ ഷെയർ ചെയ്തു.
Fact Check/ Verification
ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നോ എന്നറിയാൻ ഞങ്ങൾ ഗൂഗിളിൽ കീവേഡ് സെർച്ച് നടത്തി. അപ്പോൾ വൈറലായ വീഡിയോയെകുറിച്ചുള്ള 2023 മാർച്ച് 15ന്റെ ETV ഭാരതിൽ ഞങ്ങൾ ഒരു റിപ്പോർട്ട് കണ്ടെത്തി.
സെൻട്രൽ ഡൽഹിയിലെ ജാമിയ മസ്ജിദിൽ മുൻ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർദ്ധൻ, ഷാഹി ഇമാം അഹമ്മദ്, മറ്റ് പ്രദേശവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ശൗചാലയത്തിന്റെ തറകല്ലിട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഷാഹി ഇമാമിന്റെ കഴുത്തിൽ ഒരാൾ പൂമാല അണിയിക്കുന്നതും, ഡോ. ഹർഷ് വർദ്ധനും കൈകൊട്ടുന്നതും വിഡിയോയിൽ കാണാം. ആളുകൾ ആവേശത്തോടെ ഷാഹി ഇമാം സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ മുഴക്കുന്നതും വീഡിയോയിൽ ഉണ്ട്. വീഡിയോയിൽ, അഹമ്മദ് ബുഖാരി ഹർഷവർദ്ധനെ പ്രശംസിക്കുന്നതും കേൾക്കാം. ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നുവെന്ന പ്രചരണം വ്യാജമാണ് എന്നാണ് ETV ഭാരതിന്റെ റിപ്പോർട്ട്.
ഇതിനുപുറമെ, ബിജെപി നേതാവ് ഹർഷ് വർദ്ധന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഒരു വൈറൽ വീഡിയോയും ഞങ്ങൾ കണ്ടെത്തി. എന്നാൽ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നതായി ആ ട്വീറ്റിലും പരാമർശിച്ചിട്ടില്ല.
കൂടുതൽ അന്വേഷണത്തിനായി, ന്യൂസ്‌ചെക്കർ ടീം ഡൽഹി ജാമിയ മസ്ജിദ് ഡെപ്യൂട്ടി പിആർഒ മുഹമ്മദ് അസ്‌ററുൽ ഹഖുമായി ബന്ധപ്പെട്ടു. “ബി.ജെ.പി നേതാവ് ഹർഷവർദ്ധൻ പങ്കെടുത്ത ജാമിയ മസ്ജിദിലെ ടോയ്‌ലറ്റുകളുടെ തറകല്ലിടുന്ന പരിപാടിയിൽ നിന്നുള്ളതാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതായി അവകാശപ്പെടുന്ന വീഡിയോ,”അദ്ദേഹം പറഞ്ഞു,
ഇതിനുപുറമെ, ഇമാം ബുഖാരി ബിജെപിയിൽ ചേർന്നുവെന്ന പ്രചരണത്തെ കുറിച്ച് ന്യൂസ്‌ചെക്കർ ടീം ഡൽഹി ബിജെപി വർക്കിംഗ് പ്രസിഡന്റ് വീരേന്ദർ സച്ച്‌ദേവയോട് ചോദിച്ചു. ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നുവെന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായിക്കുക: Fact Check: തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോയുടെ യാഥാർഥ്യം അറിയുക
Conclusion
ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേരുമെന്ന വാർത്ത വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ബിജെപി നേതാവ് ഹർഷ് വർദ്ധൻ പങ്കെടുത്ത ജുമാ മസ്ജിദിലെ ടോയ്‌ലറ്റിന്റെ തറക്കല്ലിടുന്ന പരിപാടിയുടെ വീഡിയോയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.
Result: False
Our Sources
Report published by ETv Bharat on 15 March 2023
Tweets of Dr Harshwardhan posted on March 11, 2023
Quotes of PRO of Jama Masjid
Qoute of Delhi BJP working president
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഉർദു ഫാക്ട് ചെക്ക് ടീമിലെ മുഹമ്മദ് സക്കറിയ ആണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.