കോഴിക്കോട് മുക്കത്ത് ഐസ് മഴ പെയ്തതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“ഐസ് മഴ കാണാത്തവർ കണ്ടോളൂ… കോഴിക്കോട് മുക്കത്ത് ഐസ് മഴ (ആലിപ്പഴം),” എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. ഇതേ വീഡിയോ മലപ്പുറം പാണ്ടിക്കാട്, നിലമ്പുർ എന്നിവിടങ്ങളുടെ പേരിലും പ്രചരിക്കുന്നുണ്ട്.
വെറും അൻപത്തിയൊന്ന് സെക്കന്റ് മാത്രമാണ് വീഡിയോയുടെ നീളം. അതിൽ ഒരു റോഡിന് സമീപം ആലിപ്പഴം വീഴുന്നത് കാണാം. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ഇരുചക്ര വാഹനങ്ങളും, എതിർവശത്ത് ഓടിട്ട കടമുറികളും അവയ്ക്ക് അടുത്ത് ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്നതും വിഡിയോയിൽ കാണാം.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നതായും മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് എന്നും വാർത്തയുണ്ടെങ്കിലും ഇവയിലൊന്നും ആലിപ്പഴം വീണതായി പരാമർശമില്ല.
ഇവിടെ വായിക്കുക:തൃണമൂൽ കോൺഗ്രസ് എംഎൽഎ അല്ല പോലീസുകാരനെ മർദ്ദിക്കുന്നത്
Fact Check/Verification
ആദ്യം ഞങ്ങൾ വീഡിയോ സൂക്ഷമായി നീരിക്ഷിച്ചു. അപ്പോൾ അതിൽ ഒരു സ്കൂട്ടറിന്റെ നമ്പർ KAയിലാണ് തുടങ്ങുന്നത് എന്ന് കണ്ടെത്തി. കേരളം രെജിസ്ട്രേഷൻ വണ്ടികൾ KLലാണ് തുടങ്ങുന്നത്. കർണാടകം വണ്ടികളാണ് KAയിൽ തുടങ്ങുന്നത്.

തുടർന്ന് ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ Namma Karnataka Weather എന്ന കർണാടകയിലെ കാലാവസ്ഥ പഠനങ്ങളിൽ ഏർപ്പെടുന്ന ഒരാളുടെ എക്സ് അക്കൗണ്ടിൽ നിന്നും സമാനമായ ഒരു വീഡിയോ ലഭിച്ചു.

X Post by Namma Karnataka Weather
2025 മാർച്ച് 13നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെൽത്താങ്കടി താലൂക്കിലുണ്ടായി ആലിപ്പഴ വീഴ്ച എന്നാണ് അടിക്കുറിപ്പ്.
ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ എതിർദിശയിൽ നിന്നും പകരത്തിയതാണ് ഈ ദൃശ്യങ്ങൾ എന്ന് മനസിലാക്കാൻ കഴിയുന്ന ധാരാളം അടയാളങ്ങൾ വീഡിയോയിൽ ഉണ്ട്. എക്സ് വീഡിയോയിൽ വൈറൽ വീഡിയോയിൽ കാണുന്ന രണ്ടു ഇരു ചക്ര വാഹനങ്ങൾ എതിർ ദിശയിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം,


ഓട്ടോകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്തെ ഫ്ളക്സ് ബോർഡും രണ്ടു വീഡിയകളിലും ഉണ്ട്.


2025 മാർച്ച് 14ലെ ന്യൂസ് കർണാടകയിലെ വാർത്ത അനുസരിച്ച്, ദക്ഷിണ കന്നഡ ജില്ലയിലെ കനത്ത മഴ പെയ്തു. ആ റിപ്പോർട്ട് അനുസരിച്ച്, മഴ ഏറ്റവും അധികം നാശം വിതച്ച,ദക്ഷിണ കർണാടകയിലെ ബെൽത്താങ്കടി താലൂക്കിലെ കാക്കിഞ്ചെയിൽ ആലിപ്പഴം പെയ്തു.

2025 മാർച്ച് 14ലെ ഉദയവാണിയുടെ റിപ്പോർട്ട് അനുസരിച്ചും ദക്ഷിണ കർണാടകയിലെ ബെൽത്താങ്കടി താലൂക്കിൽ കനത്ത മഴ പെയ്തു. ആ റിപ്പോർട്ടും ആ മേഖലയിൽ ആലിപ്പഴം പെയ്തതായി പറയുന്നുണ്ട്.
റിപ്പോർട്ടുകളിലെ സൂചന അനുസരിച്ച്, ബെൽത്താങ്കടി താലൂക്കിലെ കാക്കിഞ്ചെ ഗൂഗിൾ മാപ്പിൽ തിരഞ്ഞു. അപ്പോൾ, കാക്കിഞ്ചെയിൽ എസ്.എച്ച് 64-ഉം നെരിയ റോഡും ചേരുന്ന കവലയാണ് ദൃശ്യങ്ങളിലുള്ളത് എന്ന് മനസ്സിലായി. വീഡിയോയിൽ കാണുന്ന കട (ആ കവലയിൽ സ്ഥിതി ചെയ്യുന്ന ശിവഗിരി ബേക്കറി) ഗൂഗിൾ മാപ്പിൽ കണ്ടെത്തി.

ഗൂഗിൾ മാപ്പിൽ കാണുന്ന ഇലക്ട്രിക് പോസ്റ്റും കടയും രണ്ടു റോഡുകൾ കൂടി ചേർന്ന് പ്രദേശവുമെല്ലാം വൈറൽ വിഡിയോയിലും കാണാം.

ഇവിടെ വായിക്കുക:16 വയസ്സുകാരിയെ ബലാൽസംഗം ചെയ്തവരെ സൗദിയിൽ കൊല്ലുന്ന ദൃശ്യങ്ങൾ ആണോയിത്?
Conclusion
പ്രചരിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല മറിച്ച് കർണാടകയിലെ ബെൽത്താങ്കടിയിലെ കാക്കിഞ്ചെയിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
X Post by Namma Karnataka Weather on March 13,2025
News Report by News Karnataka on March 14,2025
News report by Udayavani on March 14,2025
Google Maps
Self Analysis