Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“ഇനിമുതൽ ഗ്ലാസിലും നമ്പർ പ്ലേറ്റ് നിർബന്ധം. മോട്ടോർ വാഹന വകുപ്പിന്റെ (MVD) പുതിയ നിയമം,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
Arogyam Malayalam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 136 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Arogyam Malayalam
Arogyam Life Plus എന്ന സൈറ്റിന്റെ ലിങ്കിനൊപ്പമാണ് ഈ ലേഖനം ഷെയർ ചെയ്യപ്പെടുന്നത്.
Arogyam Life Plus ലിങ്കിൽ ഇങ്ങനെ പറയുന്നു:
“നമ്മുടെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ വീണ്ടും ശക്തമാക്കുകയാണ്. വാഹന ഉടമകളിൽ പലരും അവരുടേതായ രീതിയിൽ മോഡിഫിക്കേഷനുകൾ വരുത്തുന്നവരാണ്. ഇത്തരത്തിൽ നമ്പർ പ്ലേറ്റുകളിൽ മോഡിഫിക്കേഷനുകൾ വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ആണ് എംവിഡി സ്വീകരിക്കുന്നത്. കൂടാതെ വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കുന്നതിന് പുതിയ രീതി കൊണ്ടുവന്നിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. അതായത്, കാറുകളിൽ മുൻവശത്തും പുറകുവശത്തും ആണ് സാധാരണയായി നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിക്കുന്നത്,” ആ വെബ്‌സൈറ്റിലിലെ ലിങ്ക് പറയുന്നു.
“എന്നാൽ ഇതിനുപുറമേ ഇനിമുതൽ വാഹനത്തിന്റെ മുൻപിലെ ഗ്ലാസിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണമെന്ന ഉത്തരവിറക്കിയിരിക്കുകയാണ് എംവിഡി. ഇനിമുതൽ ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും,” ആ വെബ്‌സൈറ്റ് തുടർന്ന് അഭിപ്രായപ്പെടുന്നു..
“കൂടാതെ ബൈക്കുകളിൽ സാരി ഗാർഡ്, ലേഡീസ് ഹാൻഡിൽ എന്നിവ നീക്കം ചെയ്യുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കും,” ആ വെബ്‌സൈറ്റിലിലെ ലിങ്ക് പറയുന്നു.
ഞങ്ങൾ ആദ്യം ഇൻറർനെറ്റിൽ അങ്ങനെ ഒരു പുതിയ നിയമം കൊണ്ട് വന്നിട്ടുണ്ടോ എന്ന് സേർച്ച് ചെയ്തു. എന്നാൽ അങ്ങനെ ഒരു നിയമം കൊണ്ട് വന്നതായി കാണാൻ കഴിഞ്ഞില്ല.
തുടർന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ടി സി വിനീഷിനെ വിളിച്ചു. അങ്ങനെ ഒരു പുതിയ നിയമം വന്നിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് നിയമത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി എസ് രാമനാഥിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ മുന്നിലും പിന്നിലും ഉള്ള നമ്പർ പ്ളേറ്റുകൾക്ക് പുറമേ, സൈഡിലും നമ്പർ എഴുതിയിരിക്കണം എന്ന നിർബന്ധന ഉണ്ട്.
എന്നാൽ ഗ്ലാസിൽ എഴുതണം എന്ന് ഒരു നിയമവും പറയുന്നില്ല.ഈ നിയമം തന്നെ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ബാധകമായതാണ്. പ്രൈവറ്റ് വാഹനങ്ങൾ സൈഡിൽ നമ്പർ എഴുതണം എന്ന് ഒരു നിർബന്ധനയില്ല,അദ്ദേഹം പറഞ്ഞു.
വായിക്കാം: തമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപ അല്ല
കേരളത്തിൽ വാഹനങ്ങളുടെ ഗ്ലാസിൽ നമ്പർ എഴുതണം എന്ന ഒരു നിയമം ഇല്ല. ഇത് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Motor Vehicle Inspector P S Ramnath
Joint Transport Commisisoner T C Vinesh
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.