Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേരള തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനെ തോൽപ്പിച്ചു.
ഈ അവകാശവാദം തെറ്റാണ്. നവ്യ ഹരിദാസ് മത്സരിച്ച് വിജയിച്ചത് കോൺഗ്രസിന്റെയും രാഷ്ട്രിയ ജനതാദളിന്റെയും സ്ഥാനാർത്ഥികൾക്കെതിരെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിൽപ്പെട്ട ആരും മത്സര രംഗത്തുണ്ടായിരുന്നില്ല.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് വിജയിച്ചു എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഒരു ഫേസ്ബുക്ക് ഉപയോക്താവ് ഒരു വീഡിയോ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു:
“ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ രാഷ്ട്രീയമായി താഴെയിറക്കുമെന്ന് പറഞ്ഞ നവ്യ ഹരിദാസ്, പിണറായി വിജയന്റെ അനന്തരവനെ തോൽപ്പിച്ച് കുങ്കുമ തരംഗത്തിന്റെ ശക്തി കാണിച്ചു.”
(തെലുങ്കിൽ നിന്നുള്ള മലയാളം പരിഭാഷ)
Claim Post:
https://www.facebook.com/reel/2593288527704651

ഇവിടെ വായിക്കുക: മലയാറ്റൂർ ചിത്രപ്രിയ വധത്തിൽ അറസ്റ്റിലായ പ്രതി മുസ്ലീമല്ല
ബിജെപി നേതാവ് നവ്യ ഹരിദാസ് കോഴിക്കോട് കോർപ്പറേഷനിലെ *വാർഡ് നമ്പർ 70 (കരപ്പറമ്പ)ലാണ് മത്സരിച്ചത്.
മുനിസിപ്പൽ കോർപ്പറേഷന്റെ ഔദ്യോഗിക വിജയിപ്പട്ടിക പ്രകാരം, ഈ വാർഡിൽ വിജയിച്ചത് നവ്യ ഹരിദാസാണ്.
Elecion trends website: https://www.sec.kerala.gov.in/results/trend2025/index.php
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമായ സ്ഥാനാർത്ഥി പട്ടിക പ്രകാരം,
ഈ വാർഡിൽ നവ്യ ഹരിദാസിനെതിരെ മത്സരിച്ചത്:
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനോ അനന്തരവനോ കുടുംബാംഗങ്ങളോ ഈ വാർഡിൽ സ്ഥാനാർത്ഥികളായിരുന്നില്ല.
State Election Commission Kerala:
https://sec.kerala.gov.in/election/candidate/viewCandidate

ഫലം പ്രഖ്യാപിച്ചതിന് ശേഷം, നവ്യ ഹരിദാസ് എതിര്സ്ഥാനാർത്ഥികളോടൊപ്പം എടുത്ത ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു.
അവരുടെ പോസ്റ്റിലെ കുറിപ്പ് ഇങ്ങനെ:
“രാഷ്ട്രീയ എതിരാളികൾ.. LDF സ്ഥാനാർഥി ഹാഷിത ടീച്ചർ, UDF സ്ഥാനാർഥി ഷീജ കനകൻ എന്നിവരോടൊപ്പം. വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് നിങ്ങൾ ഇതുപോലെ ഒപ്പമുണ്ടാകണം.. പോരാട്ടം തുടരുക”

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പിഎം മനോജ് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:
“നവ്യ ഹരിദാസിനെതിരെ മത്സരിച്ചവരിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആരുമില്ല. ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒരിടത്തും മുഖ്യമന്ത്രിയുടെ മരുമകനോ, അനന്തരവനോ മറ്റ് ഏതെങ്കിലും ബന്ധുക്കളോ മത്സരിച്ചിട്ടില്ല. ”
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നവ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനെയോ ബന്ധുവിനെയോ തോൽപ്പിച്ചിട്ടില്ല.
അവരുടെ വിജയം കോൺഗ്രസ്, രാഷ്ട്രിയ ജനതാദൾ സ്ഥാനാർത്ഥികൾക്കെതിരെയാണ്.
FAQ
1. നവ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിനെതിരെ മത്സരിച്ചോ?
ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങൾ ആരും ആ വാർഡിൽ മത്സരിച്ചിട്ടില്ല.
2. നവ്യ ഹരിദാസ് ഏത് വാർഡിലാണ് മത്സരിച്ചത്?
കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് നമ്പർ 70 (കരപ്പറമ്പ).
3. അവർക്കെതിരെ മത്സരിച്ച പാർട്ടികൾ ?
കോൺഗ്രസ്, രാഷ്ട്രിയ ജനതാദൾ (RJD).
Sources
State Election Commission Kerala – Candidate List (Local Body Elections) Published by SEC Kerala
Navya Haridas Facebook Post – December 14,2925
Confirmation by P M Manoj, Press Secretary to Kerala CM
Sabloo Thomas
October 15, 2025
Sabloo Thomas
July 26, 2025
Sabloo Thomas
July 23, 2025