Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മലയാറ്റൂരിലെ ചിത്രപ്രിയ കൊലക്കേസിൽ അറസ്റ്റിലായ പ്രതി മുസ്ലീമായ അലൻ ഷുഹൈബാണ്.
മലയാറ്റൂർ ചിത്രപ്രിയ കൊലക്കേസിൽ അറസ്റ്റിലായ പ്രതി അലൻ ബെന്നി എന്ന ക്രിസ്ത്യൻ യുവാവാണ്. പ്രതി മുസ്ലീമാണെന്ന പ്രചരണം വ്യാജമാണ്.
മലയാറ്റൂരിലെ ചിത്രപ്രിയ വധത്തിൽ അറസ്റ്റിലായ പ്രതി അലൻ ഷുഹൈബ് എന്ന മുസ്ലീം യുവാവാണെന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുകയാണ്.
“ഹിന്ദു പെൺകുട്ടിയെ മുസ്ലീം സുഹൃത്ത് കൊലപ്പെടുത്തി” എന്ന തരത്തിലുള്ള വർഗീയ ഉദ്ദേശത്തോടെയുള്ള വാചകങ്ങളാണ് ഈ പോസ്റ്റുകളിൽ ഉപയോഗിക്കുന്നത്.
“ചിത്രപ്രിയയെ കൊന്നവൻ്റെ പേര് അലൻ എന്ന് കേട്ടപ്പോൾ ഒരുപക്ഷേ നിങ്ങളും സംശയിച്ചുകാണും ഈ ക്രൂരൻ ഒരു ക്രിസ്തു മതസ്ഥൻ ആണോ എന്ന്, അത് തീർത്തും സ്വാഭാവികം. എന്നാൽ പേരിൻ്റെ കൂടെ ഷുഹൈബ് എന്നൊരു ഭാഗം കൂടിയുണ്ട് കേട്ടോ, കൂട്ടിക്കൊടുപ്പ് മാമാ മാദ്ധ്യമങ്ങൾ മുക്കിയ ആ പേരിന്റെ വാൽ ഭാഗം അതാണ്!.അതായത് അലൻ ഷുഹൈബ് എന്നാണ് ആ ജിഹാദിയുടെ മുഴുവൻ പേര്. മതേതര കൊലയാണ്.ആർക്കും സംശയമൊന്നുമില്ലല്ലോ,” എന്നാണ് പോസ്റ്റിന്റെ പൂർണരൂപം.claim post: https://www.facebook.com/permalink.php?story_fbid=pfbid02YvFKtPiJKRfxDsJ7G6xxGcA5w2G8yMeW43dYtE8MNBQz1VL5BC6XDkPoyWE4AZ68l&id=61562786354077

ഇവിടെ വായിക്കുക: തിരുപ്പരങ്കുണ്ട്രം മലയിൽ ദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധി നടപ്പിലാക്കാത്ത ജില്ലാ കളക്ടറെ ശാസിക്കുന്ന ദൃശ്യമല്ലിത്
ഞങ്ങൾ നടത്തിയ ഒരു കീവേഡ് സെർച്ചിൽ, ഈ കേസുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്തി. പ്രമുഖ മാധ്യമ റിപ്പോർട്ടുകളിലൊന്നിലും പ്രതിയുടെ പേര് അലൻ ഷുഹൈബ് എന്നാണെന്ന് പറയുന്നില്ല.
മനോരമ ഓൺലൈൻ (ഡിസംബർ 12, 2025) റിപ്പോർട്ടിൽ പറയുന്നത്:
ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ ( 21) കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്നുമാണ് അലൻ പൊലീസിനു നൽകിയ മൊഴി.ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.”

കേരള കൗമുദി (ഡിസംബർ 11, 2025) റിപ്പോർട്ടിൽ പറയുന്നു:
“മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഏവിയേഷൻ വിദ്യാർത്ഥിനി ചിത്രപ്രിയ(19)യുടെ മൃതദേഹം റബർ തോട്ടത്തിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിലായി. കാലടി കൊറ്റമം മൂക്കടപ്പല്ലൻ വീട്ടിൽ അലൻ ബെന്നി (21)യെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്നലെ രാത്രി പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.”
Source:https://keralakaumudi.com/news/news.php?id=1662346&u=m

കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാറുമായി ഫോൺ വഴി സംസാരിച്ചു.
അദ്ദേഹം വ്യക്തമാക്കിയത്:
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി ടൈംസ് ഓഫ് ഇന്ത്യ കൊച്ചി ബ്യൂറോയിലെ മാധ്യമപ്രവർത്തകൻ ഡിസ്നി ടോമിനെ ഞങ്ങൾ ബന്ധപ്പെട്ടു. പ്രതിയെക്കുറിച്ചുള്ള മതപരമായ അവകാശവാദങ്ങൾ തെറ്റാണെന്നും, അറസ്റ്റിലായ പ്രതി മുസ്ലീമല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
മലയാറ്റൂർ ചിത്രപ്രിയ കൊലക്കേസിൽ അറസ്റ്റിലായ പ്രതി മുസ്ലീമാണെന്നും പേര് “അലൻ ഷുഹൈബ്” ആണെന്നും പറയുന്ന പ്രചരണം തെറ്റായതും വർഗീയ ഉദ്ദേശത്തോടെ സൃഷ്ടിച്ചതുമാണ്.
മാധ്യമ റിപ്പോർട്ടുകളും പൊലീസ് സ്ഥിരീകരണവും അനുസരിച്ച് പ്രതി അലൻ ബെന്നി എന്ന ക്രിസ്ത്യൻ യുവാവാണ്.
FAQ
1. മലയാറ്റൂർ ചിത്രപ്രിയ കൊലക്കേസിലെ പ്രതി ആരാണ്?
പ്രതി അലൻ ബെന്നി (21) എന്ന യുവാവാണ്.
2. പ്രതി മുസ്ലീമാണോ?
അല്ല. പ്രതി റോമൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനിയാണ്.
3. “അലൻ ഷുഹൈബ്” എന്ന പേര് എവിടെ നിന്നാണ് വന്നത്?
സോഷ്യൽ മീഡിയയിൽ വർഗീയ ഉദ്ദേശത്തോടെ സൃഷ്ടിച്ച വ്യാജ പ്രചാരണത്തിലൂടെയാണ് ഈ പേര് പ്രചരിച്ചത്.
4. മാധ്യമങ്ങൾ പ്രതിയുടെ മതം മറച്ചുവെച്ചോ?
ഇല്ല. പ്രമുഖ മാധ്യമ റിപ്പോർട്ടുകളിലൊന്നിലും പ്രതിയെ മുസ്ലീമാമെന്ന് പറഞ്ഞിട്ടില്ല.
5. പൊലീസ് എന്താണ് വ്യക്തമാക്കിയത്?
കാലടി സ്റ്റേഷന് ഹൗസ് ഓഫിസര് തന്നെ പ്രതി ക്രിസ്ത്യാനിയാണെന്ന പ്രചരണം വ്യാജമാണെന്നും സ്ഥിരീകരിച്ചു.
Sources
Manorama Online Report, Published on December 12, 2025
Kerala Kaumudi Report, Published on December 11, 2025
Telephonic confirmation by Kalady Police Station SHO Anil Kumar
Telephonic confirmation by Times of India reporter Disney Tom
Sabloo Thomas
October 8, 2025
Tanujit Das
September 15, 2025
Sabloo Thomas
July 26, 2025