Fact Check
ബോട്ട് അപകടത്തിന്റെ ദൃശ്യം 6 കൊല്ലം പഴയത്
കൊല്ലം ബീച്ചിൽ ഇന്ന് ശക്തമായ തിരമാലയിൽ പെട്ട് ഉണ്ടായ ബോട്ട് അപകടത്തിന്റെ ദൃശ്യം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ചില വീഡിയോകളിൽ അപകടം ഉണ്ടായത് ഇന്നാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ചിലതിൽ അപകടം നടന്നത് എന്നാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.
കുണ്ടറ എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 91 പേർ റീഷെയർ ചെയ്തിട്ടുണ്ട്.
Archived Link of കുണ്ടറ’s Post
കാണാകാഴ്ചകൾഎന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 92 പേർ റീഷെയർ ചെയ്തിട്ടുണ്ട്.
Archived Link of കാണാകാഴ്ചകൾ’s Post
Factcheck/Verification
ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയിമുകൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ യാൻഡെക്സിൽ നിന്നും ശരിയായ ലിങ്ക് കിട്ടി.

അത് WildFilmsIndia എന്ന വെബ്‌സൈറ്റിൽ ജനുവരി 19, 2018ന് പങ്ക് വെച്ച വീഡിയോ ആണ്.
തുടർന്ന് boat accident in kerala youtube എന്ന് സേർച്ച് ചെയ്തപ്പോൾ Johnson Vzm എന്ന ആൾ സെപ്തംബര് 25, 2015ൽ പോസ്റ്റ് ചെയ്ത വീഡിയോ കിട്ടി.

WildFilmsIndiaയുടെ വീഡിയോയിലും Johnson Vzmയുടെ വീഡിയോയിലും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ അതേ ബോട്ട് അപകടത്തിന്റെ ദൃശ്യം കാണാം.
വായിക്കാം: സിഖുകാർ ത്രിവർണ്ണ പതാക കീറുന്നതിന്റെ വൈറൽ വീഡിയോ ഇന്ത്യയിലെ കർഷക സമരത്തിൽ നിന്നല്ല
Conclusion
ഈ വീഡിയോയിൽ ഈ അടുത്ത കാലത്ത് കൊല്ലത്ത് നടന്ന ബോട്ട് അപകടത്തിന്റെ ദൃശ്യം ആണ് എന്ന പ്രചാരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. കേരളത്തിൽ മുൻപ് നടന്ന മറ്റൊരു ബോട്ട് അപകടത്തിൻറെ വീഡിയോ ആണിത്. 2015 മുതൽ എങ്കിലും ഈ വീഡിയോ യൂട്യൂബിൽ ഉണ്ട്.
Result: Misplaced context
Our sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.