Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിലെ ഇസ്കോൺ ഫാമിൽ നിന്ന്.
Fact
പഞ്ചാബിലെ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സിൽ നിന്നുള്ള വീഡിയോ.
നാലുപേർ ചേർന്ന് ഒരു കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിലെ ഇസ്കോൺ ഫാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് എബ്ബ്ബ് അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും ഇസ്‌കോണ്‍ മുന്‍ അംഗവും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പ്രചരണം.
പദ്മനാഭ ശർമ്മ’s Post
ഇവിടെ വായിക്കുക: Fact Check: വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത റോഡ് യുപിയിലേതല്ല
വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,’ജേണലിസ്റ്റ് ഫൈസൽ’ എന്ന എക്സ് പ്രൊഫൈൽ ഇത് 2024 നവംബർ 19ന് പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. എവിടെയാണ് സംഭവം നടന്നത് എന്ന് പോസ്റ്റിൽ പറയുന്നില്ല.
എന്നാൽ പോസ്റ്റിലെ PETA Indiaയുടെ കമന്റിൽ ഈ സംഭവത്തിൽ സദർ പോലീസ് സ്റ്റേഷനിൽ ഇതിനകം നിരവധി വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
ഇതൊരു സൂചനയായി എടുത്ത് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ,ദി ട്രൈബ്യൂൺ 2024 നവംബർ 20ന് ഈ സംഭവത്തെ കുറിച്ച് കൊടുത്ത റിപ്പോർട്ട് കിട്ടി. “പശുവിനെ ചമ്മട്ടികൊണ്ട് തല്ലി കൊന്നതിനെ തുടർന്ന് ജലന്ധറിൽ രോഷം, വീഡിയോ വൈറലാകുന്നു,” എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൽ വീഡിയോയിൽ കാണുന്ന സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആനിമൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ നേതാവ് സൃഷ്ട് ഭക്ഷി പരാതി നൽകിയാതായി പറയുന്നു.
ഞങ്ങൾ ഈ സംഭവത്തിൽ പരാതി കൊടുത്ത ജലന്ധറിലെ ആനിമൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷനിലെ യുവി സിങ്ങുമായി സംസാരിച്ചു. പഞ്ചാബിലെ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സ് എന്ന ഫാമിൽ നാല് പേർ ചേർന്ന് കാളയെ മർദ്ദിച്ച് കൊല്ലുന്നതാണ് വിഡിയോയിൽ എന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം ഹിന്ദുക്കളാണ്. അതിൽ ഒരു വർഗീയ വിഷയങ്ങളുമില്ല. പോലീസ് ഡിഎസ്‌പിയ്ക്ക് ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട്. പോലീസ് പ്രതികൾക്കായി അന്വേഷണം തുടരുന്നു. കേസിലെ എഫ്‌ഐആർ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. പൊലീസിന് സംഘടന കൊടുത്ത പരാതിയുടെ കോപ്പി അവരുടെ ഫേസ്ബുക്ക് പേജിൽ 2024 നവംബർ 18ന് പങ്ക് വെച്ചതും ഞങ്ങൾ കണ്ടെത്തി.
കാളയെ തല്ലി കൊല്ലുന്ന വീഡിയോ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
X Post by @faisalbaig3102 on November 20, 2024
X Post by @PetaIndia on November 20, 2024
News Report by The Tribune on November 20, 2024
Facebook Post by Animal Protection Foundation on November 18, 2024
Telephone Conversation with Yuvi Singh of the Animal Protection Foundation
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
March 4, 2025
Sabloo Thomas
January 25, 2025
Runjay Kumar
December 24, 2024