Friday, December 20, 2024
Friday, December 20, 2024

HomeFact CheckNewsFact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള  ബസാണോയിത്?

Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള  ബസാണോയിത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ₹1.05 കോടിയുടെ പ്രത്യേക ബസ്.

Fact: ഫർണിച്ചർ, മരപ്പണി, കരകൗശല വസ്തുക്കൾ എന്നിവയിലെ ക്രിയാത്മകമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലെ പടം.

നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ₹ 1.05 കോടി അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവിട്ടത് ഈ അടുത്ത കാലത്താണ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. 

നവകരേള സദസിന്  മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ് ഒരുക്കുന്നതിനെ  ഗതാഗത മന്ത്രി ആന്‍റണി രാജു ന്യായീകരിച്ചിരുന്നു. “ബസ് മോടി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാർ ചേർന്ന് നടത്തുന്ന യാത്രയാണ്. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്‌കോട്ടും മറ്റ് സംവിധാനങ്ങളുമായി 75 വാഹനങ്ങള്‍ പോയാലുള്ള ചെലവെത്രയാണ്,” അദ്ദേഹം ചോദിച്ചു.

എയർകണ്ടീഷൻ ചെയ്ത 25 സീറ്റുള്ള ബെൻസ് ബസിൽ ഒരു ടോയ്‌ലറ്റ് ഉണ്ടാകും. ബസ് വാങ്ങുന്നതിനുള്ള ചെലവ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന്‍റെ പേരിലാണ് വകയിരുത്തിയിരിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് നവ കേരള  ബസിന്റെ പടം എന്ന പേരിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വാസ്തവത്തിൽ ഒന്നല്ല, രണ്ടു പടങ്ങളാണ് ഈ ബസിന്റെത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Priya Vinod എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് ഞങ്ങൾ കാണുമ്പോൾ 523 ഷെയറുകൾ ഉണ്ടായിരുന്നു.

Priya Vinod's Post
Priya Vinod’s Post

Seena Jayan എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത മറ്റൊരു പടത്തിന് 46 ഷെയറുകൾ ഉണ്ടായിരുന്നു.

Seena Jayan's Post
Seena Jayan’s Post

എന്തിനാണ് നവകേരള സദസിന് സർക്കാർ ഒരുങ്ങുന്നത്?

സർക്കാറിന്റെ നേട്ടങ്ങളെ പറ്റി ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതിനെയാണ് ‘നവകേരള സദസ്’ എന്ന് പറയുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി. നവംബർ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും.

ഇവിടെ വായിക്കുക:Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്? 

Fact Check/Verification

 ചില ചിത്രങ്ങളിൽ @Inspiringdesignsnet എന്ന് വാട്ടർ മാർക്ക് ഞങ്ങൾ കണ്ടു. ഈ ചിത്രങ്ങൾ ഒരു ഡിസൈൻ പേജിൽ നിന്നുള്ളതാണ് എന്ന സൂചന അത് നൽകി. തുടർന്ന് ഞങ്ങൾ രണ്ടു ചിത്രങ്ങളും റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. ഇതേ ഫോട്ടോകൾ  ഉൾക്കൊള്ളുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. ഫർണിച്ചർ, മരപ്പണി, കരകൗശല വസ്തുക്കൾ എന്നിവയിലെ ക്രിയാത്മകമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പേജായ Inspiring Designs ആണ് ഫോട്ടോകൾ പങ്കിട്ടത്.

ഒരു ഫോട്ടോയുള്ള പോസ്റ്റിൽ വിവിധ ഡിസൈൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖനത്തിലേക്കുള്ള ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.  ലേഖനത്തിൽ ഇത്തരം ചില ബസുകളുടെ ഫോട്ടോ ഉണ്ട്.

Article in the Inspiring Designs Website
Screen shot of Article in the Inspiring Designs Website

തുടർന്നുള്ള തിരച്ചിലിൽ, @Inspiringdesignsnetന്റെ ഇൻസ്റ്റാഗ്രാം പേജ് ഞങ്ങൾ കണ്ടെത്തി. അതിലും ഈ പടങ്ങളിൽ ഒന്ന് ഞങ്ങൾ കണ്ടെത്തി.

ഇവിടെ വായിക്കുക: Fact Check: കോണ്‍ഗ്രസ്‌ എംപിമാർ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചത് എന്തിന്?

Conclusion

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസിന് വേണ്ടിയുള്ള  ആഡംബര ബസിന്റെ ചിത്രമല്ല വൈറൽ പോസ്റ്റിനൊപ്പമുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.  പോസ്റ്റിൽ ഉള്ളത് ഫർണിച്ചർ, മരപ്പണി, കരകൗശല വസ്തുക്കൾ എന്നിവയിലെ ക്രിയാത്മകമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിൽ നിന്നുള്ള പടമാണ്.

Result: False

Sources
Facebook post by Inspiring Designs on November 14,2023
Facebook post by Inspiring Designs on June 23, 2023
Article in the Inspiring Designs Website

Instagram post by Inspiring Designs on June 24, 2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular