Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും എന്ന് വിഎസ് പറഞ്ഞു.
മുസ്ലീം ഭൂരിപക്ഷമുണ്ടാക്കാനുള്ള നീക്കം എൻഡിഎഫ് നടത്തുന്നവെന്നാണ് അദ്ദേഹം പറഞ്ഞത്.
തിങ്കളാഴ്ച്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്, ’20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും മുസ്ലീം ഭൂരിപക്ഷമാകും,’ എന്ന ഒരു പ്രസ്താവന നടത്തിയതായി ഒരു സന്ദേശം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും മുസ്ലീം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ളവരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലീം ആക്കുക. മുസ്ലീം യുവതികളെ കല്യാണം കഴിക്കുക.അങ്ങനെ മുസ്ലിം ജനിക്കുക. അത്തരത്തില്‍ ഇങ്ങനെ മറ്റ് സമുദായങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വീഡിയോയുടെ ഓഡിയോയിൽ കേൾക്കുന്നത്.
“ഇന്ത്യ മുസ്ലിം രാജ്യം ആവുന്നത് കാണാൻ അയാൾ കാത്തിരുന്നില്ല,” എന്ന വിവരണത്തോടൊപ്പം പ്രചരിക്കുന്ന വീഡിയോയിൽ, “പഴയ ആർഎസ്എസ് കാര്യവാഹിന്റെ വാക്കുകൾ,” എന്ന് സൂപ്പർഇമ്പോസ് ചെയ്തിട്ടുണ്ട്.

“വിഎസ് പറഞ്ഞത്,” എന്ന് പ്രചരിപ്പിക്കപ്പെടുന്ന ആ വാചകങ്ങൾ എടുത്ത് എഴുതിയ ശേഷം, “26.7.2010.വിഎസ് അച്യുതാനന്ദൻ, കേരള മുഖ്യമന്ത്രി.സ്ഥലം: ഡൽഹിയിലെ പത്രസമ്മേളനം,” എന്ന് ബ്രാക്കറ്റിൽ എഴുതി ചേർത്ത മറ്റൊരു പോസ്റ്റ് ദൃശ്യങ്ങൾക്കൊപ്പമല്ലാതെയും പ്രചരിപ്പിക്കുന്നുണ്ട്.

ഇവിടെ വായിക്കുക:വിഎസിന് ആദരമർപ്പിക്കാതെ കടന്നുപോകുന്ന പിണറായി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം
’20 കൊല്ലം കഴിയുമ്പോള്‍ കേരളം മുസ്ലീം,’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോൾ മനോരമ ന്യൂസ് 2023 മെയ് ഒന്നിന് നല്കിയ ഒരു വാര്‍ത്ത വീഡിയോ യൂട്യൂബില്‍ നിന്നും കിട്ടി. കേരള സ്റ്റോറി എന്ന വിവാദ സിനിമ റിലീസ് ആയതിന് പിന്നാലെ വി.എസ്.അച്യുതാനന്ദന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതിനെ കുറിച്ചാണ് വാര്‍ത്ത പറയുന്നത്. വിഎസ് 13 വര്‍ഷം മുന്‍പ് പറഞ്ഞ വാചകങ്ങളുടെ യഥാര്‍ത്ഥ വീഡിയോ നല്കുന്നു എന്ന ആമുഖത്തോടെയാണ് വാർത്ത.
“ആദ്യം എന്‍ഡിഎഫ് എന്ന പേരില്‍ തുടങ്ങി യുവാക്കള്‍ക്ക് ആയുധവും പണവും പരിശീലനവും കൊടുത്തിട്ട് വിരോധമുള്ളവരെ കൊല്ലിക്കും. അല്ലെങ്കില്‍ ഇതുപോലെ കൈ വെട്ടുക ഒക്കെയാണ് ഇവരുടെ പരിപാടി. ദേശീയ ദിനമായ ഓഗസ്റ്റ് 15ന് ദേശീയവാദികളും രാജ്യസ്നേഹികളും എല്ലാം പ്രകടനത്തില്‍ പങ്കെടുക്കുമല്ലോ. അതിന്റെ കൂടെ ഇവരും പങ്കെടുക്കും. 20 കൊല്ലം കഴിയുമ്പോള്‍ ഇന്ത്യാ, കേരളം ഒരു മുസ്ലീം രാജ്യമാകും … മുസ്ലീം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ളവരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലീം ആക്കുക. മുസ്ലീം യുവതികളെ കല്യാണം കഴിക്കുക. അങ്ങനെ മുസ്ലിം ജനിക്കുക. അത്തരത്തില്‍ ഇങ്ങനെ മറ്റ് സമുദായങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്,” എന്നാണ് വീഡിയോയുടെ ഓഡിയോയിൽ വിഎസ് പാറയുന്നതായി കേൾക്കുന്നത്.

എന്‍ഡിഎഫ് എന്നത് പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ പഴയ പേരാണ്. കേരളത്തിലെ നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് (എൻഡിഎഫ്), കർണാടകത്തിലെ ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പസരായ് എന്നിവ ലയിച്ചതിനെ തുടർന്നാണ് 2006 ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) രൂപീകരിച്ചത്. 1994 ൽ സ്ഥാപിതമായതാണ് എൻഡിഎഫ്.
തുടർന്ന് ഇംഗ്ലീഷിൽ നടത്തിയ ഒരു കീ വേർഡ് സെർച്ചിൽ, ഇന്ത്യൻ എക്സ്പ്രസ്സ് ജൂലൈ 25, 2010ന് കൊടുത്ത വാർത്ത കിട്ടി. കേരളത്തെ ഒരു മുസ്ലീം രാജ്യമാക്കാൻ പിഎഫ്ഐ ശ്രമിക്കുന്നുവെന്ന് വിഎസ് എന്നാണ് ഇംഗ്ലീഷിലുള്ള വാർത്തയുടെ തലക്കെട്ടിന്റെ മലയാളം പരിഭാഷ.
“മുസ്ലീം തീവ്രവാദത്തിനെതിരെ യുദ്ധോത്സുകമായ നിലപാട് സ്വീകരിച്ചുകൊണ്ട്, ഒരു കോളേജ് അധ്യാപകന്റെ കൈ വെട്ടിയതായി ആരോപിച്ച് അടുത്തിടെ വാർത്തകളിൽ ഇടം നേടിയ റാഡിക്കൽ ഗ്രൂപ്പായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അടുത്ത 20 വർഷത്തിനുള്ളിൽ കേരളത്തെ ഒരു “മുസ്ലീം രാജ്യമാക്കി” മാറ്റാൻ ലക്ഷ്യമിടുന്നു, എന്ന് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ശനിയാഴ്ച പറഞ്ഞുവെന്നാണ് വാർത്ത പറയുന്നത്.

വൈറലായ പോസ്റ്റുകളിൽ 26.7.2010നാണ് വിഎസ് ഡൽഹിയിൽ വാർത്ത സമ്മേളനം നടത്തിയത് എന്ന് പറയുന്നു. എന്നാൽ, ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത ജൂലൈ 25, 2010നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത് വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്നത് അനുസരിച്ച്, വിഎസിന്റെ പത്രസമ്മേളനം നടന്നതിന് ഒരു ദിവസം മുൻപ്.
ഡൽഹിയിൽ അക്കാലത്ത്, മാധ്യമം പത്രത്തിന്റെ റിപ്പോർട്ടറായിരുന്ന എംസിഎ നാസർ തന്റെ ജൂലൈ 22, 2025ലെ ഫേസ്ബുക്ക് പോസ്റ്റിൽ, പറയുന്നത് ജൂലൈ 24, 2010 വൈകീട്ട് ദൽഹി കേരള ഹൗസിൽ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാർത്താ സമ്മേളനമെന്നാണ്. അതിൽ നിന്നും പോസ്റ്റുകളിൽ പറയുന്ന 26.7.2010 എന്ന തീയതിയും തെറ്റാണ് എന്ന് മനസിലാക്കാം.

ഇവിടെ വായിക്കുക:യുഎസ് സ്റ്റോറിൽ നിന്ന് മോഷണം നടത്തിയതിന് ഇന്ത്യൻ സ്ത്രീയെ അറസ്റ്റ് ചെയ്തത് എന്ന പേരിൽ പ്രചരിക്കുന്നത് മെക്സിക്കോയിൽ നിന്നുള്ള വീഡിയോ
എന്‍ഡിഎഫ് എന്ന പോപ്പുലർ ഫ്രണ്ട് 20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും മുസ്ലീം ഭൂരിപക്ഷമാക്കാൻ ശ്രമിക്കുന്നുവെന്ന് വിഎസിന്റെ പ്രസ്താവന ക്ലിപ്പ് ചെയ്താണ് വീഡിയോ നിർമ്മിച്ചത് എന്ന് മനസ്സിലായി.
Sources
YouTube Video by Manorama News on May 1,2023
Newsreport by Indian Express on July 25,2010
Facebook Post by Mca Nazer Abdul on July 22,2025
Sabloo Thomas
November 20, 2025
Sabloo Thomas
November 18, 2025
Sabloo Thomas
October 25, 2025