Sunday, January 5, 2025
Sunday, January 5, 2025

HomeFact CheckNewsFact Check: അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ 2023ലേത്

Fact Check: അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ 2023ലേത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ. തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല ദർശനവും കലക്കാന്‍ ശ്രമിക്കുന്നു എന്ന് വിവരണം.

Fact
വീഡിയോ 2023 മുതല്‍ പ്രചാരത്തിലുള്ളതാണ്.

 അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. ആ വീഡിയോയിൽ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ബസിനുള്ളിൽ ഉള്ളവരോട് സംസാരിക്കുന്നതും കേൾക്കാം. അയാൾ പറയുന്നത് പോലീസ് ഓഫീസർമാരാണ് ബസ് തടഞ്ഞുവെച്ചത് എന്നാണ്. “തൃശൂർ പൂരം കലക്കിയതിനു ശേഷം. പിണറായി വക  ശബരിമല ദർശനം കലക്കൽ. ഹിന്ദു അനുഭവിച്ചോ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.


X post@Ramith18
X post@Ramith18

മണ്ഡലകാലം ആയതിനെ തുടർന്ന് ശബരിമല നട ഭക്തജനങ്ങൾക്കായി നവംബർ 15, 2024ന് തുറന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്.

2024 ഏപ്രിൽ 19ന് നടന്ന തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധിപ്പിച്ച് കൊണ്ടാണ് ഈ പ്രചരണം നടക്കുന്നത്. തൃശൂർ പൂരം കലക്കിയതിന് ശേഷം പിണറായി വിജയൻ നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ശബരിമല ദർശനവും കലക്കാൻ ശ്രമിക്കുന്നുവെന്നാണ് പോസ്റ്റിലെ ആരോപണം. 

ഈ വർഷം തൃശൂർ പൂരത്തിനിടെ സ്വരാജ് റൗണ്ടിൽ ബാരിക്കേഡ് വച്ച് തടഞ്ഞും ജനങ്ങളെ ലാത്തിവീശി ഓടിച്ചും പൊലീസ് അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം രാത്രിപ്പൂരം നിർത്തി. വെടിക്കെട്ട് നടത്തില്ലെന്ന് മുന്നറിയിപ്പും നൽകി. മന്ത്രിയും കളക്ടറും അടക്കം നടത്തിയ ചർച്ചയ്ക്കൊടുവിൽ നാല് മണിക്കൂറോളം വൈകി നേരം നന്നേ വെളുത്തിട്ടാണ് വെടിക്കെട്ട് നടന്നത്. ചരിത്രത്തിലാദ്യമായാണ് ഇതുപോലെ പൂരവും വെടിക്കെട്ടും തടസപ്പെടുന്നത്.

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ  അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്ന് തൃശ്ശൂരിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ആരോപിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നാടകത്തിന്റെ ഭാഗമായിരുന്നു ഇതെന്നും മുരളീധരൻ പറഞ്ഞിരുന്നു.

തൃശൂര്‍ പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരില്‍ തിരുവമ്പാടി വിഭാഗം ബഹിഷ്‌കരണ നീക്കം നടത്തിയെന്നും സത്യവാങ്ങ്മൂലത്തിൽ അറിയിച്ചിരുന്നു. ഗതാഗത നിയന്ത്രണമുള്ളയിടത്തേക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആംബുലന്‍സിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ബിന്ദു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള സുരേഷ് ഗോപിയുടെ  ശ്രമങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായതായും ബോര്‍ഡ് പറഞ്ഞിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിലാണ്, “തൃശൂർ പൂരം കലക്കിയതിനു ശേഷം. പിണറായി വക ശബരിമല ദർശനം കലക്കൽ,” എന്ന വിവരണത്തോടെ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.

ഇവിടെ വായിക്കുക:Fact Check: ഈ വാൾ കുംഭകർണ്ണൻ ഉപയോഗിച്ചതാണോ?

Fact Check/Verification

ഞങ്ങൾ വൈറൽ വീഡിയോ ശ്രദ്ധയോടെ പരിശോധിച്ചു. അപ്പോൾ  ‘village vartha’ എന്ന ലോഗോ കണ്ടു. ഇതൊരു സൂചനയായി എടുത്ത് യൂട്യൂബിൽ തിരഞ്ഞപ്പോൾ അവരുടെ യൂട്യൂബ് പ്രൊഫൈൽ കിട്ടി. അതിൽ 2023 ഡിസംബര്‍ 12ന് സമാനമായ വീഡിയോ പങ്കിട്ടുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.

2023 ഡിസംബര്‍ 12ന് സമാനമായ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. “അയ്യപ്പാ. പോലീസുകാരാണ് ഈ പണി കാണിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം. തുറന്ന് പറഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റ്.  

YouTube Video by Village Vartha
YouTube Video by Village Vartha

”അയ്യപ്പസ്വാമിയെ ഓർത്ത് ഞങ്ങളോട് ക്ഷമിക്കണം. കെഎസ്ആർടിസി ജീവനക്കാർ നിങ്ങൾക്കെതിരല്ല. നിങ്ങളെ കൊണ്ട് പോവേണ്ടന്നല്ല ഞങ്ങൾ പറയുന്നത്. നിങ്ങളെ ഇവിടെ തടഞ്ഞു വെച്ചിരിക്കുന്നത് പോലീസ് ഓഫീസേഴ്‌സ്  ആണ്,” എന്ന് വീഡിയോയിൽ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പറയുന്നു. 

“പോലീസ് ഓഫീസേഴ്‌സ് വണ്ടി പോവാൻ പറഞ്ഞാൽ ആ സെക്കൻഡിൽ വണ്ടിയെടുക്കാൻ ഞങ്ങൾ തയ്യാറാണ്. ഒരു ബസ്സിൽ അറുപത്തിയഞ്ചോ എഴുപതോ പേരെ കൊണ്ടുപോകേണ്ട സ്ഥാനത്ത് പോലീസുകാർ നിന്ന് 150 ആൾക്കാരെ ഇപ്പൊ കയറ്റി വിടുന്നു. എന്തിനു വേണ്ടി അയ്യപ്പന്മാരെ കൊല്ലാക്കൊല ചെയ്യുന്ന പോലെ ഞങ്ങളെയും കൊല്ലാക്കൊല ചെയ്യുന്നു. ഇപ്പോൾ വണ്ടി എടുക്കാൻ പറഞ്ഞാൽ ജീവനക്കാർ അതിന് സജ്ജമാണ്,” എന്നും വീഡിയോയിൽ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പറയുന്നത് കേൾക്കാം.

വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ശേഖരൻ കുട്ടി എന്ന എക്‌സ് ഹാൻഡിൽ 2023 ഡിസംബര്‍ 13ന് ഈ വീഡിയോ ഷെയർ ചെയ്തതായും ഞങ്ങൾ കണ്ടെത്തി. “ശബരിമലയിലെ കെഎസ്ആര്‍ടിസി ജീവനക്കാർ പറയുന്നത് കേട്ട് നോക്ക്. 50-70 പേര് പോകേണ്ട ബസ്സിൽ പോലീസ് 150 പേരെ കുത്തി നിറച്ചു വിടുന്നു. അയ്യപ്പൻ മാരോട് പിണറായി സർക്കാരും, പോലീസ് ചെയ്യുന്ന ഈ അനീതി പെട്ടന്ന് കോടതിയുടെ മുന്നിൽ എത്തിക്കുക,” എന്നാണ് പോസ്റ്റിലെ വിവരണം.

X Post by @shekarankutti
X Post by @shekarankutti 

ഇവിടെ വായിക്കുക: Fact Check: സിപിഎം പരിപാടിയിൽ ‘രാം ഭജൻ’ അവതരിപ്പിച്ചോ?

Conclusion

തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ഥാടനവും സര്‍ക്കാര്‍ കലക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലുള്ള വീഡിയോ 2023 മുതല്‍ പ്രചാരത്തിലുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

Sources
X Post by @shekarankutti on December 13, 2023
YouTube Video by Village Vartha on December 12, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular