Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേരളത്തിന് വിഷുക്കൈനീട്ടമായി 980 ഇ ബസ്.
കേന്ദ്രം ഈ വർഷം ഇ ബസുകൾ അനുവദിച്ചിട്ടില്ല. 2023ൽ ഇ ബസുകൾ അനുവദിച്ചെങ്കിലും കേരളം താത്പര്യം പ്രകടിപ്പിച്ചില്ല.
980 ഇലക്ട്രിക് ബസ്സുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി നൽകി എന്നൊരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
“കേരളത്തിൽ അങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടം 980 E ബസ്സുകൾ കേരളത്തിന് 5000 പേർക്ക് തൊഴിൽ നൽകുന്ന ഈ പദ്ധതി കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി ഡ്രൈവർ ഉൾപ്പെടെ എല്ലാം കേന്ദ്രസർക്കാർ നൽകും. പക്ഷേ ഇത് ഞമ്മന്റെ ആണെന്ന് പിണറായി പറയുന്നതിനു മുമ്പ് എല്ലാ രാജ്യസ്നേഹികളും ഇത് പ്രചരിപ്പിക്കുക നമ്മുടെ നാട്ടിലും എത്തും ഇലക്ട്രോണിക് ബസുകൾ വന്ദേമാതരം. ഭാരത് മാതാ കീ ജയ്,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
ഇവിടെ വായിക്കുക: തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല
Fact Check/ Verification
വീഡിയോയിൽ നിന്ന് കീഫ്രെയിമുകൾ വേർതിരിച്ചെടുത്ത് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് തിരഞ്ഞപ്പോൾ, വീഡിയോയിൽ കാണുന്ന ബസ്സുകളുടെ ചിത്രങ്ങൾ ഡൽഹി സർക്കാർ 2022ൽ സിഎൻജി ബസ്സുകൾ വാങ്ങിയതിനെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ഒക്ടോബർ 12,2022ലെ റിപ്പോർട്ടിൽ കണ്ടെത്തി.
ലെമൺ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന്റെ ലോഗോ വൈറൽ വീഡിയോയിൽ കണ്ടത് ഒരു സൂചനയായി എടുത്ത്, അവരുടെ ചാനലിന്റെ യൂട്യൂബിൽ സേർച്ച് ചെയ്തപ്പോൾ,”പിണറായിയുടെ നെഞ്ചത്ത് തന്നെ. 950 ബസിറക്കി കേന്ദ്ര സര്ക്കാര്” എന്ന അടികുറിപ്പോടെ,2023 സെപ്തംബർ 27ന് പ്രസിദ്ധീകരിച്ച 1:28 മിനിട്ട് ദൈർഘ്യമുള്ള വാർത്ത രൂപത്തിലുള്ള വീഡിയോയാണിതെന്ന് മനസ്സിലായി.
2023 സെപ്തംബർ 27ന് പ്രസിദ്ധീകരിച്ച ജന്മഭൂമി റിപ്പോർട്ടും ഒരു കീ വേർഡ് സെർച്ചിൽ ഞങ്ങൾക്ക് കിട്ടി. ഈ വാർത്തയിൽ പ്രധാനമന്ത്രിയുടെ ഇ-ബസ് സേവാ പദ്ധതിയുടെ ഭാഗമായ 950 ഇ ബസുകൾ കേരളത്തിലെ പത്ത് നഗരങ്ങളിലേക്ക് ലഭിക്കുമെന്ന് പറയുന്നുണ്ട്.
തുടർന്ന്, കൂടുതൽ തിരച്ചിലിൽ, 2024 ഒക്ടോബർ 28ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു. “950 ബസ് അനുവദിച്ചിട്ടും കേരളം താത്പര്യം അറിയിച്ചില്ല എന്ന് പറയുന്ന വാർത്ത, സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കെഎസ്ആർടിസി 90 കോടി മുടക്കി 370 ഡീസൽ ബസുകൾ വാങ്ങുന്നതായും കൂടിച്ചേക്കുന്നുണ്ട്.
സെപ്തംബർ 17,2024ലെ കേരളകൗമുദിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, “ഒരു സ്വകാര്യ കമ്പനിയുടെ 38,000 ഇലക്ട്രിക് ബസ്സുകളാണ് സംസ്ഥാനങ്ങൾക്ക് കിലോമീറ്ററിന് 54 രൂപ വാടകയ്ക്ക് നൽകുക. 350 കിലോമീറ്റർ ദൂരം സിംഗിൾ ചാർജിൽ ഓടുന്ന ഈ ബസ്സുകൾക്ക്, കേന്ദ്ര സർക്കാർ 22 രൂപ നൽകും. ബാക്കി സംസ്ഥാന സർക്കാർ നൽകണം.കിലോമീറ്ററിന് 8 രൂപ സർക്കാർ ശമ്പളത്തിൽ,”കണ്ടക്ടറെ നിയമിക്കേണ്ടതും സംസ്ഥാന സർക്കാരാണ്.”
ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ ബസുകൾ വാങ്ങാൻ താല്പര്യം കാണിച്ചെങ്കിലും കെ ബി ഗണേഷ്കുമാർ മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം തീരുമാനം മരവിപ്പിച്ചുവെന്നും കേരളം കൗമുദി പറയുന്നു.
2025ലെ വിഷുവിന് കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി 980 ഇലക്ട്രിക് ബസ്സുകൾ എത്തുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report by Times of India on October 12,2022
YouTube video by Lemon News on September 27,2023
News report by Janmabhumi on September 27,2023
News report by Mathrubhumi on October 28,2024
News report by Kerala Kaumudi on September 17,2024
Sabloo Thomas
July 7, 2025
Sabloo Thomas
June 9, 2025
Sabloo Thomas
June 6, 2025