Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗ് സമയത്തില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വെ.
സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ സ്ഥിരീകരിച്ചിട്ടുണ്ട്.
തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ ഒരു കാർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എസി കോച്ചുകളുടെ ബുക്കിംഗ് രാവിലെ 11 മണിയ്ക്കും നോണ്‍ എസി 12 മണിക്കും പ്രീമിയം തത്ക്കാല്‍ 10.30നും ആരംഭിക്കുമെന്നാണ് പോസ്റ്റുകൾ അവകാശപ്പെടുന്നത്.
ഇപ്പോൾ തിരഞ്ഞെടുത്ത ട്രെയിനുകളിൽ, ഒരു ദിവസം മുൻപ്, എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതലും നോൺ-എസി ക്ലാസ് (SL/FC/2S) 11:00 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിംഗ് ചെയ്യാനുള്ള സൗകര്യമുണ്ട്. എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയെന്നാണ് പോസ്റ്റുകൾ പറയുന്നത്.
ട്രെയിനുകള്‍ പുറപ്പെടുന്നതിന് തലേദിവസം ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ടിക്കറ്റുകളാണ് തത്ക്കാല്‍. നിശ്ചിത എണ്ണം സീറ്റുകള്‍ മാത്രമേ തത്ക്കാല്‍ ബുക്കിംഗില്‍ ഉള്ളൂ എന്നതിനാൽ ബുക്കിംഗ് ഓപ്പണ്‍ ആയി വളരെ പെട്ടെന്ന് തന്നെ ഇത് അവസാനിക്കും. പെട്ടെന്ന് യാത്രകള്‍ പ്ലാന്‍ ചെയ്യേണ്ടി വരുന്ന യാത്രക്കാര്‍ക്ക് സഹായകരമെന്ന് രീതിയിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്
ഇവിടെ വായിക്കുക:പ്രതിഷേധക്കാർ ട്രംപിനെ അടിക്കുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോകൾ എഡിറ്റഡാണ്
Fact Check/ Verification
എന്നാൽ ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അവരുടെ എക്സ് പോസ്റ്റിൽ അറിയിച്ചിട്ടുണ്ടെന്ന് ഒരു കീ വേർഡ് സെർച്ചിൽ മനസ്സിലായി. അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ലെന്നും ഏപ്രിൽ 11,2025ലെ അവരുടെ എക്സ് പോസ്റ്റ് പറയുന്നു.
കൂടാതെ, 2025 ഏപ്രിൽ 11-ന്, ഇന്ത്യാ ഗവൺമെന്റിന്റെ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഈ അവകാശവാദങ്ങൾ വ്യാജമാണെന്നും എസി അല്ലെങ്കിൽ നോൺ എസി ക്ലാസുകൾക്കുള്ള നിലവിലെ തത്കാൽ അല്ലെങ്കിൽ പ്രീമിയം തത്കാൽ ബുക്കിംഗ് ഷെഡ്യൂളുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഏജന്റുമാർക്ക് അനുവദനീയമായ ബുക്കിംഗ് സമയങ്ങളിൽ മാറ്റമില്ലെന്നും അത് ആവർത്തിച്ചു.
ഇവിടെ വായിക്കുക:അസദുദ്ദീൻ ഒവൈസി എംപിമാർക്കൊപ്പം ചിരിക്കുന്ന വീഡിയോ വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് മുമ്പുള്ളതാണ്
ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഐആർസിടിസി അറിയിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
X Post by IRTC on April 11,2025
X Post by PIB on April 112025