Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: കേരള സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസിൽ ഒഴിഞ്ഞ കസേരകൾ.
Fact: 2022ലെ പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക വേളയിലെ വീഡിയോ.
കേരള സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസിൽ ഒഴിഞ്ഞ കസേരകൾ എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നതാണ് ഈ വീഡിയോയിൽ.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
നവ കേരള സദസ് മുൻപും വ്യാജ പ്രചരണങ്ങൾ കാരണമായിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
ഇവിടെ വായിക്കുക: Fact Check: തമിഴ് നടൻ വിജയകാന്ത് അന്തരിച്ചോ?
ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. ഇപ്പോൾ പ്രചരിക്കുന്ന സമാനമായ വീഡിയോയിലെ സ്റ്റേജിന് സമാനായ സ്റ്റേജിൽ നടക്കുന്ന പരിപാടിയുടെ വീഡിയോ കിട്ടി. Mahin Ali എന്ന ഐഡി മാഹിൻ അലി എന്ന ഐഡി ഫേസ്ബുക്കിൽ ഏപ്രിൽ 20,2022 ഷെയർ ചെയ്തതാണ് ഈ വീഡിയോ.
“പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യന്നത്. രാജ്യത്തിന് സ്വീകരിക്കാവുന്ന ഒരു ബദൽ നയമാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നത്. ക്ഷേമ പദ്ധതികൾക്കൊപ്പം കേരള സമൂഹത്തിനെ ഉന്നതി ആകെ ലക്ഷ്യമിട്ടുള്ള പദ്ധതികളും നാം ആവിഷ്കരിക്കുകയാണ്. ഇപ്പോൾ തന്നെ വികസന കാര്യത്തിൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്‌ഥാനമാണ് കേരളം. പട്ടയ വിതരണവും, ലൈഫും ആർദ്രവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടരുവാൻ ഈ സർക്കർ തീരുമാനിച്ചത് ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ കൂടെ നിൽക്കാനാണ്. അതോടൊപ്പം അതി ദരിദ്രരെ കണ്ടെത്തി അവരെ ഉയർത്തി കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുകയാണ്,” എന്ന് തുടങ്ങുന്നതാണ് Mahin Ali എന്ന ഐഡി ഷെയർ ചെയ്ത ഈ വീഡിയോ. അതിന്റെ ദൈർഘ്യം 1.34 മിനിറ്റാണ്. ഇതേ വിവരണമാണ് ഇപ്പോൾ വൈറലായിരിക്കുന്ന വിഡിയോയിലും കാണുന്നത്.
ഈ വീഡിയോയുടെ 1.05 മിനിറ്റിൽ ‘രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം. എന്റെ കേരളം മെഗാ എക്സിബിഷൻ,’ എന്ന ബോർഡ് സ്റ്റേജിൽ ഇരിക്കുന്നതിന്റെ വിഷ്വൽ കാണാം. ഇതേ ബോർഡ് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയുടെ 1.05 മിനിട്ടിലും കാണാം.
തുടർന്ന്, മനോരമ ന്യൂസിന്റെ ഏപ്രിൽ 20 2022ലെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും ഇപ്പോൾ പ്രചരിക്കുന്ന സമാനമായ വീഡിയോയിലെ സ്റ്റേജിന് സമാനായ സ്റ്റേജിൽ നടക്കുന്ന പരിപാടിയുടെ വീഡിയോ കിട്ടി.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടന പരിപാടിയിൽ നിന്നാണ് ഈ വീഡിയോ എന്ന് ഈ പോസ്റ്റ് പറയുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ എന്ന പോലെ മന്ത്രി പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നതാണ് ഈ വീഡിയോയിൽ.
ഏപ്രിൽ 20 2022നാണ് പരിപാടി നടന്നത്. മന്ത്രിമാരിൽ പലരും വേദിയിൽ എത്താതെ ഓൺലൈനായാണ് പരിപാടിയിൽ സംബന്ധിച്ചത് എന്ന് വീഡിയോയ്‌ക്കൊപ്പമുള്ള വാർത്ത പറയുന്നു. ചുവപ്പ്, നീല നിറങ്ങൾ കലർന്ന വേദി, വെള്ളനിറമുള്ള പന്തൽ എന്നിവ മനോരമ കൊടുത്ത വീഡിയോയിലും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലും കാണാം.
ട്വൻറി ഫോർ ന്യൂസും സമാന സ്വഭാവമുള്ള വീഡിയോ ഏപ്രിൽ 20,2022ൽ കൊടുത്തിട്ടുണ്ട്. ഈ വീഡിയോകളിൽ നിന്നും രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ വീഡിയോ ആണിത് എന്ന് മനസിലായി.
ഇവിടെ വായിക്കുക: Fact Check: റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നുണ്ടോ?
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ വീഡിയോയാണ് നവ കേരള സദസിന്റെ ഒഴിഞ്ഞ കസേരകൾ എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ?
Sources
Facebook Video by Mahin Ali on April 22, 2022
Facebook Video by Manorama News on April 20, 2022
YouTube video by 24 News on April 20, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.