News
Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത്
Claim
എൽപിജി സിലിണ്ടറുകൾ നിറയ്ക്കാൻ പണമില്ലാത്തതിനാൽ ആളുകൾ നദിയിൽ അവ വലിച്ചെറിയുന്നുവെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുകുന്ന വീഡിയോ ആണ് പോസ്റ്റിൽ.”
ഗ്യാസ് നിറക്കാൻ പൈസയില്ല. മോദിയുടെ ഗ്യാറണ്ടി വെള്ളത്തിൽ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക: Fact Check: അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്നത് മകനല്ല
Fact
വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വിഭജിച്ചു. ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അപ്പോൾ ഇതേ വീഡിയോയിലെ ചില ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടുള്ള 2024 ഫെബ്രുവരി 4ന് പ്രസിദ്ധീകരിച്ച എബിപി പഞ്ചാബിയുടെ റിപ്പോർട്ട് കിട്ടി.

ഫെബ്രുവരി 5,2024ൽ സീ ന്യൂസ് ഈ വാർത്ത കൊടുത്തിട്ടുണ്ട്. “ഡെലിവറിക്കായി പോവുകയായിരുന്ന പത്രയിലെ കൗശൽ ഗ്യാസ് ഏജൻസിയുടെ സിലിണ്ടറുകൾ നിറച്ച വാഹനം ഭക്രാ കനാലിലേക്ക് തെറിച്ചു വീണു. അതിനുശേഷം എല്ലാ സിലിണ്ടറുകളും വെള്ളത്തിൽ ഒഴുക്കി പോയി. ഡ്രൈവർ ഗുർദിത് സിംഗ് ഗുരി തൻ്റെ ഗ്രാമങ്ങളിലേക്കും ക്യാമ്പുകളിലേക്കും ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിനായി പതിവുപോലെപോയപ്പോഴാണ് അപകടം, എന്ന് ഗ്യാസ് ഏജൻസി ഉടമ കപിൽ മാലിക് പറഞ്ഞു,” സീ ടിവി വാർത്ത പറയുന്നു.

സീ ന്യൂസ് വാർത്തയിൽ ഈ സിലിണ്ടറുകൾ പാലത്തിന് താഴെ കൂടെ ഒഴുക്കുന്ന ദൃശ്യങ്ങൾ ഉണ്ട്. ആ ദൃശ്യങ്ങളിൽ ചിലർ പാലത്തിന് മുകളിൽ നിൽക്കുന്നത് കാണാം. അവരെ വൈറൽ വിഡിയോയിലും കാണാം.


ഇതിൽ നിന്നെല്ലാം ഇത് നടന്നത് പഞ്ചാബിൽ ആണെന്ന് തെളിയുന്നു. പോരെങ്കിൽ ആരും എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ല വീഡിയോയിൽ ഉള്ളത്. ട്രക്ക് അപകടത്തെ തുടർന്നാണിത് സംഭവിച്ചത്.
Result: False
Sources
Report by ABP Punjabi on February 4, 2024
Report by Zee News on February 5, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.