Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckNewsFact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ് 

Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ് 

Authors

Pankaj Menon
Sabloo Thomas

Claim

ഒരു നീരാളിയുടെ വീഡിയോ ഖത്തറിലെ പാർക്കിങ്ങ് ലോട്ടിൽ നിന്നെന്ന പേരിൽ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വൈറലാവുന്നുണ്ട്. ന്യൂ യോർക്കിൽ നിന്നും എന്ന പേരിൽ ഇംഗ്ലീഷിലും ഇത് വൈറലാവുന്നുണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for fact check we got on our tipline
Request for fact check we got on our tipline


ഇവിടെ വായിക്കുക
:Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ

Fact

“ന്യൂയോർക്ക്” “ഒക്ടോപസ്” എന്ന കീവേഡുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു സേർച്ച്  നടത്തിയാണ് അന്വേഷണം ന്യൂസ്‌ചെക്കർ ആരംഭിച്ചത്. സമാന ക്ലെയിമുകളുള്ള നിരവധി ഉപയോക്താക്കൾ ഈ  വീഡിയോ പങ്കിട്ടതായി കണ്ടെത്തി. @Mark45dominic എന്ന ഹാൻഡിൽ പങ്കിട്ട അത്തരത്തിലുള്ള ഒരു വീഡിയോയ്ക്ക് താഴെ വലത് കോണിൽ @ghost3dee എന്ന് എഴുതിയ വാട്ടർമാർക്ക് ഉണ്ടെന്ന് ഞങ്ങൾ ശ്രദ്ധിച്ചു.

@Mark45dominic's tweet
@Mark45dominic’s tweet

X-ൽ @ghost3dee ഞങ്ങൾ എന്ന ഹാൻഡിൽ തിരഞ്ഞു നോക്കി. അപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു പേജ് കണ്ടെത്തി. പേജ് ഒരു വിഎഫ്എക്സ് ആർട്ടിസ്റ്റിന്റേതാണെന്ന് ബയോഡാറ്റ  പറയുന്നു. ഒക്ടോപസ് കാർ തകർത്തതായി കാണിക്കുന്ന അതേ വീഡിയോ #VFX എന്ന ഹാഷ് ടാഗോടെ പേജിൽ പിൻ ചെയ്തിട്ടുണ്ട്.

@ghost3dee’s post in X

ഒരു നീരാളി-ഒരുപക്ഷേ അതേ നീരാളി- മറ്റെന്തിലോ കയറുന്നതിന്റെ VFX സിമുലേഷൻ കാണിക്കുന്ന മറ്റൊരു വീഡിയോയും ആ പേജിൽ ഉണ്ടായിരുന്നു.

@ghost3dee’s post in X

ട്വിറ്റർ പ്രൊഫൈലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇപ്പോൾ വൈറലായിരിക്കുന്ന അതേ പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. വീഡിയോ VFX-ന്റെ സൃഷ്ടിയാണെന്ന് അതിന്റെ അടിക്കുറിപ്പ് സൂചിപ്പിച്ചു.

Caption for the instagram post of @ghost3dee
Caption for the instagram post of @ghost3dee

വീഡിയോ ആനിമേഷൻ സൃഷ്ടിയാണെന്ന് വീണ്ടും സ്ഥിരീകരിക്കുന്ന അടികുറിപ്പോടെയുള്ള പോസ്റ്റിൽ #simulation #cgrender #fxtd #cgparticles #animation #motionprocess #cgcreature, #creatureanimation തുടങ്ങിയ ഹാഷ്‌ടാഗുകളും ഉണ്ടായിരുന്നു.

ഞങ്ങൾ ഈ വിഷയത്തിൽ ചെയ്ത ഇംഗ്ലീഷ് പോസ്റ്റ് ഇവിടെ വായിക്കാം.

Result: False

Sources
Twitter post by @Mark45dominic, dated September 29, 2023
Twitter post by @ghost3dee, dated September 27, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Pankaj Menon
Sabloo Thomas

Most Popular