Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“മേഘവിസ്ഫോടനത്തിന് സാധ്യത തൃശൂർ, എറണാകുളം ജില്ലകളിൽ ആണ് സാധ്യത. ജാഗ്രത പാലിക്കുക, രാത്രി യാത്ര ഒഴിവാക്കുക,” എന്നൊരു സമൂഹ മാധ്യമ പോസ്റ്റ്.

ഇവിടെ വായിക്കുക:KL01 CM 2026 കാർ ആരുടേതാണ്?
കേരളത്തിൽ ഇന്ന് (ജൂൺ 28, 2025) അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഒരു വാർത്ത റിപ്പോർട്ടിലും മേഘവിസ്ഫോടനത്തെ കുറിച്ചുള്ള മുന്നറിയിപ്പ് കണ്ടില്ല. അത് കൊണ്ട് തന്നെ ഈ പോസ്റ്റിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ സമൂഹ മാധ്യമ പേജുകളിലോ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് പരിശോധിച്ച് ഞങ്ങൾ ഉറപ്പാക്കി.

തുടർന്ന്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസിനെ വിളിച്ചു. വാർത്ത വ്യാജമാണെന്നും പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കാൻ അതോറിറ്റി ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ ശാസ്ത്രജ്ഞൻ രാജീവൻ എരികുളവും പ്രചരണം വ്യാജമാണെന്ന് ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ വ്യക്തമാക്കി. ജൂൺ 26, 2025ലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലും ഈ പ്രചരണം വ്യാജമാണെന്ന് രാജീവൻ എരികുളം വ്യക്തമാക്കുന്നു.

തൃശൂർ, എറണാകുളം ജില്ലകളിൽ മേഘവിസ്ഫോടനത്തിന് സാധ്യത എന്ന പേരിൽ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും അത്തരം ഒരു സാധ്യത റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മനസ്സിലായി.
ഇവിടെ വായിക്കുക:ടൈംസ് ഓഫ് ദ ഡേ സംവിധാന പ്രകാരമുള്ള വൈദ്യുതനിരക്കിന്റെ വാസ്തവം
Sources
Telephone conversation with Sekhar Kuriakose, Member Secretary Kerala State Disaster Management Authority
Facebook Post by Rajeevan Erikkulam on June 26,2025
Telephone conversation with Rajeevan Erikkulam, Meteorologist