Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
KL01 CM 2026 നമ്പറുള്ള കാറാണ് വീഡിസതീശന്റേത്.
ചിത്രം എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്.
KL01 CM 2026 എന്ന നമ്പറുള്ള ഒരു വെള്ള കാറിന്റെ അടുത്തായി പ്രതിപക്ഷ നേതാവ് വീഡി സതീശൻ നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഫോട്ടോയിൽ, “കാറിന്റെ നമ്പർ നോക്കടോ എന്ന് സൂപ്പർഇമ്പോസ് ചെയ്തിട്ടുണ്ട്. 2026ലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ മുഖ്യമന്ത്രി വീഡി സതീശനാവും,” എന്ന സൂചന നൽകി കൊണ്ടാണ് ഈ ചിത്രം പങ്ക് വെക്കുന്നത്.
ചീഫ് മിനിസ്റ്റർ എന്നതിനെ ചുരുക്കി എഴുതുന്നത്തിന് ഉപയോഗിക്കുന്ന രൂപമാണ് CM എന്ന കാര്യം ശ്രദ്ധേയമാണ്. വീഡി സതീശന്റെ കാറാണിത് എന്നും പോസ്റ്റുകൾ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണിയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ വീഡി സതീശനെ പലരും ക്യാപ്റ്റന്‍ എന്നും ഭാവി മുഖ്യമന്ത്രി എന്നും മറ്റും പലരും വിശേഷിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക:ടൈംസ് ഓഫ് ദ ഡേ സംവിധാന പ്രകാരമുള്ള വൈദ്യുതനിരക്കിന്റെ വാസ്തവം
Fact Check/ Verification
ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 2025 ഫെബ്രുവരി 28ന് വീഡി സതീശന് തന്റെ എക്സ് ഹാൻഡിലിൽ പങ്ക് വെച്ച ഒരു ചിത്രം കിട്ടി. ഇതേ വെള്ള കാറാണ് ചിത്രത്തിൽ. എന്നാൽ അതിന്റെ നമ്പർ പ്ളേറ്റിൽ DL2CBB7552 എന്നാണ് എഴുതിയിരിക്കുന്നത്. ഡൽഹി ഇന്ദിര ഭവൻ എന്ന ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കാപ്ഷൻ ചേർത്താണ് ചിത്രം സതീശൻ പങ്ക് വെച്ചിട്ടുള്ളത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതേ ചിത്രം 2025 മാർച്ച് 1ന് സതീശൻ ഇന്ദിരാ ഭവൻ, ന്യൂഡൽഹി എന്ന് മലയാളത്തിലുള്ള കാപ്ക്ഷൻ ചേർത്ത് പങ്ക് വെച്ചിട്ടുണ്ട്.
എന്നാൽ വെഹിക്കിൾ ഇൻഫോ ആപ്പിലെ വിവരം അനുസരിച്ച്, തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു യമഹ FZS ബൈക്കിന്റെ നമ്പറാണ് KL01 CM 2026.

കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഹൈവേയുടെ പരിവാഹൻ വെബ്സൈറ്റിലെ വിവരങ്ങളും പറയുന്നത് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു യമഹ FZS ബൈക്കിന്റെ നമ്പറാണിതെന്നാണ്.

ഇവിടെ വായിക്കുക: ബിജെപി വോട്ട് നിലമ്പുരിൽ കോൺഗ്രസിന് എന്ന് ഓ രാജഗോപാൽ പറഞ്ഞോ?
വീഡി സതീശന്റെ വാഹനത്തിന്റെ നമ്പര്‍ ‘KL01CM2026’ ആണെന്നത് വ്യാജ പ്രചാരണമാണ്. പോരെങ്കിൽ എഡിറ്റ് ചെയ്തു നിർമിച്ച ചിത്രമാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്നത്.
Sources
X Post by V D Satheeshan on February 28,2025
Instagram Post by V D Satheeshan on March 1,2025
vehicle info app
vahan.parivahan.gov.in
Sabloo Thomas
November 3, 2025
Sabloo Thomas
October 11, 2025
Sabloo Thomas
October 9, 2025