Thursday, May 2, 2024
Thursday, May 2, 2024

HomeFact CheckNewsFact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത് 

Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത് 

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Claim

ഡൽഹിയിലെ രാംലീല മൈതാനിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലിയിൽ വൻ ജനപങ്കാളിത്തം കാണിക്കുന്ന ഫോട്ടോ.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്?

Fact

വൈറലായ ചിത്രത്തിലെ ഗൂഗിൾ ലെൻസ് സെർച്ച്, 2019 ഫെബ്രുവരി 10ന് പീപ്പിൾസ് ഡെമോക്രസിയുടെ ഒരു ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. ഇപ്പോൾ  വൈറലായ ഫോട്ടോയ്‌ക്കൊപ്പമുള്ള റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “പതിനായിരക്കണക്കിന് ആളുകൾ- ചില കണക്കുകൾ പ്രകാരം, ഒരു ദശലക്ഷക്കണക്കിന് ആളുകൾ- ബ്രിഗേഡ് പരേഡിൽ തടിച്ചുകൂടി. ബദൽ നയങ്ങളും രാഷ്ട്രീയവും ഊട്ടിയുറപ്പിക്കാൻ ഇടതുമുന്നണിയുടെ ആഹ്വാനപ്രകാരം ഫെബ്രുവരി 3 ന് ഗ്രൗണ്ടിൽ നടന്ന റാലിയിൽ അഞ്ച് ഇടതുപക്ഷ പാർട്ടികളുടെ ജനറൽ സെക്രട്ടറിമാരും സിപിഐ(എം) സംസ്ഥാന നേതാക്കളും സംസാരിച്ചു.

Screengrab from Peoples Democracy website
Screengrab from Peoples Democracy website

കൂടാതെ, ഇന്ത്യാ ബ്ലോക്ക് റാലി കാണിക്കുന്നുവെന്ന പേരിൽ പങ്കിട്ട ചിത്രത്തിൻ്റെ ചെറുതായി ക്രോപ്പ് ചെയ്ത പതിപ്പ്, “ഇടതുപക്ഷ പാർട്ടികളുടെ കൊൽക്കത്തയിലെ പ്രവർത്തകർ ഫെബ്രുവരി 3,2019ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇടതുമുന്നണി റാലിയിൽ പങ്കെടുക്കുന്നു” എന്ന അടിക്കുറിപ്പോടെ ഇന്ത്യകണ്ടൻ്റ് എന്ന വെബ്‌സൈറ്റിൽ ഫീച്ചർ ചെയ്തിട്ടുണ്ട്.” ഐഎഎൻഎസ് ന്യൂസിനാണ് ചിത്രത്തിന്  കടപ്പാട് വെച്ചിരിക്കുന്നത്.

Screengrab from IndiaContent website
Screengrab from IndiaContent website

ഫോട്ടോയുടെ മറ്റൊരു പതിപ്പും അലാമിയിൽ “കൊൽക്കത്ത, ഇന്ത്യ. 03 ഫെബ്രുവരി 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുമുന്നണിയുടെ ബ്രിഗേഡ് റാലിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടതുപക്ഷ പ്രവർത്തകർ പങ്കെടുക്കുന്നു(sic), ” എന്ന അടിക്കുറിപ്പോടെ കൊടുത്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ ഇടതുപക്ഷ പാർട്ടികൾ റാലി സംഘടിപ്പിച്ചിരുന്നു. അനേകം  വാർത്താ മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അവയിൽ ചിലത് ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

2019-ൽ കൊൽക്കത്തയിൽ നടന്ന ഇടതുമുന്നണി റാലിയിൽ നിന്നുള്ള ഒരു ഫോട്ടോ രാംലീല മൈതാനത്ത് അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലിക്ക് വൻതോതിലുള്ള പിന്തുണ എന്ന അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: False

ഇവിടെ വായിക്കുക: Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന് ഇരിപ്പിടം കൊടുത്തില്ലേ?

ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.

Sources
Article BPeoples Democracy, Dated February 10, 2019
IndiaContent Website
Alamy Website

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

e2

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular