Claim
മണിപ്പൂരിൽ പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ.
ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചു.

ഇവിടെ വായിക്കുക:Fact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല
Claim
ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ജൂലൈ 3,2021 ന് ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ നിന്നും ഈ വീഡിയോ കിട്ടി. ജൂൺ 28,2021 ൽ നടന്ന സംഭവമാണ് എന്നാണ് ടൈംസ് നൗ റിപ്പോർട്ട് പറയുന്നു.
“മധ്യപ്രദേശിൽ ആദിവാസി പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കി വീട്ടുകാർ ക്രൂരമായി മർദ്ദിച്ചു. യുവതിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പോലിസ് പറയുന്നതനുസരിച്ച്, ബോറി പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുട്ടാലാബ് ഗ്രാമത്തിലാണ് സംഭവം.,” ടൈംസ് നൗ റിപ്പോർട്ട് വ്യക്തമാക്കുന്നു.
“19 കാരിയായ യുവതി അടുത്തിടെ വിവാഹിതയായിരുന്നു. വിവാഹം കഴിഞ്ഞയുടൻ ഭർത്താവ് ഗുജറാത്തിലേക്ക് കൂലിപ്പണിക്ക് പോയി. ഭർതൃ വീട്ടിൽ യുവതി സന്തുഷ്ടയായിരുന്നില്ല. ഗാർഹിക പീഡനത്തിന് വിധേയയായതായി ആരോപിക്കപ്പെടുന്നു. അവൾ രണ്ടാം തവണയും അമ്മായിയമ്മയുടെ വീട്ടിൽ നിന്ന് ഒളിച്ചോടി അമ്മാവന്റെ വീട്ടിൽ താമസം തുടങ്ങി. ഇത് അവളുടെ അച്ഛനെയും ബന്ധുക്കളെയും രോഷാകുലരാക്കി.” ടൈംസ് നൗ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ഇവിടെ വായിക്കുക:Fact Check:ഈ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ മണിപ്പൂരിൽ നിന്നല്ല
ഈ വീഡിയോയിലെ ഒരു കീ ഫ്രേം ജൂലൈ 3,2021 ന് തമിഴ് എബിപി ന്യൂസ് പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടു.
“മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ നിന്നുള്ള 19 കാരിയായ പെൺകുട്ടി 3 മാസം മുമ്പാണ് വിവാഹിതയായത്. ഭർത്താവിന്റെ മാതാപിതാക്കളുമായുള്ള വഴക്കിനെ തുടർന്ന് യുവതി ബന്ധു വീട്ടിൽ പോയി എന്ന കാരണത്താലാണ് മർദ്ദിക്കുന്നത്. വിവരം അറിഞ്ഞ യുവതിയുടെ വീട്ടുകാർ യുവതിയെ മുടിയിൽ പിടിച്ച് വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു,” തമിഴ് എബിപി ന്യൂസ് റിപ്പോർട്ട് പറയുന്നു.

ജൂലൈ 4,2021 ൽ സമാന വിവരണത്തോടെ എൻഡിടിവിയും വാർത്ത കൊടുത്തിട്ടുണ്ട്.
ഇവിടെ വായിക്കുക: Fact Check: പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ അല്ല
Result: False
Sources
Report by Times Now on July 3,2021
Report by Tamil ABP News on July 3,2021
Report by NDTV on July 4,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.