Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsFact Check: പാലത്തായി കേസ് പ്രതിയാണോ പി ജയരാജനൊപ്പം ഫോട്ടോയിൽ?

Fact Check: പാലത്തായി കേസ് പ്രതിയാണോ പി ജയരാജനൊപ്പം ഫോട്ടോയിൽ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: പാലത്തായി കേസ് പ്രതി പി ജയരാജനൊപ്പം ഫോട്ടോയിൽ.
Fact:ചിത്രം എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്.


പാലത്തായി കേസ് പ്രതി പി ജയരാജനൊപ്പം ഫോട്ടോയിൽ എന്ന പേരിൽ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.

“പാലത്തായിലെ പിഞ്ചു മോളെ പിച്ചിച്ചീന്തിയ സംഘിയെ സംരക്ഷിച്ചത് ശൈലജയും സംഘി ജയരാജനും. കേരളത്തിൽ ആദ്യം പരാജയപ്പെടേണ്ടത് പാലത്തായിലെ പിഞ്ചു മോളെ പിച്ചിച്ചീന്തിയവനെ സംരക്ഷിച്ച ഷൈലജ തന്നെ ആയിരിക്കണം. വോട്ട് ഫോർ ഷാഫി. വോട്ട് ഫോർ യുഡിഎഫ്,” എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്നത്. പകൽ സംഘിയും രാത്രി സഖാവുമായവൻ എന്ത് ചെയ്താലും തൊടാൻ പറ്റില്ലെന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റർ ഷെയർ ചെയ്യപ്പെടുന്നത്.

കാർഡിലെ ചിത്രത്തിൽ പി.ജയരാജന് ഒപ്പം മറ്റു മൂന്നു പേരെ കാണാം. ഇതിൽ ഇടതു നിന്ന് രണ്ടാമത് നിൽക്കുന്നയാൾക്ക് പാലത്തായി പീഡനക്കേസിലെ പ്രതിയായ പദ്മരാജൻ എന്നാണ് അവകാശവാദം.

കൊച്ചാപ്പ മലപ്പുറം എന്ന ഐഡിയിൽ നിന്നുമ്മ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 168 ഷെയറുകൾ ഉണ്ടായിരുന്നു. 

കൊച്ചാപ്പ മലപ്പുറം's Post 
കൊച്ചാപ്പ മലപ്പുറം’s Post 

ഇത് കൂടാതെ ഈ പോസ്റ്റർ ധാരളം പേർ ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. അവയിൽ ചിലത് ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

എന്താണ് പാലത്തായി കേസ്?

കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും പാലത്തായി കേസ് എന്ന് അറിയപ്പെടുന്നു.
2020 മാർച്ച് 16 നാണ് പഠിപ്പിക്കുന്ന സ്‌കൂളിലെ പത്തുവയസുകാരിയെ അധ്യാപകനായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തലശേരി ഡിവൈഎസ്പിക്കാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിന്നീട് പാനൂർ സ്‌റ്റേഷനിലേക്ക് കേസ് കൈമാറി. സിഐ ശ്രീജിത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല. ബി.ജെ.പിയുടെ തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാർ അനുകൂല അധ്യാപക സംഘടനയായ എൻടിയു ജില്ലാ നേതാവും കൂടിയായിരുന്ന പദ്മരാജനെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പോലീസ് തയാറാകാതിരുന്നത് ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. ഏറ പ്രതിഷേധങ്ങൾക്ക് ശേഷം 2020 ഏപ്രിൽ 15 ന് കുനിയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോയും ചുമത്തി.

ഇവിടെ വായിക്കുക: Fact Check: കേന്ദ്രം ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിട്ടില്ല 

Fact Check/Verification

ആ ചിത്രം ഉൾപ്പെട്ട പോസ്റ്റ് പരിശോധിച്ചപ്പോൾ പോസ്റ്റിനൊപ്പമുള്ള കമന്റുകളിൽ ചിത്രം വ്യാജമാണെന്ന കമന്റുകൾ കണ്ടു. അതിൽ ഒരു കമന്റ് അന്തരിച്ച  സിപിഎം മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയുടെ ഒരു പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആയിരുന്നു.

അത് ഒരു സൂചനയായി എടുത്ത് തിരഞ്ഞപ്പോൾ, ജൂലൈ 17, 2020ലെ ബിനീഷ് കോടിയേരിയുടെ പോസ്റ്റ് കിട്ടി. “പാനൂര്‍ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനോടൊപ്പം സഖാവ് ജയരാജേട്ടൻ നില്‍ക്കുന്ന രീതിയിലുള്ള ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്ത പ്രചരിപ്പിച്ച ലീഗ് പ്രവ൪ത്തക൪ക്കെതിരെ ജയരാജേട്ടൻ പരാതി നൽകിയിട്ടുണ്ട്,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്. അതിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രവും യഥാർത്ഥ ചിത്രവും കൊടുത്തിട്ടുണ്ട്. യഥാർത്ഥ ചിത്രത്തിൽ ഇടതു നിന്ന് രണ്ടാമത് നിൽക്കുന്ന ഇളം പച്ച നിറത്തിലുള്ള ഷർട്ടിരുന്ന ആളുടെ തലവെട്ടി മാറ്റി അവിടെ പാലത്തായി കേസിലെ പ്രതി പദ്മരാജന്റെ പടം ഒടിച്ചാണ് പോസ്റ്റർ.

“ഇതാണ് ലീഗ് നേതാക്കൾ പറഞ്ഞ പഴശ്ശിയുടെ ജുദ്ധം ഫോട്ടോഷോപ്പ് ജുദ്ധം,” എന്നാണ് ഒർജിനൽ പടവും ഇപ്പോൾ പ്രചരിക്കുന്ന വൈറൽ പടവും ചേർത്ത് വെച്ച പോസ്റ്റർ പങ്ക് വെച്ച് കൊണ്ടുള്ള പോസ്റ്റാറിനൊപ്പമുള്ള പോസ്റ്റിൽ  ബിനീഷ് കോടിയേരി കൊടുത്തിരിക്കുന്ന വിവരണം.

Facebook post by Bineesh Kodiyeri
Facebook post by Bineesh Kodiyeri 

തുടർന്ന് ചിത്രത്തിലുള്ള ഒരാൾ തന്നെ, താനുൾപ്പെടെയുള്ളവരാണ് ജയരാജനൊപ്പം എന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ  പോസ്റ്റിട്ടിട്ടുണ്ടെന്ന് മനസ്സിലായി. ചിത്രം പരിശോധിച്ചപ്പോൾ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡസിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.എസ്.മോഹനനാണ് ചിത്രത്തിലുള്ള ഒരാൾ  അയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോൾ ബോധ്യപ്പെട്ടു. PS Mohanan, ജൂലൈ 17,2020ന് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ഒറിജിനൽ ഫോട്ടോയും ഷെയർ ചെയ്തിട്ടുണ്ട്.

“2017 സെപ്റ്റംബർ 7 സ: എം. എസ്‌ പ്രസാദ്‌ രക്തസാക്ഷിദിനത്തിനായി ജയരാജൻ സഖാവ്‌ പെരുനാട്ടിൽ വരികയും എന്റെ വീടിന്‌ മുൻവശത്ത്‌ നിന്ന് സഖാക്കൾ ചിത്രം പകർത്തുകയും ചെയ്തിരുന്നു. ഇപ്പോൾ തീവ്രവാദി സംഘടനകൾ ദുഷ്ടലാക്കോടെ പാലത്തായി പീഡന കേസ്‌ പ്രതിയുടെ ചിത്രവുമായി മോർഫ്‌ ചെയ്ത്‌ ഈ ചിത്രം പ്രചരിപ്പിക്കുകയാണ്‌,” പോസ്റ്റ് പറയുന്നു.

“ചിത്രത്തിൽ ഞാനും പെരുനാട്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: റോബിൻ കെ. തോമസും വടശേരിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ബഞ്ചമിൻ ജോസ്‌ ജേക്കബും ആണ്‌ ജയരാജൻ സഖാവിനൊപ്പം നിൽക്കുന്നത്‌. ഇതിൽ സ: റോബിന്റെ തല മാറ്റി പീഡന കേസ്‌ പ്രതിയുടെ ചിത്രവും വെച്ചാണ്‌‌ വ്യാജ പ്രചരണം അഴിച്ച്‌ വിടുന്നത്‌,” എന്നാണ് പോസ്റ്റ് പറയുന്നത്..

“ഈ ഹീന നടപടിക്ക്‌ എതിരെ പ്രതികരിക്കുക. പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന ഇവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക്‌ പരാതി നൽകും,” എന്നും പോസ്റ്റ് കൂടി ചേർക്കുന്നു.

Facebook post by P S Mohanan
Facebook post by P S Mohanan 

ഇതിൽ നിന്നും 2020ലും ഈ പോസ്റ്റ് വൈറലായിരുന്നുവെന്നും അന്ന് തന്നെ പലരും പോസ്റ്റ് എഡിറ്റ് ചെയ്‌തു പ്രചരിപ്പിക്കുന്നതാണ് എന്ന് വ്യക്തമാക്കിയിരുന്നുവെന്നും  മനസ്സിലായി.

ഇവിടെ വായിക്കുക: Fact Check: ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകളാണോ ഇത്?

Conclusion

പി ജയരാജനുൾപ്പെടുന്ന മറ്റൊരു ചിത്രത്തിൽ പാലത്തായി പീഡന കേസ്‌ പ്രതിയുടെ ചിത്രം എഡിറ്റ് ചെയ്തു ചേർത്താണ് വൈറൽ ചിത്രം നിർമ്മിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: Altered Media 

ഇവിടെ വായിക്കുക:  Fact Check: ശരിയത്ത് നിയമത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് മലപ്പുറം എസ്ബിഐ മാത്രമല്ല

Sources
Facebook post by Bineesh Kodiyeri on July 17, 2020
Facebook post by P S Mohanan on July 17,2020


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular