Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ച കേൾവി ശക്തിയില്ലാത്ത ആളെ സുരേഷ് ഗോപി വിലക്കി.

ഇവിടെ വായിക്കുക:ഹജ്ജ് തീർത്ഥാടകർക്ക് സമ്മാനങ്ങൾ അടങ്ങുന്ന ബാഗുകൾ നൽകിയതാരാണ്? ഒരു അന്വേഷണം
ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട് വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ @Ramith18 എന്ന ഐഡിയിൽ നിന്നും വീഡിയോയുടെ കുറച്ചു കൂടി ദീർഘമായ ഒരു പതിപ്പ് എക്സ് പ്ലാറ്റ്ഫോമിൽ ജൂൺ 7,2025ൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.
“സുരേഷ് ഗോപി മോശമായി പെരുമാറുന്നതായി ചിത്രീകരിച്ച്, ഒരു എഡിറ്റ് ചെയ്ത വീഡിയോ അദ്ദേഹത്തിൻ്റെ ആജന്മ വിരോധികളായ ഖാൻഗ്രസ്സുകാർ പുറത്തിറക്കിയിട്ടുണ്ട്,” അതിന്റെ ഒറിജിനൽ വീഡിയോ ഇതാണ് ,” എന്നാണ് പോസ്റ്റ്. അതിൽ ആദ്യം ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ ഇടയ്ക്ക് കയറാൻ ശ്രമിക്കുന്ന ഒരാളെ സുരേഷ് ഗോപി മാറ്റി നിർത്തുന്നതും അയാൾ ചെവി കേൾക്കാത്ത ആളാണെന്ന് ആംഗ്യം കാണിക്കുന്നതും ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം അയാളെയും മറ്റ് ചിലരെയും നിർത്തി ഫോട്ടോ എടുക്കുന്നതും കാണാം.
മനോജ് കൃഷ്ണ എന്ന ഐഡിയിൽ ഫേസ്ബുക്കിലും വീഡിയോയുടെ ദീർഘമായ പതിപ്പ് ഇതേ വിവരണത്തോടെ ജൂൺ 7,2025ൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.

Mollywood Connect എന്ന വാട്ടർമാർക്ക് വൈറൽ വിഡിയോയിൽ കണ്ടത് ഒരു സൂചനയും എടുത്ത് ഞങ്ങൾ ഫേസ്ബുക്കിൽ അവരുടെ പേജിൽ തിരഞ്ഞു. അപ്പോൾ ജൂൺ 6,2025ൽ റീൽസായി പോസ്റ്റ് ചെയ്തിരിക്കുന്ന ദീർഘമായ വീഡിയോയുടെ ഒറിജിനൽ ഞങ്ങൾ കണ്ടു. “കുട്ടാ അവിടെ പോയി നിൽക്ക് എന്ത് സൗമ്യനായിട്ടാണ് സുരേഷ് എട്ടൻ ആളുകളോട് പെരുമാറുന്നത്,” എന്നാണ് വീഡിയോയുടെ വിവരണം. അതിലും വൈറൽ വീഡിയോയിൽ മാറ്റി നിർത്തപ്പെടുന്നതായി കാണുന്ന വ്യക്തിയെ നിർത്തി സുരേഷ് ഗോപി ഫോട്ടോ എടുക്കുന്നത് കാണാം.
അതിൽ നിന്നും ഫോട്ടോ എടുക്കുയാണ് വന്ന ആളെ സുരേഷ് ഗോപി മാറ്റുന്ന വീഡിയോ ക്ളിപ്ഡാണ് എന്ന് മനസ്സിലായി.

Sources
X Post by @Ramith18 on June 7,2025
Facebook post by Manoj Krishna on June 7,2025
Facebook reels by Mollywood Connect on June 6,2025
Sabloo Thomas
June 14, 2025
Prathmesh Khunt
May 30, 2025
Sabloo Thomas
November 18, 2024