Claim: കുംഭമേളയ്‌ക്കെത്തിയ 154 വയസുള്ള സന്യാസി.
Fact: 2024 ഡിസംബറിൽ 94 വയസ്സിൽ അന്തരിച്ച ബാബ സിയാറാമാണ് വീഡിയോയിൽ.
കുംഭമേള 2025ൽ 154 വയസുള്ള സന്യാസി എന്ന അടികുറിപ്പോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വൃദ്ധനായ ജരാനരകൾ ബാധിച്ച സന്യാസിയാണ് വീഡിയോയിൽ.

ഇവിടെ വായിക്കുക:Fact Check: ടിപ്പുവിന്റെ നിശ്ചല ദൃശ്യം കർണാടക അവതരിപ്പിച്ചത് ഈ റിപ്പബ്ലിക്ക് ദിനത്തിലല്ല
Fact Check/ Verification
ഞങ്ങൾ ഈ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, journalist.teena എന്ന ഇസ്റ്റാഗ്രാം ഐഡിയിൽ നിന്നും ഇതേ വീഡിയോ ഈ പടം ഉൾകൊള്ളുന്ന 2024 ഡിസംബർ 12 ന് പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. ഹിന്ദിയിലുള്ള പോസ്റ്റ് പറയുന്നത്,”മഹാനായ സിയറാം ബാബയുടെഅന്തരിച്ചു. ബാബയ്ക്ക് നൂറു നൂറ് പ്രണാമം,” എന്നാണ്.

@rose_k01 എന്ന ഐഡിയിൽ നിന്നും 2024 ഡിസംബർ 11ന് എക്സ് പ്ലാറ്റഫോമിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. “മോക്ഷദ ഏകാദശിയുടെ ശുഭദിനമായ ഇന്ന് സിയറാം ബാബ തൻ്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് യാത്രയായി. ഓം ശാന്തി. ഭഗവാൻ ശ്രീരാമനോടുള്ള അദ്ദേഹത്തിൻ്റെ ഭക്തി എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാകും ജയ് ജയ് ശ്രീ റാം,” എന്നാണ് പോസ്റ്റിന്റെ വിവരണം.

തുടർന്ന് ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ഈ വിഡിയോയിൽ ഉള്ള അതെ സന്യാസിയുടെ പടമുള്ള 2024 ഡിസംബർ 11ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് കിട്ടി. മരിക്കുമ്പോള്‍ സിയാറാം ബാബയ്ക്ക് 94 വയസായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. മധ്യപ്രദശിലെ ഖര്‍ഗോണ്‍ ജില്ലയിലുള്ള ഭട്യാന്‍ ആശ്രമത്തിലെ സന്യാസിയായിരുന്നു അദ്ദേഹം എന്നും വാർത്ത പറയുന്നു.

2024 ഡിസംബർ 11ലെ ഇന്ത്യൻ എക്സ്പ്രസ്സ് പത്രവും ഇതേ സന്യാസിയുടെ പടത്തിനൊപ്പം,”ആത്മീയ നേതാവ് സന്ത് സിയറാം ബാബ മധ്യപ്രദേശിലെ നർമ്മദാ നദിയുടെ തീരത്തുള്ള ആശ്രമത്തിൽ 94-ആം വയസ്സിൽ ബുധനാഴ്ച അന്തരിച്ചു,” എന്ന വാർത്ത കൊടുത്തിട്ടുണ്ട്.

ജനുവരി 13ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേള ആരംഭിച്ചത്. അതിന് മുൻപ് അന്തരിച്ച ആളാണ് സന്ത് സിയറാം ബാബ എന്ന വിഡിയോയിൽ ഉള്ള സന്യാസി.
Conclusion
ഇത് കുംഭമേളയ്‌ക്കെത്തിയ 154 വയസുള്ള സന്യാസിയുടെ ദൃശ്യമല്ല. 2024 ഡിസംബറിൽ 94 വയസ്സിൽ അന്തരിച്ച ബാബ സിയാറാമാണ് വീഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Instagram post by journalist.teena on December 12, 2024
X Post by @rose_k01 on December 11, 2024
News Report by Times of India on December 11, 2024
News Report by Indian Express on December 11,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.