Wednesday, January 15, 2025
Wednesday, January 15, 2025

HomeFact CheckNewsFact Check: ലോൺ വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പടമുള്ള ലിങ്കുകൾ വ്യാജം

Fact Check: ലോൺ വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പടമുള്ള ലിങ്കുകൾ വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim:  ലോൺ വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പടമുള്ള ലിങ്കുകൾ.
Fact: പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.

മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള  ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“സിബിൽ സ്‌കോർ ആവശ്യമില്ല പ്രതിമാസം ₹2, 190 തവണ അടവ്. 2.5% വാർഷിക പലിശ നിരക്ക്. 12-36 മാസത്തെ കാലാവധി. ആധാർ കാർഡോ പാൻ കാർഡോ മാത്രം മതി,” എന്നൊക്കെയുള്ള വാഗ്ദാനങ്ങൾക്കൊപ്പമാണ് ലിങ്കുകൾ.

Link that is circulating in social media
Link that is circulating in social media

ഇവിടെ വായിക്കുക:
സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ മോദി ഭരണത്തിന് മുമ്പുള്ളതല്ല

Fact Check/Verification

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ സംസ്‌ഥാന സർക്കാരിന്റെ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ ഫാക്ട് ചെക്ക് യൂണിറ്റിന്റെ ജനുവരി 11 ,2025 ലെ ഒരു അറിയിപ്പ് കിട്ടി.

“മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗിച്ച് വ്യാജ ലോൺ ലിങ്ക്: തട്ടിപ്പിൽ വീഴരുത്, പ്രചരിപ്പിക്കരുത് മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണ്,” അറിയിപ്പ് പറയുന്നു.

“ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്.ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്,” അറിയിപ്പ് തുടരുന്നു.

Message in the website of Kerala Public Relation Department Fact Chec
Message in the website of Kerala Public Relation Department Fact Chec

പോരെങ്കിൽ സ്റ്റേറ്റ് പോലിസ് മീഡിയ സെന്റർ, കേരളയുടെ ഫേസ്ബുക്ക് പേജിലെ ജനുവരി 11 ,2025 ലെ പോസ്റ്റിലും ഈ വാർത്ത വ്യാജമാണെന്ന് അറിയിച്ചിട്ടുണ്ട്. “വ്യാജവാർത്തകൾ നിർമ്മിക്കുന്നതു മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്,”പോസ്റ്റ് പറയുന്നു. 

Facebook post by State Police Media Centre Kerala
Facebook post by State Police Media Centre Kerala

ഞങ്ങൾ  സ്‌കാം ഡിറ്റക്‌റ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്‌കാം ഡിറ്റക്‌റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 18.5/100.“ ഫിഷിംഗ്, സ്പാമിംഗ്,വിശ്വാസയോഗ്യമല്ല, പുതിയതായി ഉണ്ടാക്കിയതാണ്, സംശയാസ്പദമായ ന് മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്‌റ്റർ കൂട്ടിച്ചേർത്തു.

Courtesy: Scam Detector
Courtesy: Scam Detector

Conclusion

മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള  ലോൺ പദ്ധതിയുടെ പേരിൽ ന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക്  തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: False

ഇവിടെ വായിക്കുക:Fact Check: ന്യൂ ഇയർ പ്രമാണിച്ച് മുഖ്യമന്ത്രി സൗജന്യ റീചാർജ് നൽകുന്നില്ല

Sources
Scam Detector review
Message in the website of Kerala Public Relation Department Fact Check on January 11, 2025
Facebook post by State Police Media Centre Kerala on January 11, 2025

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular