Claim
ഡിസ്‌കൗണ്ട് ജിഹാദ്. ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട് എന്ന് കോൺഗ്രസ്സ് ഭരിക്കുന്ന തെലുങ്കാനയിലെ മാളിലെ പരസ്യം.
Fact
2019ൽ എടുത്ത ഒരു ഹോർഡിങ്ങിന്റെ ചിത്രം തെറ്റിദ്ധാരണാജനകമായ വിധത്തിൽ ഷെയർ ചെയ്യുന്നു.
“ഡിസ്‌കൗണ്ട് ജിഹാദ്. ഹൈദരാബാദ് മാളിലെ പരസ്യം. ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട്,” എന്ന വിവരണത്തോടൊപ്പം ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

“മുകളിലെ പോസ്റ്ററിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് ഞാൻ പറയുന്നില്ല. കോൺഗ്രസ് സർക്കാർ രൂപീകരിച്ചതിന് ശേഷം, എന്ന എഴുത്തും #കർണ്ണാടക എന്ന ഹാഷ്ടാഗും,” പോസ്റ്റിലെ ചിത്രത്തിൽ ഇംഗ്ലീഷിൽ സൂപ്പർ ഇമ്പോസ് ചെയ്തിട്ടുണ്ട്.
പോസ്റ്റിലെ ഹാഷ്ടാഗിൽ കർണാടക എന്നാണ് പറയുന്നത് എങ്കിലും സിഎംആർ ഷോപ്പിങ്ങ് മാൾ സ്ഥിതി ചെയ്യുന്ന ഹൈദരാബാദ് തെലുങ്കാനയിലാണ്.
ഇവിടെ വായിക്കുക:Fact Check: തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോയല്ലിത്
Fact Check/Verification
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ജൂൺ 3, 2019ന് എക്‌സിൽ ഷിഫാലി വൈദ്യ പോസ്റ്റ് ചെയ്ത ഇതേ പോസ്റ്റർ കണ്ടു
“ഈ ഹോർഡിംഗ് കൃത്യമായി എന്താണ് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നത്? #ലവ് ജിഹാദ്? എന്തുകൊണ്ടാണ് ഇത്തരം ‘ഇൻ്റർഫെയ്ത്ത്’ പ്രദർശനത്തിൽ പുരുഷൻ എപ്പോഴും മുസ്ലീമും സ്ത്രീ എപ്പോഴും ഹിന്ദുവും ആകുന്നത്? എന്തുകൊണ്ട് മറിച്ചായിക്കൂടാ?,” പോസ്റ്റ് പറയുന്നത്.

ഞങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഹോർഡിങ്ങിൽ എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. അപ്പോൾ, ഹോർഡിങ്ങിൽ ഒരിടത്തും ഹിന്ദു പെൺകുട്ടിയുമായി വന്നാൽ മുസ്ലിം യുവാക്കൾക്ക് ഡിസ്‌കൗണ്ട് നൽകും എന്ന് പറഞ്ഞിട്ടില്ല എന്ന് മനസ്സിലായി. റമദാൻ മാസത്തിൽ 10 മുതൽ 50 ശതമാനം ഡിസ്‌കൗണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. മേയ് 20 മുതൽ ജൂൺ 5 വരെ ഈ ഡിസ്‌കൗണ്ട് ലഭിക്കും എന്നും അതിൽ പറയുന്നു.

തുടർന്ന്, ഒരു കീവേർഡ് സേർച്ച് വഴി, സിഎംആർ ഷോപ്പിങ് മാൾ അവരുടെ ഫേസ്‌ബുക്ക് പേജിൽ മേയ് 31, 2019ൽ ഈ ഹോർഡിങ്ങിന്റെ പേരിൽ ക്ഷമ ചോദിച്ചു കൊണ്ടിട്ട പോസ്റ്റും ഞങ്ങൾക്ക് ലഭിച്ചു.
“സിഎംആർ തെലുങ്കാന ഗ്രൂപ്പിൽ നിന്ന് വന്ന തെറ്റിന് ക്ഷമാപണം,” എന്ന മുഖവൂരയോടെയാണ് പോസ്റ്റ്. “ഏതെങ്കിലും മതവികാരം വ്രണപ്പെടുത്താനോ വേർതിരിവ് സൃഷ്ടിക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ എല്ലാ മതങ്ങളെയും പിന്തുണയ്ക്കുകയും പക്ഷപാതമില്ലാതെ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നു. സിഎംആർ ഷോപ്പിംഗ് മാൾ ആന്ധ്രാപ്രദേശിന് ഇതുമായി ഒരു തരത്തിലും ബന്ധമില്ല,” എന്നാണ് പോസ്റ്റ് പറയുന്നത്.

ഈ എക്‌സ് പോസ്റ്റ് വന്ന 2019ൽ കോൺഗ്രസ് തെലുങ്കാന ഭരിച്ചിരുന്നില്ല. തെലുങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് 2023ലാണ്. ആന്ധ്രാപ്രദേശിൽ നിന്നും വിഭജിച്ച് തെലുങ്കാന രൂപീകരിച്ച 2014 മുതൽ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് വരെ ആ സംസ്‌ഥാനം ഭരിച്ചത് ഇപ്പോൾ ബിആർഎസ് എന്ന് പുനർനാമകരണം ചെയ്ത ടിആർഎസ് ആണ്.
Conclusion
കോൺഗ്രസ് ഭരിക്കുന്ന തെലുങ്കാനയിലെ മാളിലെ പരസ്യം പ്രകാരം ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട് എന്ന പോസ്റ്റർ തെറ്റിദ്ധാരണാജനകമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ പോസ്റ്റർ പ്രസിദ്ധീകരിച്ച കാലത്ത് തെലുങ്കാന ഭരിച്ചിരുന്നത് കോൺഗ്രസല്ല.
Result: False
ഇവിടെ വായിക്കുക: Fact Check: വയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിന്റെ പേരിലല്ല കെഎംസിസിയിലെ കൂട്ടത്തല്ല്
Sources
X Post @ShefVaidya on June 3, 2019
Facebook post by CMR Shopping Mall on May 31, 2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.