Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് സോണിയ ഗാന്ധി അവിടെ ഇരുന്നു.
Fact
മൂൻകൂടി നിശ്ചയിച്ച കസേര ഇരു നേതാക്കളും തെറ്റി ഇരുന്നതിനെ തുടർന്ന് പരസ്പരം വെച്ച് മാറുകയായിരുന്നു.
പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് സോണിയ ഗാന്ധി ആ സ്ഥാനത്ത് ഇരുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ‘ജനങ്ങൾ പിടിച്ച് വെളിയിലാക്കിയത് എന്ത് കൊണ്ടന്ന് മനസ്സിലായോ?,” എന്ന വിവരണത്തോടെയാണിത് ഷെയർ ചെയ്യപ്പെടുന്നത്. വെറും 8 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ നീളം.
Shaji Muriparambil എന്ന ഐഡിയിൽ നിന്നും 1.6 k പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
കൃഷ്ണദാസ് വി എരഞ്ഞമണ്ണ എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 206 ഷെയറുകൾ ഉണ്ട്.
ഞങ്ങൾ കാണും വരെ Pradeep Kumar Thever എന്ന ഐഡിയിൽ നിന്നും 11 പേർപോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ ഗൂഗിളില്‍ ഒരു കീ വേര്‍ഡ് സെർച്ച് ചെയ്തു. അപ്പോൾ ഇന്ത്യ ടി.വി. 2011 ഡിസംബർ 14ല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്തയുടെ വീഡിയോ ലഭിച്ചു.
വീഡിയോയുടെ വിവരണത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത് ഇതാണ്: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന യുപിഎയുടെ മീറ്റിംങിന്റെ വീഡിയോ ആണിത്. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി.പ്രധാനമന്ത്രി തുടങ്ങിയവർ മീറ്റിങ്ങിൽ ഉണ്ടായിരുന്നു. യുപിഎ ചെയര്‍പേഴ്സണ്‍, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷ നിശ്ചയിച്ചിരുന്നത് എസ്.പി.ജി. ആണ്. അവർ തന്നെയാണ് ഇവർ എവിടെ ഇരിക്കും എന്ന് നിശ്ചയിച്ചത്. എന്നാൽ മന്‍മോഹന്‍ സിംഗ് സോണിയഗാന്ധിയ്ക്ക് നിശ്ചയിച്ച സ്ഥാനത്തിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയുടെ സ്ഥാനത്തും ഇരുന്നു. ഇത് എസ്.പി.ജി. ഗാര്‍ഡുകൾ ഇരുവരെയും അറിയിച്ചു. ഈ കാര്യം അറിഞ്ഞ ശേഷം അവര്‍ ഇരിപ്പിടം മാറിയിരിക്കുന്നതായി വിഡിയോയിൽ കാണാം.
ഇ ടിവി ആന്ധ്രാപ്രദേശ് 2011 ഡിസംബർ 14ല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്തയിലും ഈ ദൃശ്യങ്ങൾ കാണാം.
ഇവിടെ വായിക്കുക:Fact Check: ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന ഹിന്ദു യുവതിയല്ല വിഡിയോയിൽ
പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ സോണിയ ഗാന്ധി അപമാനിച്ചു എന്ന പോസ്റ്റിലെ ആരോപണം തെറ്റാണ്. 2011 ഡിസംബറിൽ നടന്ന യുപിഎ യോഗത്തില്‍ മന്‍മോഹന്‍ സിംഗ് സോണിയഗാന്ധിയ്ക്ക് നിശ്ചയിച്ച സ്ഥാനത്തിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയുടെ സ്ഥാനത്തും ഇരുന്നു. ഇത് എസ്.പി.ജി. ഗാര്‍ഡുകൾ ഇരുവരെയും അറിയിച്ച ശേഷം നിശ്ചത സ്ഥാനങ്ങളിൽ ഇരികുകയായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Youtube video by India TV On December 14,2011
Youtube video by ETV Andhra Pradesh On December 14,2011
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.