Wednesday, April 23, 2025
മലയാളം

Fact Check

മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന ലിങ്ക് വ്യാജം

Written By Sabloo Thomas
Feb 26, 2025
banner_image

Claim

image

മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന ലിങ്ക്.

Fact

image

പോസ്റ്റിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.

മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന ഒരു ലിങ്ക് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“മുദ്ര ലോൺ തൽക്ഷണം നേടൂ, സിബിൽ ആവശ്യമില്ല. ഓൺലൈൻ പ്രക്രിയ പൂർത്തിയാക്കൂ,” എന്നാണ് ലിങ്കിനൊപ്പമുള്ള പോസ്റ്റ് പറയുന്നത്. “ആധാർ പാൻ ബാങ്ക് അക്കൗണ്ട് ഫോട്ടോ,” എന്നിവയ്‌ക്കൊപ്പം അപേക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ഒരു വെബ്‌സൈറ്റിലേക്ക് നയിക്കുന്നു.

“വെറും 3% എന്ന മത്സരാധിഷ്ഠിത വാർഷിക പലിശ നിരക്കിൽ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ തൽക്ഷണ വായ്പകൾ നൽകുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വേഗത്തിലുള്ളതും വിശ്വസനീയവുമായ സാമ്പത്തിക പരിഹാരങ്ങൾ അനുഭവിക്കൂ. ഇൻഷുറൻസ് പ്രീമിയം:- 2,000/- (2 ലക്ഷം വരെ പരിരക്ഷ),” എന്നാണ് വെബ്‌സൈറ്റിലെ വിവരണം. ലോൺ അപേക്ഷിക്കാനുള്ള ഓപ്‌ഷനും അതിൽ കൊടുത്തിട്ടുണ്ട്.

തൽക്ഷണ വായ്പ 's Post
തൽക്ഷണ വായ്പ ‘s Post

ഇവിടെ വായിക്കുക:വെള്ളത്തിൽ നിന്ന് രണ്ടു പേര് ചുംബിക്കുന്നത് കുംഭമേളയിൽ അല്ല

Fact

പ്രൊഫൈൽ ഞങ്ങൾ പരിശോധിച്ചു. ഇത്  വെരിഫൈഡ് അക്കൗണ്ടല്ല എന്നത് ശ്രദ്ധേയമാണ്. പോരെങ്കിൽ ആ പേജ് തുടങ്ങിയത് 2025 ജനുവരി  മാസത്തിലാണ്. ക്ലിക്ക് ചെയ്തപ്പോൾ ലഭിച്ച വെബ്‌സൈറ്റും ഞങ്ങൾ പരിശോധിച്ചു. അതിന്റെ അഡ്രസ്സ്
ധനകാര്യ വകുപ്പ്, സെക്കന്റ് ഫ്ലോർ, നോർത്ത് ബ്ലോക്ക് തിരുവനന്തപുരം – 695001, എന്നാണ്. അത് കേരളത്തിലെ ധനകാര്യ വകുപ്പിന്റെ അഡ്രസ്സാണ്. എന്നാൽ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉള്ളത് കൊച്ചിയിലെ മറ്റൊരു സ്ഥാപനത്തിന്റെ അഡ്രസ്സാണ്.

ഗവർമെന്റ് വെബ്‌സൈറ്റിന്റെ അഡ്രസില്‍ ‘.gov.in’ എന്നാണ് സാധാരണ കാണുക. എന്നാൽ ഇവിടെ അഡ്രസ്സിൽ ‘.gov.in’ എന്നില്ല. അത് കൊണ്ട് തന്നെ ഈ വെബ്‌സൈറ്റ് വ്യാജമാണ് എന്ന് സംശയം തോന്നി. പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പണം നഷ്‍‌ടപ്പെട്ടാനുള്ള സാധ്യതയുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി.

പോരെങ്കിൽ ധനകാര്യ വകുപ്പിന്റെ ഔദോഗിക വെബ്‌സൈറ്റ് https://finance.kerala.gov.in/.ആണ്. ഔദോഗിക വെബ്‌സൈറ്റിൽ ഇത്തരം ഒരു സ്കീമിനെ കുറിച്ച് വിവരണമില്ല.

whois.com വഴി ഇപ്പോൾ പ്രചരിക്കുന്ന വെബ്സൈറ്റിന്റെ വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചു. അപ്പോൾ വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കര്ണാടകത്തിലാണെന്ന് മനസ്സിലായി.

whois.com
result from whois.com

ഞങ്ങൾ  സ്‌കാം ഡിറ്റക്‌റ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്‌കാം ഡിറ്റക്‌റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 9 .5/100. “ഫിഷിംഗ്, സ്പാമിംഗ്,വിശ്വാസയോഗ്യമല്ല, പുതിയതായി ഉണ്ടാക്കിയതാണ്, സംശയാസ്പദമായ ന് മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്‌റ്റർ കൂട്ടിച്ചേർത്തു.

.scam-detector.
Result from.scam-detector.

പോരെങ്കിൽ മുദ്ര സ്കീമിന്റെ വെബ്‌സൈറ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് (പിഎംഎംവൈ) കീഴിലിലുള്ളതാണ് മുദ്ര വായ്പാ എന്ന് മനസ്സിലായി. കോർപറേറ്റിതര – കൃഷിയിതര സൂക്ഷമ സംരംഭകർക്ക് വായ്പ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിൽ എട്ടിനാണ് മുദ്ര യോജന പദ്ധതി ആരംഭിച്ചത്. ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴിയാണ് ഈ വായ്പകൾ നൽകുന്നത്. അതായത് ഇതൊരു സംസ്‌ഥാന സർക്കാർ പദ്ധതിയല്ല. കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതിയാണ്.

മുദ്ര ലോണിന്റെ വെബ്‌സൈറ്റിൽ ഇങ്ങനെ ഒരു വിവരണവുമുണ്ട്.
“മുദ്ര ലിമിറ്റഡ്, മുംബൈ വ്യക്തിഗത മുദ്ര വായ്പകൾ അനുവദിക്കുന്നില്ല. അത്തരം വായ്പകൾ ബാങ്കുകൾ/എൻബിഎഫ്‌സികൾ/എംഎഫ്ഐകളിൽ നിന്ന് ലഭിക്കും. അത്തരം വായ്പകൾ ലഭിക്കുന്നതിന് മുദ്ര വഴി ഏർപ്പെട്ടിരിക്കുന്ന ഏജൻ്റുമാരോ ഇടനിലക്കാരോ ഇല്ല. മുദ്ര/പിഎംഎംവൈയുടെ ഏജൻ്റുമാർ/ഫെസിലിറ്റേറ്റർമാർ എന്ന നിലയിൽ ബന്ധപ്പെടുന്നവരിൽ നിന്ന് അകന്നുനിൽക്കാൻ വായ്പയെടുക്കുന്നവരോട് നിർദ്ദേശിക്കുന്നു.”

ഇതിൽ നിന്നും മുദ്ര ലോൺ നേടാൻ ഇടനിലക്കാരായി ഒരു എജൻസിയെയും നിയമിച്ചിട്ടില്ലെന്ന് മനസ്സിലായി.

Courtesy: mudra website
Courtesy: mudra website

Conclusion

മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന പോസ്റ്റിലെ ലിങ്ക്  തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ഇവിടെ വായിക്കുക:വാൾ പയറ്റ് നടത്തുന്നത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Sources
Scam Detector review
whois.com
finance.kerala.gov.in
www.mudra.org.in

RESULT
imageFalse
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.