പിസി ജോർജ്ജിന്റെ അറസ്റ്റും ഛാവ സിനിമയും മറ്റുമായിരുന്നു ഈ ആഴ്ച്ച സമൂഹ മാധ്യമങ്ങളിൽ പ്രധാനമായും വ്യാജ വാർത്തകൾക്ക് ഉറവിടമായത്.

ഛാവ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്
ഛാവ കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ല എന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

പിസി ജോര്‍ജ്ജിന്റെ അറസ്റ്റിനെതിരെ കെ സുധാകരന്‍ പ്രതികരിക്കുന്ന വീഡിയോ പഴയതാണ്
ഒരു സ്ത്രീ ഉന്നയിച്ച ലൈംഗിക ആരോപണ കേസിനെ തുടർന്ന് പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്ത സമയത്തെ പ്രതികരണമാണിത്.

വെള്ളത്തിൽ നിന്ന് രണ്ടു പേര് ചുംബിക്കുന്നത് കുംഭമേളയിൽ അല്ല
അയോധ്യയിലെ സരയു നദിയിലെ രാം കി പൗഡി ഘട്ടിൽകുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച 2022ലെ സംഭവമാണ് വിഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന ലിങ്ക് വ്യാജം
മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന പോസ്റ്റിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.