Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
“കോൺഗ്രസ് എംഎൽഎ വോട്ടിംഗ് മെഷീൻ തകർക്കുന്നു. ഇപ്പോഴേ തൊൽവി ഭയം തുടങ്ങി. ബാക്കി ജൂൺ 4നു ശേഷം അരങ്ങേറും എന്ന് പറയുവാൻ പറഞ്ഞു. എങ്ങനെയുണ്ട്. ഇതാണ് ഇന്നത്തെ കോൺഗ്രസ്. അഹിംസ വാദം ഒക്കെ പൊയ്മുഖം മാത്രം ഫലത്തിൽ മത തീവ്രവാദ സംഘടനയെക്കാൾ ഭീകരം,” എന്ന വിവരണത്തോടെ വീഡിയോയോടൊപ്പമുള്ള ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്
വീഡിയോയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കാണാം. യൂട്യൂബിൽ ഈ സൂചന വെച്ച് പരിശോധിച്ചപ്പോൾ, മേയ് 22, 2024ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയുടെ ദൃശ്യങ്ങൾ അവരുടെ യൂട്യൂബ് ചാനലിൽ നിന്നും കിട്ടി.
“സ്വന്തം മണ്ഡലത്തിലെ ഇവിഎം യന്ത്രം നിലത്തെറിഞ്ഞ് ഉടച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ. സിസിടിവി ദൃശ്യങ്ങൾ പുറത്ത്,” എന്നും ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും ആ വാർത്ത പറയുന്നു.
തുടർന്ന് ഒരു കീ വേർഡ് സെർച്ചിൽ, ഇന്ത്യ ടുഡേ ഇതിനെ കുറിച്ചുള്ള വാർത്ത മേയ് 22, 2024ന് പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടു.
“ആന്ധ്രാപ്രദേശ് എംഎൽഎ പി. രാമകൃഷ്ണ റെഡ്ഡിക്കെതിരായ ഇവിഎം നശിപ്പിച്ചെന്ന ആരോപണം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. മേയ് 13ന് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട, ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ ഉൾപ്പെട്ട സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അവർ വീഡിയോ സംസ്ഥാന പോലീസിന് കൈമാറിയതായും അന്വേഷണത്തിൽ സഹായിക്കാൻ അവരോട് ആവശ്യപ്പെട്ടതായും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു,” എന്ന് വാർത്ത പറയുന്നു.
ഇതിൽ നിന്നും ഇവിഎം തകർത്തത് കോൺഗ്രസ് എംഎൽഎ അല്ല, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎയാണെന്ന് വ്യക്തമായി.
ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
Sources
YouTube Video by Asianet News on May 22,2024
News Report by India Today on May 22,20224
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.