Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ക്ഷേമപെന്ഷന് തുക ഉയര്‍ത്തിയതിനും അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനും എതിരെയുള്ള പ്രതിപക്ഷ നിലപാടിനെയും കോണ്‍ഗ്രസിനെയും നിഷ പുരുഷോത്തമൻ കടുത്ത ഭാഷയിൽ വിമർശിച്ചു.
അന്വേഷണത്തില്‍ നിന്നും ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. പ്രചരിച്ച വീഡിയോയില്‍ യഥാര്‍ത്ഥ ശബ്ദം മാറ്റി, വ്യാജ ഓഡിയോ ചേര്‍ത്താണ് അവതാരക പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നതായി കാണിച്ചിരിക്കുന്നത്.
മനോരമ ന്യൂസിന്റെ ചര്‍ച്ചാ പരിപാടിയായ കൗണ്ടര്‍ പോയിൻറ്റിൽ അവതാരക നിഷ പുരുഷോത്തമൻ പ്രതിപക്ഷനേതാവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോയിൽ, ക്ഷേമ പെന്ഷന് തുക വര്‍ധനയും അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവതാരക പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതായി കാണിക്കുന്നു. ‘നിഷ പാര്‍ട്ടി മാറിയോ?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മുൻപ് പലപ്പോഴും വിവിധ സിപിഎം ഹാൻഡിലുകൾ നിഷ പുരുഷോത്തമനെ കോൺഗ്രസ് അനുകൂല പത്രപ്രവർത്തകയായി ചിത്രീകരിച്ചിട്ടുണ്ട്. അവർ പോലും കോൺഗ്രസിനെ കൈവിട്ടുവെന്നാണ് എന്നാണ് പോസ്റ്റുകളുടെ വിവക്ഷ.
വീഡിയോയിലെ ശബ്ദത്തിലും ദൃശ്യങ്ങളിലുമുള്ള അസ്വാഭാവികതകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ വന്നു. അതിനാൽ വീഡിയോ പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

Claim Post: Facebook Reel
ഇവിടെ വായിക്കുക:മോദിയുടെ മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അവതാരക നിഷ പുരുഷോത്തമൻ തന്നെയാണ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് വഴി വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കിയത്.
“എൻ്റെ കൗണ്ടർ പോയൻ്റ് വീഡിയോയിലെ ശബ്ദം മാറ്റി ഇത്തരമൊരു വിഡിയോ പ്രചരിപ്പിക്കുന്നു. ഇത് നിർമിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ നിയമനടപടി സ്വീകരിക്കും, നിഷ പുരുഷോത്തമൻ ,” എന്നാണ് ഒക്ടോബർ 31,2025ലെ പോസ്റ്റ് പറയുന്നത്.”

Source: Nisha Purushothaman Facebook Post
മനോരമ ന്യൂസ് വെബ്സൈറ്റും നവംബർ 1, 2025-ലെ റിപ്പോർട്ടിലൂടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്: “അവതാരകയുടെ ശബ്ദം മാറ്റിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ക്ഷേമപെന്ഷന് വര്‍ധനയെ വിമര്‍ശിക്കുന്നതായി കാണിക്കുന്ന ഈ വീഡിയോ വ്യാജമാണ്. വീഡിയോയും ശബ്ദവും രണ്ടാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്. കുറ്റക്കാരെതിരെ നിയമനടപടി സ്വീകരിക്കും.”

Source: Manorama News Report, 1 Nov 2025
മനോരമ ന്യൂസിന്റെ ഔദ്യോഗിക YouTube ചാനലില്‍ 2025 ഒക്ടോബര്‍ 13-ന് പങ്കുവെച്ച കൗണ്ടര്‍ പോയിൻറ് എപ്പിസോഡിലാണ് പ്രചരിച്ച ദൃശ്യങ്ങളുടെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തിയത്.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പോലും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത് ജയിലിലടക്കുന്ന സാഹചര്യത്തില്‍, പിണറായി വിജയന്റെ മക്കള്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് അടിസ്ഥാനമുണ്ടോ എന്നതായിരുന്നു ചര്‍ച്ചയുടെ കേന്ദ്രവിഷയം
ചര്‍ച്ചാവിഷയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ചായിരുന്നു. എന്നാൽ,ക്ഷേമപെന്ഷന് വര്ധനയുമായോ അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായോ ചര്ച്ചാവിഷയതിന് ബന്ധമില്ല.
നിഷ പുരുഷോത്തമൻ നിഷ പുരുഷോത്തമൻ പ്രതിപക്ഷത്തെ വിമര്‍ശിച്ചെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്.
വീഡിയോയിലുള്ള ശബ്ദം വ്യാജമായി ചെയ്തു നിർമ്മിച്ചതാണെന്നും അവതാരകയും മനോരമ ന്യൂസും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ വായിക്കുക:തളിപ്പറമ്പിൽ ₹24 ലക്ഷം ചിലവിൽ ഒരു മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു എന്ന അവകാശവാദം തെറ്റാണ്
Kushel Madhusoodan
August 26, 2025
Sabloo Thomas
June 27, 2025
Sabloo Thomas
May 26, 2025