Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളുടെ വീഡിയോ.
വൈറലായ വീഡിയോ മൂന്ന് പഴയ ദൃശ്യങ്ങൾ ചേർന്നൊരു കൊളാഷാണ്. ഇവയെല്ലാം ഡിറ്റ്വാ ചുഴലിക്കാറ്റിന് മുമ്പുള്ളവയാണ്.
ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Claim Post: https://www.facebook.com/reel/1915394375996331

ഇവിടെ വായിക്കുക:പള്ളിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 22: എല്ഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള വാസ്തവം എന്താണ്?
റിവേഴ്സ് ഇമേജ് സർച്ച് വഴി വീഡിയോയിലെ ദൃശ്യങ്ങൾ മൂന്നു വ്യത്യസ്ത സമയങ്ങളിലെയും സ്ഥലങ്ങളിലെയും ക്ലിപ്പുകളാണ് എന്നത് കണ്ടെത്തി.

Pakistanrepubliccpf ഇൻസ്റ്റാഗ്രാം പേജ് 2025 ഓഗസ്റ്റ് 16-ന് പോസ്റ്റ് ചെയ്ത ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിലുള്ള ഭാഗങ്ങളിൽ ഒന്ന്.
“വെള്ളപ്പൊക്കം 2025. വെറും 48 മണിക്കൂറിനുള്ളിൽ, തുടർച്ചയായ മൺസൂൺ മഴയിൽ ഖൈബർ പഖ്തൂൺഖ്വയിലും വടക്കൻ പാകിസ്ഥാനിലും ഉണ്ടായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മേഘസ്ഫോടനങ്ങൾ എന്നിവയിൽ 300-ലധികം പേർ മരിച്ചു. ബുണർ ജില്ലയിൽ മാത്രം 184 പേർ മരിച്ചു. ഷാങ്ല, മൻസെഹ്ര, സ്വാത് എന്നിവയും തകർന്നു. മുഴുവൻ ഗ്രാമങ്ങളും റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. അതേസമയം ഒരു സൈനിക രക്ഷാ ഹെലികോപ്റ്റർ ദാരുണമായി തകർന്നു,” എന്നാണ് വീഡിയോയുടെ വിവരണം.
https://www.instagram.com/reel/DNavsP8oqzC/

Fahad Baig യുട്യൂബ് വീഡിയോ (August 16, 2025) “സ്വാത് മിംഗോറയിൽ വീണ്ടും വെള്ളപ്പൊക്കം” എന്ന തലക്കെട്ടിൽ ഇതേ വീഡിയോ കൊടുത്തിട്ടുണ്ട്.
https://www.youtube.com/watch?v=2loqXBZC0KM

The Hindu 2025 ഓഗസ്റ്റ് 16-ലെ പാക്കിസ്ഥാനിലെ പ്രളയവാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വീഡിയോ വാർത്താ റിപ്പോർട്ടുകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

hajiyunus521 2025 ഓഗസ്റ്റ് 27-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സ്ഥലം വ്യക്തമാക്കിയിട്ടില്ല.
https://www.instagram.com/reel/DN3iZZiZtlq/

sadasiba.jena.378 2025 ഒക്ടോബർ 10-ന് അതേ ദൃശ്യം “khordha #jatani #odisha” എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തു.
https://www.instagram.com/reel/DPoag3TkqhH/

എന്നാൽ, ഈ ദൃശ്യം സംബന്ധിച്ച ഒരു പ്രളയവാർത്തയോ സംഭവവിവരങ്ങളോ ഏതെങ്കിലും വാർത്താമാധ്യമങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

tegetawazohill എന്ന ഇൻസ്റ്റാഗ്രാം പേജിൽ മെയ് 26,2025 ൽ കണ്ടെത്തി. എവിടെ നിന്നാണ് ഈ വീഡിയോ എന്ന് ആ പേജിൽ പറയുന്നില്ല
എന്നാൽ, ഈ വീഡിയോ സംബന്ധിച്ച വാർത്താ റിപ്പോർട്ടുകൾ കണ്ടെത്താനായിട്ടില്ല.
https://www.instagram.com/reel/DKHi9dAomrg

ഡിറ്റ്വാ ചുഴലിക്കാറ്റ് അടുത്ത കാലത്ത് നടന്നതാണ്. നവംബർ മാസം അവസാനമാണ് അതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ആദ്യം വരുന്നത്. ചുഴലിക്കാറ്റ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
NDTV 2025 നവംബർ 30-ന് റിപ്പോർട്ട് ചെയ്തത് പ്രകാരം, ഡിറ്റ്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി.
അതായത്, വൈറലായ വീഡിയോയിലെ ക്ലിപ്പുകൾ എല്ലാം ഈ ചുഴലിക്കാറ്റിന് മുമ്പുള്ള പഴയ ദൃശ്യങ്ങളാണ്.
മൂന്നും യഥാർത്ഥ സംഭവങ്ങൾ ആണെങ്കിലും , അവയുടെ ഉറവിടം വാർത്താമാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല, കൂടാതെ വീഡിയോകൾ ഒക്കെ ശ്രീലങ്കയിലെ ഡിറ്റ്വാ ചുഴലിക്കാറ്റിനെക്കാൾ പഴയവയാണ്.
ഈ മൂന്നു വീഡിയോകളുടെ ലൊക്കേഷൻ ഞങ്ങൾക്ക് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇവയെല്ലാം ശ്രീലങ്കയിലെ ഇപ്പോഴത്തെ ഡിറ്റ്വാ ചുഴലിക്കാറ്റിന് മുമ്പുള്ളവയാണ്.
വൈറലായ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
മൂന്നു പഴയ ദൃശ്യങ്ങൾ ചേർത്തെടുത്ത കൊളാഷിനെ ശ്രീലങ്കയിലെ ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ ദൃശ്യമെന്ന പേരിൽ തെറ്റായി പ്രചരിപ്പിച്ചിരിക്കുന്നതാണ്.
ഇവിടെ വായിക്കുക:ഒരു വാനരൻ ടൂറിസ്റ്റിന്റെ കുട കവർന്നെടുക്കുന്ന വീഡിയോ എഐ നിർമ്മിതം
Sources
1. ഈ വീഡിയോ ശ്രീലങ്കയിലെ ഡിറ്റ്വാ ചുഴലിക്കാറ്റിന്റെതാണോ?
അല്ല. വീഡിയോ മൂന്നു പഴയ ദൃശ്യങ്ങൾ ചേർത്തതാണ്.
2. തെളിവായി കാണിച്ച മൂന്ന് ദൃശ്യങ്ങളുടെ സ്ഥലം സ്ഥിരീകരിച്ചിട്ടുണ്ടോ?
ഇല്ല. ഇവയെല്ലാം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നുള്ളവയാണ്.വാർത്താമാധ്യമ സ്ഥിരീകരണം ഒന്നിലും ലഭ്യമല്ല.
3. പാക്കിസ്ഥാൻ വീഡിയോ വാർത്തകളിൽ ഉണ്ടോ?
പാക്കിസ്ഥാനിൽ പ്രളയം നടന്നുവെന്ന വാർത്തകൾ ഉണ്ടെങ്കിലും, ഈ പ്രത്യേക വീഡിയോ വാർത്താമാധ്യമങ്ങളിൽ കണ്ടെത്താനായിട്ടില്ല.
4.ഡിറ്റ്വാ ചുഴലിക്കാറ്റ് യഥാർത്ഥ സംഭവമാണോ?
അതെ. ഡിറ്റ്വാ ചുഴലിക്കാറ്റ് 2025 നവംബർ അവസാനം ആരംഭിച്ചു. ശ്രീലങ്കയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. ചുഴലിക്കാറ്റ് ഇപ്പോഴും തുടരുകയാണ്.
Sources
Pakistanrepubliccpf Instagram Reel – August 16, 2025
Fahad Baig YouTube Video – August 16, 2025
The Hindu Report on Pakistan Floods – August 16, 2025
hajiyunus521 Instagram Reel – August 27, 2025
sadasiba.jena.378 Instagram Reel – October 10, 2025
tegetawazohill Instagram Reel – May 26,2025
NDTV Report – November 30, 2025