Tuesday, June 18, 2024
Tuesday, June 18, 2024

HomeFact CheckNewsFact Check: ദേശീയ ചിഹ്നം ചന്ദ്രനിൽ എന്ന പേരിൽ പ്രചരിക്കുന്നത് ലഖ്‌നൗ സ്വദേശിയുടെ കലാസൃഷ്ടി

Fact Check: ദേശീയ ചിഹ്നം ചന്ദ്രനിൽ എന്ന പേരിൽ പ്രചരിക്കുന്നത് ലഖ്‌നൗ സ്വദേശിയുടെ കലാസൃഷ്ടി

Authors

Pankaj Menon
Sabloo Thomas
Pankaj Menon

Claim

ദേശീയ ചിഹ്നം ചന്ദ്രനിൽ പതിപ്പിച്ചതിന്റെ ചിത്രം എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “ചന്ദ്രയാൻ 3 യുടെ റോവർ പുറത്തേക്കിറങ്ങി, ഭാരതത്തിന്റെ അശോക സ്തംഭം ചന്ദ്രനിൽ പതിഞ്ഞുവെന്ന പേരിൽ,” എന്നാണ് അതിനൊപ്പം കൊടുത്തിരിക്കുന്ന കുറിപ്പ് പറയുന്നത്.

S Kumar's post
Kumar S’s post

ഇവിടെ വായിക്കുക:Fact Check: ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ പ്രചരണ ചിത്രം പുതുപ്പള്ളിയിൽ നിന്നുള്ളതല്ല

Fact


ചന്ദ്രനിൽ ദേശീയ ചിഹ്നം  മുദ്ര വെച്ചത് കാണിക്കുന്നുവെന്ന്  അവകാശപ്പെടുന്ന ചിത്രമുള്ള പോസ്റ്റുകൾ  ന്യൂസ്‌ചെക്കർ  പരിശോധിച്ചു. വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സൂക്ഷ്മ വിശകലനത്തിൽ, ന്യൂസ്‌ചെക്കർ ചിത്രത്തിന്റെ താഴെ ഇടത് കോണിൽ Krishanshu Garg” എന്ന് എഴുതിയ വാട്ടർമാർക്ക് കണ്ടു.
ഇത് ഒരു സൂചനയെടുത്ത്, ഞങ്ങൾ ട്വിറ്ററിൽ Krishanshu Gargനെ തിരഞ്ഞു. അപ്പോൾ @KrishanshuGarg എന്ന ഹാൻഡിൽ ഉള്ള ഒരു പ്രൊഫൈൽ കണ്ടെത്തി.
അത് കൂടാതെ ഇത്തരത്തിലുള്ള ഇംഗ്ലീഷ് പോസ്റ്റുകൾക്ക് താഴെ ഞങ്ങൾ കണ്ടെത്തി നിരവധി മറുപടികളിൽ, ഈ ചിത്രം ഒരു കലാസൃഷ്ടിയാണെന്ന് കൃഷൻഷു തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തുടർന്ന് ഞങ്ങൾ ലഖ്‌നൗവിൽ നിന്നുള്ള ബഹിരാകാശ പ്രേമിയായ കൃഷൻഷുവിനെ വിളിച്ചു. ചിത്രം ഒരു കലാസൃഷ്ടിയാണെന്നും ചന്ദ്രോപരിതലത്തിലെ പ്രഗ്യാൻ റോവറിന്റെ ചക്രങ്ങളുടെ യഥാർത്ഥ മുദ്രയല്ലെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു.

“ഇത്തവണ ചന്ദ്രയാൻ-3 നെ കുറിച്ച് എല്ലാവരും ആവേശത്തിലാണ്. ഐഎസ്ആർഒയ്ക്ക് എല്ലാ ആശംസകളും നേരാൻ ആളുകൾ ചന്ദ്രനിൽ ഇറങ്ങിയ VL-ന്റെ കലാസൃഷ്ടികൾ ഉണ്ടാക്കിയിരുന്നു.  പ്രഗ്യാൻ റോവർ അവശേഷിപ്പിക്കുമെന്ന് ഐഎസ്‌ആർഒ സ്ഥിരീകരിച്ച മുദ്രകൾ ഞാൻ എന്റെ ചിന്തയ്ക്ക് അനുസരിച്ച് എഡിറ്റ് ചെയ്ത്, ലാൻഡിംഗിന്റെ കൗണ്ട്‌ഡൗൺ ആയി “ഇതിന് കാത്തിരിക്കാനാവില്ല” എന്ന ട്വീറ്റിനൊപ്പം ഉപയോഗിച്ചു. ലാൻഡിംഗിന് 10 മണിക്കൂർ മുമ്പ്  കൗണ്ട്‌ഡൗൺ സ്‌റ്റോറിയായി ഇത് പോസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ചന്ദ്രയാൻ ചന്ദ്രനിൽ  ഇറങ്ങിയതിന് ശേഷം എങ്ങനെയാണ് ആളുകൾ ഇത് ഒരു യഥാർത്ഥ ചിത്രമായി തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചതെന്ന് എനിക്കറിയില്ല. ഞാൻ പോലും ഞെട്ടി. ഞാൻ ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്,”അദ്ദേഹം ന്യൂസ്‌ചെക്കറിനോട് പറഞ്ഞു.


കൃഷൻഷുവിന്റെ ഇൻസ്റ്റാഗ്രാം പേജിലെ ഹൈലൈറ്റ് വിഭാഗത്തിലും ഇതേ ചിത്രം ഞങ്ങൾ കണ്ടെത്തി.


കൂടുതൽ അന്വേഷണത്തിൽ, പ്രഗ്യാൻ റോവറിന്റെ ചക്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച ഗുജറാത്ത് മന്ത്രി ഹർഷ് സംഘവിയുടെ ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. അതിൽ ഐഎസ്ആർഒ ലോഗോയും ദേശീയ ചിഹ്നവും ഉണ്ട്. എന്നാൽ ഇത് വൈറൽ ഇമേജിൽ നിന്ന് വ്യത്യസ്തമായിരുന്നു. വൈറലാകുന്ന ചിത്രം ചന്ദ്രനിൽ അവശേഷിക്കുന്ന യഥാർത്ഥ മുദ്രയല്ല, മറിച്ച് അതിന്റെ കലാപരമായ ചിത്രമാണെന്ന് ഇതിൽ നിന്നും വ്യക്തം.

ഇവിടെ വായിക്കുക:Fact Check: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല

Result: Missing Context 

Sources
Responses by Krishanshu Garg on his Twitter page @KrishanshuGarg
Tweet by Gujarat Minister Harsh Sanghavi, dated July 14, 2023
Responses by Krishanshu Garg to Newschecker

ഈ പ്രചാരണത്തെ കുറിച്ചുള്ള ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Pankaj Menon
Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular