Monday, October 14, 2024
Monday, October 14, 2024

HomeDaily ReadsWeekly Wrap: ചന്ദ്രയാൻ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

Weekly Wrap: ചന്ദ്രയാൻ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ചന്ദ്രയാൻ ദൗത്യവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ ആഴ്ചയിൽ  സമൂഹ മാധ്യമങ്ങളിൽ ധാരാളം ചർച്ചയായിട്ടുണ്ട്. ഇത് കൂടാതെ,ഹീത്ത് സ്ട്രീക്കിന്റെ മരണത്തെ കുറിച്ചുള്ള അഭ്യൂഹം,മലപ്പുറം ജില്ലയിൽ പാടത്ത് വിമാനം ഇടിച്ചിറങ്ങി എന്ന പ്രചരണം,ഫോട്ടോ എടുക്കുന്നതിനിടയിൽ മുതല പിടിച്ച ഒരു സ്ത്രീയുടെ വീഡിയോ എന്നിവയും കഴിഞ്ഞ ആഴ്ച വൈറലായിരുന്നു.

chandrayan

Fact Check: ദേശീയ ചിഹ്നം ചന്ദ്രനിൽ എന്ന പേരിൽ പ്രചരിക്കുന്നത് ലഖ്‌നൗ സ്വദേശിയുടെ കലാസൃഷ്ടി

വൈറലാകുന്ന ചിത്രം ചന്ദ്രനിൽ അവശേഷിക്കുന്ന യഥാർത്ഥ മുദ്രയല്ല, മറിച്ച് അതിന്റെ കലാപരമായ ചിത്രമാണ്. 

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

puthupally

Fact Check: ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ പ്രചരണ ചിത്രം പുതുപ്പള്ളിയിൽ നിന്നുള്ളതല്ല

ഉമ്മന്‍ചാണ്ടിയുടെ ചിത്രം പുതുപ്പള്ളിയിൽ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ ചിത്രമാണിത്. എന്നാൽ ചാണ്ടി ഉമ്മാന്റെ ചിത്രം പുതുപ്പള്ളിയിൽ നിന്നുള്ളത് തന്നെയാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Heath Streak

Fact Check: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് പ്രമുഖ ചാനലുകൾ അടക്കം സംപ്രേക്ഷണം ചെയ്ത വാർത്ത വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Muthala

Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന  ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത് 

വീഡിയോയിൽ ഒരു  യഥാർത്ഥ മുതല ഒരു സ്ത്രീയെ വിഴുങ്ങുന്ന ദൃശ്യങ്ങളല്ല കാണിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഫിലിപ്പീൻസിലെ  പ്രിവ്യൂ മാസികയുടെ ഒരു പരസ്യം മാത്രമാണത്. പോരെങ്കിൽ ഈ വീഡിയോ 2013ൽ പുറത്തിറങ്ങിയതുമാണ്. 

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Aeroplane

Fact Check:വിമാനം ഇടിച്ചിറക്കിയ വീഡിയോ അരിപ്ര പാടത്ത് നിന്നല്ല 

മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് ഇന്ന് വിമാനം ഇടിച്ചിറക്കിയ വിമാനമല്ല വൈറൽ പോസ്റ്റുകളിൽ കാണുന്നത്. ആ വിഡിയോയിൽ കാണുന്ന വിമാനം നിങ്ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടയിൽ തെന്നി മാറിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular