Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിക്കുന്ന ദൃശ്യം പാരീസ് ഒളിംപിക്‌സിൽ നിന്ന്.
Fact
സംഭവം നടന്നത് 2012ൽ സ്പെയിനിൽ നടന്ന ക്രോസ് കൺട്രി റേസിൽ.
കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിക്കുന്ന ദൃശ്യം പാരീസ് ഒളിംപിക്‌സിൽ നിന്ന് എന്ന പേരിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“ഈ ഒളിംപിക്‌സിലെ ഏറ്റവും മഹത്തരമായ നിമിഷം. ഒളിംപിക്‌സ് തോൽക്കുന്നു. മനുഷ്യത്വം അഥവാ സ്പോർട്ട്സ്മാൻ സ്പിരിറ്റ് വിജയിക്കുന്നു. ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത്,” എന്ന വിശേഷണത്തോടെയാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.
“ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസൂമാണ് ചിത്രത്തിൽ. ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു,” പോസ്റ്റ് പറയുന്നു.
“എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി. അദ്ദേഹം ആ “കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക് കാര്യം മനസിലായില്ല. പ്രതികരിച്ചതുമില്ല,” പോസ്റ്റ് തുടരുന്നു.
“ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു,” എന്നാണ് ഈ ദീർഘമായ പോസ്റ്റിലെ അവകാശവാദം.
ഇവിടെ വായിക്കുക: Fact Check: സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ ദുരിതാശ്വാസ സാധനങ്ങൾ കടത്തിയോ?
ഇവാൻ ഫെർണാണ്ടസും ആബേൽ മുത്തായ്യും 2024ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് ഞങ്ങൾ പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സേർച്ച് ചെയ്തു. ഇരുവരും 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടില്ലെന്ന് കണ്ടെത്തി.
സ്‌പെയിനിൻ്റെ ഇവാൻ ഫെർണാണ്ടസ് ഇതുവരെ ഒളിമ്പിക്‌സിൽ പങ്കെടുത്തതായി കീ വേർഡ് സെർച്ചിൽ കണ്ടെത്താനായില്ല. കൂടാതെ, 2012 ലണ്ടൻ ഒളിമ്പിക്‌സിൽ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെങ്കല മെഡൽ ജേതാവാണ് കെനിയയുടെ ആബേൽ മുത്തായ്യ എന്ന് ഞങ്ങൾ കണ്ടെത്തി.
തുടർന്നുള്ള തിരച്ചിലിൽ, ഇവാൻ ഫെർണാണ്ടസിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമും ഞങ്ങൾ കണ്ടെത്തി. 2023 ഡിസംബർ 2-ന്, വൈറലായ പോസ്റ്റിലെ ഫോട്ടോ ഇവാൻ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടു. ഈ ഫോട്ടോയുടെ വിവരണത്തിൽ, ഈ ഫോട്ടോ ഡിസംബർ 2, 2012 ലെ ഒരു ഓട്ടത്തിൽ നിന്നുള്ളതാണെന്നും ഈ ഫോട്ടോയിൽ ഇവാനൊപ്പം ഉള്ളത് ആബേൽ മുത്തായ്യ ആണെന്നും അദ്ദേഹം പറയുന്നു.
കൂടാതെ, ഇവാൻ തൻ്റെ X പ്രൊഫൈലിൽ കവർ ഫോട്ടോയും പ്രൊഫൈൽ ചിത്രവുമായി പങ്കിട്ടിരിക്കുന്നത് ഈ ഫോട്ടോയാണ്.
ഈ സംഭവം 2012 ഡിസംബർ 2-ന് വടക്കൻ സ്‌പെയിനിലെ നവാരേ മേഖലയിൽ നടന്ന ഒരു ക്രോസ്-കൺട്രി ഓട്ടത്തിൽ സംഭവിച്ചതാണ് എന്ന് സ്പെയിനിലെ മാധ്യമമായ എൽ പൈസ് റിപ്പോർട്ട് ചെയ്‌തതും ഞങ്ങൾ കണ്ടെത്തി. വാർത്താ മധ്യമായ EITBയുടെ ജനുവരി 18,2013ലെ ഒരു വീഡിയോയിലും ഞങ്ങൾ ഈ ദൃശ്യം കണ്ടെത്തി.
ഇവിടെ വായിക്കുക: Fact Check: ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബം അല്ലിത്
സ്പാനിഷ് കായിക താരം ഇവാൻ ഫെർണാണ്ടസ് 2012 ലെ ക്രോസ്-കൺട്രി ഓട്ടത്തിൽ കെനിയൻ റണ്ണർ ആബേൽ മുത്തായ്യയെ സഹായിക്കുന്ന ദൃശ്യമാണ് 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ സംഭവിച്ചത് എന്ന പേരിൽ പങ്കിടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check:വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതി ഡി.വൈ.എഫ്.ഐയുടേത് എന്ന പേരിൽ വിതരണം ചെയ്തോ?
Sources
Information on the Olympics website
Instagram post by ivanfernandezan on December 2, 2023
X profile @ivanfernandezan
News Report by El País on February 24, 2013
YouTube video by EiTB on January 18, 2013
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.