Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മോദി ഭാര്യ യശോദബെന്നിനൊപ്പമുള്ള ഫോട്ടോ.
ഗുജറാത്ത് മുൻ വിദ്യാഭ്യാസ മന്ത്രിയുടെ മകൾ അൽപ ചപത്വാലയുടെ വിവാഹ ചടങ്ങിൽ നരേന്ദ്ര മോദി. ഫോട്ടോയിൽ ഉള്ളത് അൽയാണ്.
പ്രധാനമന്ത്രിയോടൊപ്പം ഒരു സ്ത്രീ നിൽക്കുന്ന ചിത്രം,ഫോട്ടോയിൽ മോദിയോടൊപ്പമുള്ളത് ഭാര്യ യശോദബെൻ ആണെന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“തലാഖ് പോലും ഇല്ലാതെ ഭാര്യയെ ഉപേക്ഷിച്ച,” മുത്തലാഖ് നിർത്തലാക്കുന്ന ബിൽ അവതരിപ്പിച്ചത് ഇരട്ടത്താപ്പാണെന്നാണ് പോസ്റ്റിലെ അവകാശവാദം.
ഫോട്ടോയിൽ ഉള്ളത് മോദിയുടെ ഭാര്യ യശോദബെൻ ആണെന്ന് നേരിട്ട് പറയുന്നില്ല. എന്നാൽ പോസ്റ്റിലെ വിവരണവുമായി ചേർത്ത് വായിക്കുമ്പോൾ അത്തരം ഒരു ധ്വനിയാണ് ലഭിക്കുന്നത്.
“മോദി 2014ലെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് നോമിനേഷൻ കൊടുക്കുന്നതിന് മുൻപ് എത്രയോ പ്രാവശ്യം യശോദ ബെൻ എന്ന സ്ത്രീ മാധ്യമങ്ങളുടെ മുൻപിൽ വന്ന് പറഞ്ഞു എൻ്റെ ഭർത്താവ് നരേന്ദ്ര മോദി ആണ്. പക്ഷേ അന്നൊന്നും അതത്ര ഗൗനിച്ചില്ല എന്ന് മാത്രമല്ല മാനസിക നില തെറ്റിയ പ്രായമായ ഒരു സ്ത്രീയുടെ രോദനം മാത്രമായേ കണ്ടതുള്ളൂ. എന്നാൽ 2014 തിരഞ്ഞെടുപ്പിൻ്റെ നാമ നിർദേശ പത്രികയുടെ കൂടെ ഉള്ള അഫിഡവിറ്റിൽ സ്പൗസ് എന്ന കോളത്തിൽ യശോദ ബെൻ എന്നെഴുതിയപ്പോൾ ആണ് യശോദ ബെന്നിൻ്റെ നെറ്റിയിലെ സിന്ദുരം മോഡിയുടെ പേരിൽ ഉള്ളതാണെന്ന സത്യം ജനം അറിഞ്ഞത്,” പോസ്റ്റ് അവകാശപ്പെടുന്നു.
“എന്നിട്ടും മോദിയുടെ രാജകീയ കൊട്ടാരത്തിൽ താമസിക്കണമെന്നോ പൂന്തോട്ടത്തിലെ മയിലുകൾക്ക് കിട്ടുന്ന പരിഗണ എങ്കിലും വേണമെന്നോ അവർ പറഞ്ഞില്ല. പകരം വിദേശത്ത് ഉള്ള സഹോദരൻ്റെയും കുടുംബത്തിനെയും സന്ദർശിക്കാൻ പാസ്പോർട്ട് എടുക്കുന്നതിന് ഭർത്താവിൽ നിന്ന് വേണ്ട അഫിഡവിറ്റ് മാത്രം മതി എന്നവർ മാധ്യമങ്ങൾക്ക് മുന്നിൽ കേണപേക്ഷിച്ചു,” പോസ്റ്റ് തുടരുന്നു.
“എന്നാൽ മുത്തലാഖ് പോയിട്ട് ഒറ്റ തൊലാഖ് പോലും നൽകാതെ ഇന്നും ആ സ്ത്രീയെ ചെകുത്താനും കടലിനും ഇടയിൽ ഗതികെട്ട പ്രേതത്തെ പോലെ ഇന്നും ആ സ്ത്രീ നരകിപിക്കുന്നു. നീതിക്ക് വേണ്ടി അവർ കൊണ്ട വെയിലിൽ നെറ്റിയിലെ സിന്ദൂരം വിയർപ്പിലൂടെ ഒലിച്ചിറങ്ങി കണ്ണീരിലൂടെ ആണ് മോദി മായ്ച്ച് കളഞ്ഞത്. എന്നിട്ടാണിപ്പൊ സിന്ദുരത്തിൻ്റെ പേരിൽ മുതലെടുപ്പ് രാഷ്ട്രീയം നടത്തി ജനത്തെ കളി ആക്കുന്നത്,” പോസ്റ്റ് പറയുന്നു.

ഇവിടെ വായിക്കുക: ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ അല്ലിത്
ഗൂഗിള് റിവേഴ്സ് ഇമേജ് സെർച്ചിൽ, 2014-ൽ കോൺഗ്രസ് നേതാവ് പവൻ ഖേര എക്സിൽ പോസ്റ്റ് ചെയ്ത സമാനമായ ഒരു ഫോട്ടോ ഞങ്ങൾ കണ്ടെത്തി. മോദിയും ഭാര്യയും എന്ന അവകാശവാദത്തോടെ പേരിൽ ആരോ അയച്ച ചിത്രം തിരിച്ചറിയുന്നവരുണ്ടോ എന്ന് പവൻ ഖേര ചോദിക്കുന്നു.

ആശിഷ് ചൗഹാൻ എന്ന എബിവിപി പ്രവർത്തകൻ ഇതിന് എക്സിൽ ഒരു മറുപടി നൽകി. അതിൽ അദ്ദേഹം പറയുന്നത്, ഗുജറാത്തിലെ ഒരുകാലത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹേമന്ത് ചപത്വാലയുടെ മകൾ വന്ദനയാണ് ഫോട്ടോയിൽ ഉള്ള സ്ത്രീ എന്നാണ്.

ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, 2014 ഏപ്രിലിൽ ഹേമന്ത് ചപത്വാലയുടെ മകൻ കെയുർ ചപത്വാല ഫേസ്ബുക്കിൽ വൈറൽ ഫോട്ടോയെക്കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ടെന് മനസ്സിലായി. 1994-ൽ തന്റെ സഹോദരി ആൽപയുടെ വിവാഹത്തിൽ മോദിജി പങ്കെടുത്തതിന്റെ ഒരു അപൂർവ ചിത്രമുണ്ടെന്നും നരേന്ദ്ര മോദിജിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ സന്ദേശങ്ങളും കിംവദന്തികളും പ്രചരിക്കുന്നുണ്ടെന്നും ആ പോസ്റ്റിൽ പറയുന്നു.

ഇവിടെ വായിക്കുക: പിണറായിക്ക് ജന്മദിനാശംസ നേരുന്ന മുഹമ്മദ് റിയാസിന്റെ പോസ്റ്റ് എഡിറ്റഡാണ്
ഗുജറാത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുടെ മകൾ അൽപ ചപത്വാലയുടെ വിവാഹ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്ത ഒരു ഫോട്ടോ, ഒപ്പമുള്ളത് ഭാര്യ യശോദബെൻ ആണെന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
( ഈ അവകാശവാദം ആദ്യം പരിശോധിച്ചത് ഞങ്ങളുടെ ഗുജറാത്തി ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
X Post of Pawan Khera , 12 Apr 2014
X Post of Ashish Chauhan , 13 Apr 2014
Facebook Post Of Keyur Hemant Chapatwalaa , 14 Apr 2014
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025
Sabloo Thomas
November 14, 2025