Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ആക്രമണ ദൃശ്യങ്ങൾ.
കുറഞ്ഞത് 4 വർഷം പഴക്കമുള്ളതാണ് വീഡിയോ.
ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ആക്രമണ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രണ്ട് സൈനിക ഉദ്യോഗസ്ഥർ മിസൈൽ ഉപയോഗിച്ച് ഒരു സ്ഥലം നശിപ്പിക്കുന്നതാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്റരീകരിച്ചിരിക്കുന്ന വിഡിയോയിൽ ഉള്ളത്.
“ഇന്ത്യൻ മിലിട്ടറി സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ആക്രമണ ദൃശ്യങ്ങൾ ഒന്നൊന്നായി പുറത്തുവിടുകയാണ്. എൽഓസിയ്ക്ക് അപ്പുറമുള്ള പാകിസ്ഥാൻ്റെ കൊടിപാറുന്ന സൈനിക പോസ്റ്റിനെ നമ്മുടെ സൈനികർ തകർക്കുന്ന മനോഹര ദൃശ്യമാണ് ഇത്,” എന്നാണ് വിവരണം.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നൽ മിസൈലാക്രമണം. 2025 മേയ് 7 പുലർച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്. ഈ ഓപ്പറേഷന്റെ സൈന്യം പുറത്ത് വിട്ട ദൃശ്യം എന്ന പേരിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക: പിണറായിക്ക് ജന്മദിനാശംസ നേരുന്ന മുഹമ്മദ് റിയാസിന്റെ പോസ്റ്റ് എഡിറ്റഡാണ്
ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി തിരഞ്ഞു, നിരവധി ഫലങ്ങൾ ലഭിച്ചു. മുകളിലുള്ള ഫലങ്ങളിൽ ഒന്ന് അജിത് ഡോവലിന്റെ പാരഡി അക്കൗണ്ടിൽ നിന്നും സെപ്റ്റംബർ 16, 2024ൽ ഇ ഷെയർ ചെയ്ത വീഡിയോയായിരുന്നു. “എൽഒസിയിലെ പാകിസ്ഥാൻ താവളങ്ങൾ ഇന്ത്യൻ സൈന്യം നശിപ്പിക്കുന്നു. പാക് അധിനിവേശ കശ്മീരിലേക്ക് വിസയില്ലാതെ പോകാൻ കഴിയുന്ന ദിവസം വിദൂരമല്ല,” എന്നാണ് വീഡിയോയുടെ വിവരണം.

തക്കല പ്രാണി എന്നൊരു ഫേസ്ബുക്ക് പ്രൊഫൈൽ ഇന്ത്യൻ സൈന്യം എന്ന വിവരണത്തോടെ മെയ് 11, 2022 ഇതേ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ മിലിറ്ററി ഫൂട്ടേജ്സ് എന്ന യൂട്യൂബ് ചാനൽ “ഇന്ത്യൻ ആർമിയുടെ FT പാകിസ്ഥാൻ കബാബ് പാചകക്കുറിപ്പ്,” എന്ന അടികുറിപ്പോടെ ഡിസംബർ 21, 2021ൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

2024 സെപ്റ്റംബർ 15 ന് എക്സിൽ സന്ദീപ് താക്കൂർ ബിജെപി എന്ന ഐഡി അപ്ലോഡ് ചെയ്ത അതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.

കൂടാതെ, 2021 ഏപ്രിൽ 4ൽ ഐഎഎഫ് ഗരുഡ് എന്ന ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ ഞങ്ങൾ കണ്ടെത്തി. “എൽഒസിയിലെ പാകിസ്ഥാൻ താവളങ്ങൾ ഇന്ത്യൻ സൈന്യം നശിപ്പിക്കുന്നു,” എന്നാണ് അതും പറയുന്നത്.

2021 മുതൽ ഈ പോസ്റ്റ് പ്രചരിക്കുന്നവെന്നത് വ്യക്തമാണ്. എന്നാൽ ഈ പോസ്റ്റ് എവിടെ നിന്ന്, എന്ന് ചിത്രീകരിച്ചതാണെന്ന് ഞങ്ങൾക്ക് സ്ഥീരീകരിക്കാനായില്ല.
ഇവിടെ വായിക്കുക: കേരളത്തിലെ നാഷണൽ ഹൈവേയിലെ വെള്ളപൊക്കത്തിന്റേതല്ല ഈ വീഡിയോ
വൈറൽ പോസ്റ്റിലെ ആവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോസ്റ്റിനൊപ്പം പങ്കിട്ട വീഡിയോ കുറഞ്ഞത് 4 വർഷം പഴക്കമുള്ളതാണ്. ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ആക്രമണ ദൃശ്യങ്ങളുടെ വീഡിയോയല്ല ഇത് എന്ന് ഇതിൽ നിന്നും വ്യക്തം.
Sources
X Post by @IAjitDoval_IND on September 16,2924
Facebook post by Thakela prani on May 11,2022
YouTube video by Indian Military Footages on December 21,2021
X Post by @thakurbjpdelhi on September 15, 2024
Facebook post by IAF Garud on April 4,2021
Vasudha Beri
November 22, 2025
Sabloo Thomas
May 31, 2025
Sabloo Thomas
May 17, 2025