Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസിന്റെ പുതിയ നിയമം.
Fact:വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് എസ്‌പി നൽകിയ സന്ദേശം.
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കേരള പോലീസിന്റെ പുതിയ നിർദേശം എന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കേരള പോലീസ് അറിയിപ്പ് എന്ന തലക്കെട്ടോടെ 05/10/2023 ഡേറ്റ് വെച്ച ഈ സന്ദേശം പ്രധാനമായും വാട്ട്സ്ആപ്പിലാണ് ഷെയർ ചെയ്യപ്പെടുന്നത്. “ഇന്ന് മുതൽ വാട്ട്സ്ആപ്പിനും വാട്ട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ,” എന്നാണ് പോസ്റ്റ് പറയുന്നത്.”എല്ലാ കോളുകളും റെക്കോർഡ് ചെയ്യും. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും. ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും,” എന്നാണ് ആ ദീർഘമായ സന്ദേശം പറയുന്നത്.
” വാട്ട്സ്ആപ്പിനും വാട്ട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ദീർഘമായ പോസ്റ്റ് മുൻപും വൈറലായിട്ടുണ്ട്. അത് 2021 ൽ വൈറലായപ്പോൾ, ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുമുണ്ട്. അത് ഇവിടെ വായിക്കാം.
ഞങ്ങൾ ഇപ്പോൾ ഫാക്ട് ചെക്ക് ചെയ്യുന്നത്, വാട്ട്സ്ആപ്പിനും വാട്ട്സ്ആപ്പിനും പുതിയ നിയമങ്ങൾ എന്ന പേരിൽ കേരള പോലീസ് ഒരു അറിയിപ്പ് നൽകിയിട്ടുണ്ടോ എന്നാണ്. അങ്ങനെ ഒരു അറിയിപ്പിനെ കുറിച്ചാണോ വീഡിയോയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നത് എന്നും ഞങ്ങൾ പരിശോധിക്കും.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
പ്രേംകൃഷ്ണൻ എന്ന ഐഡിയിൽ നിന്നുള്ള ഈ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 716 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check: ₹50ന് വിൽക്കുന്ന ചാണക ജ്യൂസ് അല്ലിത്
വീഡിയോ പരിശോധിച്ചപ്പോൾ DIOKSGD എന്ന വാട്ടര്‍മാര്‍ക്ക് കണ്ടു. ഇത് ഇന്‍ഫര്‍മേഷന്‍ ആന്റ് റിലേഷന്‍സ് വകുപ്പിന്റെ കാസര്‍ഗോഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെതാണെന്ന് (District Information Office, Kasaragod) മനസ്സിലാക്കാനായി. അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ജൂലൈ 27,2023ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയുടെ ദൈർഘ്യമുള്ള പതിപ്പ് കിട്ടി.
ആ പോസ്റ്റിലെ വിവരണത്തിൽ നിന്നും വീഡിയോയിൽ ഉള്ളത് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണ് എന്ന് വ്യക്തമായി.
“കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കി.ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം വാട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വിദ്വേഷ പ്രസംഗം , പ്രകോപനപരമായ സന്ദേശങ്ങള്‍, തെറ്റായ വാര്‍ത്തകള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നാണ്,” ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന വീഡിയോയിൽ പറയുന്നത്.
“സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സംഘം നിരീക്ഷിക്കുകയാണ്. വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും. ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും,” അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. “വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചില്‍ ശ്ക്തമാക്കിയിട്ടുണ്ടെന്നും വൈഭവ് സക്‌സേന,” വീഡിയോയിൽ പറയുന്നുണ്ട്. അതായത് വീഡിയോയിലെ പോലീസ് മേധാവി പറയുന്നത് കാസർഗോഡ് റാലിയ്ക്കിടയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെതിരെയുള്ള നടപടിയെ കുറിച്ചാണ്. പോലീസ് കൊണ്ട് വരുന്ന പുതിയ നിയന്ത്രങ്ങളെ കുറിച്ചല്ല. പോരെങ്കിൽ വൈഭവ് സക്‌സേന വീഡിയോയിൽ ഒരിടത്തും വൈറൽ സന്ദേശത്തിൽ പരാമർശിക്കുന്ന വിവിധ പുതിയ നിബന്ധനകളെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.
കാസർഗോഡ് പോലീസ് ഓഗസ്റ്റ് 5,2023ൽ ഇപ്പോൾ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. “വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് എന്ന് ആ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
ജൂലൈ 27,2023ലെ വാർത്തയിൽ ന്യൂസ് 18 മലയാളവും പോലീസ് മേധാവിയുടെ ഈ പ്രസ്താവന ഉദ്ധരിക്കുന്നുണ്ട്. “കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ പോലീസ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. നൗഷാദ് പി. എം, സായസമീർ, ആവി സ്വദേശിയായ 17കാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി,” എന്നും ആ വാർത്ത പറയുന്നു.
“മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം മുഴങ്ങിയത് വിവാദമായത്. കാഞ്ഞങ്ങാട് സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനവും വർഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം ഉയർന്നത്,” വാർത്ത പറയുന്നു.
ഇവിടെ വായിക്കുക: Fact Check: എംപിയിൽ സ്ത്രീകൾക്ക് നേരെയുള്ള പോലീസ് മർദ്ദനമല്ലിത്
മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ നടപടിയെ പറ്റി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞ വീഡിയോയിൽ നിന്നും ഉള്ള ഒരു ഭാഗമാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കേരള പോലീസിന്റെ പുതിയ നിർദേശം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വീഡിയോ 2021ലേത്
Sources
Facebook post by District Information Office, Kasaragod on July 27, 2023
Facebook post by Kasaragod Police on August 5, 2023
News Report by News 18 Malayalam on July 27, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
November 7, 2023
Sabloo Thomas
May 29, 2021
Sabloo Thomas
October 29, 2022