നിരോധിത പാൻ മസാല ഉപയോഗിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥൻ.210 വയസ്സുള്ള ഉമ്മയുടേത് എന്ന പേരിൽ ഒരു വീഡിയോ. T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം പാക് ആരാധകൻ ടിവി തകർക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ. ഋഷി സുനക് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ഹരേ കൃഷ്ണ സ്വാമികളിൽ നിന്നും ആശിർവാദം വാങ്ങുന്നുവെന്ന പേരിൽ ഒരു വീഡിയോ. കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകളിൽ ചിലതാണിവ.

നിരോധിത പാൻ മസാല ഉപയോഗിക്കുന്ന കേരള പൊലീസ് ഉദ്യോഗസ്ഥൻ അല്ല വീഡിയോയിൽ ഉള്ളത്
വൈറൽ പോസ്റ്റ് അവകാശപ്പെട്ടുന്നത് പോലെ , നിരോധിത പാൻ മസാല ഉപയോഗിക്കുന്ന ഉദ്യോഗസ്ഥൻ കേരളാ പൊലീസിലേതല്ല. മറ്റേതോ സംസ്‌ഥാനത്ത് നിന്നും ഉള്ള ഉദ്യോഗസ്ഥനാണ് അത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം പാക് ആരാധകൻ ടിവി തകർക്കുന്ന വീഡിയോ അല്ലിത്
ഒരു മത്സരം കാണുന്നതിനിടെ ഒരാൾ ടിവി സെറ്റ് തകർക്കുന്നതായി കാണിക്കുന്ന വൈറലായ വീഡിയോ ഡിജിറ്റലായി എഡിറ്റ് ചെയ്‌തതാണെന്നും അതിന് അടുത്തിടെ നടന്ന T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയോട് പാകിസ്ഥാൻ തോൽവിയുമായി ബന്ധമില്ലെന്നും വ്യക്തമാണ്. യഥാർത്ഥത്തിൽ ഒരു തുർക്കിക്കാരൻ ഒരു ഫുട്ബോൾ മത്സരം കാണാൻ ശ്രമിക്കുന്ന ഈ വീഡിയോ 2016യിലേത്താണ്.

210 വയസ്സുള്ള ഉമ്മയുടെ വീഡിയോ അല്ലിത്
118 വയസ്സും 73 ദിവസവും പ്രായമുള്ള സിസ്റ്റർ ആന്ദ്രേ ആണ് ഏറ്റവും പ്രായം കൂടിയ വനിത. ഫോട്ടോയിലുള്ളത് സിസ്റ്റർ ആന്ദ്രേ അല്ല. അതിൽ നിന്നെല്ലാം ഈ വിഡിയോയിൽ കാണുന്ന ആൾക്ക് 210 വയസായി എന്ന അവകാശവാദം തെറ്റാണ് എന്ന് മനസിലാവും.

ഋഷി സുനക് മുൻപ് ക്ഷേത്ര സന്ദർശനം നടത്തിയതിന്റെ വീഡിയോ പുതിയത് എന്ന പേരിൽ വൈറലാകുന്നു
ഈ വീഡിയോ അടുത്തിടെയുള്ളതല്ല, രണ്ട് മാസത്തിലധികം പഴക്കമുള്ളതാണ്. സുനക്കും ഭാര്യ അക്ഷത മൂർത്തിയും ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഇംഗ്ലണ്ടിലെ വാറ്റ്ഫോർഡ് ടൗണിലുള്ള ഭക്തിവേദാന്ത മനോർ ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്.പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ചുമതലയേൽക്കുന്നതിന് മുൻപ് ഹരേ കൃഷ്ണ സ്വാമികളിൽ നിന്നും ആശിർവാദം വാങ്ങുന്നുവെന്ന എന്ന വീഡിയോയിലെ അവകാശവാദം തെറ്റാണ്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.